- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തി ഇന്ത്യയിൽ ജനിച്ച മൈക്രോസോഫ്റ്റ് തലവനായി മാറിയ സത്യ; 100 പേരിൽ മോദി ഇല്ലെങ്കിലും ട്രംപിനും കിം ജോൻഗ് ഉന്നിനും ഒപ്പം ദീപിക പദുക്കോണും ഹാരി രാജകുമാരനും; ടൈംസിന്റെ 100 നേതാക്കളെ പരിചയപ്പെടാം
ന്യൂഡൽഹി: ടൈംസ് മാഗസിൻ വർഷം തോറും പുറത്തിറക്കുന്ന 100 പേരുടെ പട്ടിക ഇപ്രാവശ്യവും പുറത്തിറങ്ങി. ലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന നൂറ് മഹദ് വ്യക്തികളുടെ പട്ടികയാണിത്. ഇത് പ്രകാരം ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന വ്യക്തി ഇന്ത്യയിൽ ജനിച്ച മൈക്രോസോഫ്റ്റ് തലവനായി മാറിയ സത്യയാണ്. ഈ 100 പേരിൽ ഇപ്രാവശ്യവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്ലെങ്കിലും ട്രംപിനും കിം ജോൻഗ് ഉന്നിനും ഒപ്പം ബോളിവുഡ് താരം ദീപിക പദുക്കോണും ഹാരി രാജകുമാരനും ടൈംസ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനി ടൈംസ് തെരഞ്ഞെടുത്തിരിക്കുന്ന ആ 100 വിശിഷ്ടവ്യക്തികളാരെല്ലാമാണെന്ന് പരിശോധിക്കാം. 2014ൽ സ്റ്റീവ് ബാൽമെറിന്റെ പിന്മാഗിയായിട്ടായിരുന്നു സത്യ നാരായണ നഡെല്ല എന്ന സത്യ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി സ്ഥാനമേറ്റത്. 1967 ഓഗസ്റ്റ് 19നാണ് ഈ ഇന്ത്യൻ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവ് ജനിച്ചത്. സിഇ ഒ ആകുന്നതിന് മുമ്പ് തന്നെ സത്യ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു.ഇപ്രാവശ്യത്തെ ടൈ
ന്യൂഡൽഹി: ടൈംസ് മാഗസിൻ വർഷം തോറും പുറത്തിറക്കുന്ന 100 പേരുടെ പട്ടിക ഇപ്രാവശ്യവും പുറത്തിറങ്ങി. ലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന നൂറ് മഹദ് വ്യക്തികളുടെ പട്ടികയാണിത്. ഇത് പ്രകാരം ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന വ്യക്തി ഇന്ത്യയിൽ ജനിച്ച മൈക്രോസോഫ്റ്റ് തലവനായി മാറിയ സത്യയാണ്. ഈ 100 പേരിൽ ഇപ്രാവശ്യവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്ലെങ്കിലും ട്രംപിനും കിം ജോൻഗ് ഉന്നിനും ഒപ്പം ബോളിവുഡ് താരം ദീപിക പദുക്കോണും ഹാരി രാജകുമാരനും ടൈംസ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനി ടൈംസ് തെരഞ്ഞെടുത്തിരിക്കുന്ന ആ 100 വിശിഷ്ടവ്യക്തികളാരെല്ലാമാണെന്ന് പരിശോധിക്കാം.
2014ൽ സ്റ്റീവ് ബാൽമെറിന്റെ പിന്മാഗിയായിട്ടായിരുന്നു സത്യ നാരായണ നഡെല്ല എന്ന സത്യ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി സ്ഥാനമേറ്റത്. 1967 ഓഗസ്റ്റ് 19നാണ് ഈ ഇന്ത്യൻ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവ് ജനിച്ചത്. സിഇ ഒ ആകുന്നതിന് മുമ്പ് തന്നെ സത്യ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു.ഇപ്രാവശ്യത്തെ ടൈംസ് പട്ടികയിലെ നൂറ് പേരിൽ നാല് പേർ ഇന്ത്യക്കാരാണെന്നത് അഭിമാനം പകരുന്ന കാര്യമാണ്. സത്യയ്ക്കും ദീപിക പദുക്കോണിനും പുറമെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കൊഹ്ലി, ഓലയുടെ കോ-ഫൗണ്ടറായ ബവീഷ് അഗർവാൾ എന്നിവരും ഉൾപ്പെടുന്നു.
മെയ് മാസത്തിൽ വിവാഹിതരാകാൻ പോകുന്ന രാജകീയ ദമ്പതികളായ ഹാരി രാജകുമാരനും മേഗൻ മാർകിളുമാണ് ഈ ലിസ്റ്റിൽ കയറിപ്പറ്റിയ ബ്രിട്ടീഷുകാരിൽ പ്രധാനികൾ.ഇതിന് പുറമെ ലണ്ടന്മേയർ സാദിഖ്ഖാൻ, സ്‌കോട്ടിഷ് ടോറി നേതാവായ റുത്ത് ഡേവിഡ്സനും പട്ടികയിൽ സ്ഥാനം നേടിയ യുകെക്കാരാണ്. ഓസ്ട്രേലിയൻ അഭിനേതാവാ ഹുഗ് ജാക്ക്മാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ, തുടങ്ങിയവരും ഈ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു. 1999 മുതലാണ് ടൈംസ് ഇത്തരത്തിലുള്ള പട്ടിക വർഷം തോറും പുറത്തിറക്കുന്നത്. അഞ്ച് കാറ്റഗറികളിലായി സാധാരണക്കാർ, നടീനടന്മാർ, പയനീർസ്, ലോക നേതാക്കൾ തുടങ്ങിയവരെയാണ് ഇതിലേക്ക് പരിഗണിച്ച് വരുന്നത്. ബാർബഡോസിൽ ജനിച്ച പാട്ടുകാരിയായ റിഹാന, അമേരിക്കൻ നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ്, തുടങ്ങിയവരും പട്ടികയിലുണ്ട്.
മുകളിൽ പരാമർശിച്ച ലോകനേതാക്കൾക്ക് പുറമെ വിവിധ മറ്റ് ചില രാജ്യങ്ങളുടെ നേതാക്കന്മാരും ലോകത്തെ സ്വാധീനിച്ച ആദ്യത്തെ 100 പേരിൽ ഉൾപ്പെടുന്നു.സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ, ചൈനീസ് പ്രസിഡന്റ് ജിൻപിൻഗ്, അയർലണ്ട് പ്രധാനമന്ത്രി ലിയോ വരാദ്കർ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, തുടങ്ങിയവരാണവർ. ലൈംഗിക ആക്രമികൾക്കെതിരെയുള്ള ശക്തമായ പ്രസ്ഥാനമായ മീ ടൂ മൂവ്മെന്റിന് തുടക്കമിട്ട ടരാന ബുർകെ, അടക്കമുള്ള ചില ആക്ടിവിസ്റ്റുകളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
സ്നോബോർഡിംഗിൽ എല്ലാ റെക്കോര്ഡുകളും ഭേദിച്ച ചോലെ കിം ആണ് കായികരംഗത്ത് നിന്നും ഈ ലിസ്റ്റിൽ ഇടം നേടിയ മറ്റൊരാൾ.ആസ്ട്രോനെറ്റായ പെഗി വിറ്റ്സൻ ഇതിലുണ്ട്. സ്പേസിൽ തന്റെ 665ാമത് ദിവസം അവർ അടുത്തിടെയായിരുന്നു പൂർത്തിയാക്കിയിരുന്നത്. മറ്റൊരു അമേരിക്കനും ഇത്രയധികം ദിവസം സ്പേസിൽ കഴിഞ്ഞിട്ടില്ല. ഇപ്രാവശ്യത്തെ ലിസ്റ്റില് സ്ഥാം പിടിച്ചിരിക്കുന്ന 45 പേർ 40 വയസിൽ താഴെയുള്ളവരാണ്. യുവ ഡിസൈനറും അഭിനേതാവുമായ മില്ലി ബോബി ബ്രൗൺ അടക്കമുള്ള പ്രശസ്തർ അതിൽ പെടുന്നു.