- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം
റിയാദ്: സൗദി അറേബ്യയിൽ ഇന്നലെ രാത്രി അട്ടിമറി ശ്രമം നടന്നോ...? വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം ഇട്ട് മുന്നേറുന്ന സൽമാൻ രാജകുമാരനെ നിഷ്‌കാസിതനാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായോ..? ഇന്നലെ രാത്രി മുഴുവൻ പാശ്ചാത്യ മാധ്യമങ്ങൾ ഇങ്ങനെയാണ് പറയുന്നത്.സൗദികൊട്ടാരത്തിന് സമീപത്ത് നിന്നും വൻതോതിൽ വെടിയൊച്ച കേട്ടുവെന്നതിന്റെ പേരിലാണ് ഊഹോപോഹങ്ങൾ പ്രചരിക്കുന്നത്. വലിയ തോതിൽ വെടി ഉതിർക്കുന്നതിന്റെയും പൊലീസ് വാഹനങ്ങൾ നീങ്ങുന്നതിന്റെയും വീഡിയോകളും പുറത്ത് വന്ന് കഴിഞ്ഞു. എന്നാൽ യാതൊരു അട്ടിമറി ശ്രമവും നടന്നില്ലെന്നും കൊട്ടാരത്തിന് സമീപം കണ്ട ഡ്രോൺ പട്ടാളം വെടി വച്ചിട്ടത് മാത്രമാണ് നടന്നതെന്നുമാണ് സൗദി ഔദ്യോഗികമായി അറിയിക്കുന്നത്.എന്തായാലും സൗദിയെ ആധുനികവൽക്കരിക്കുന്നതിന് തുടക്കമിട്ട മുഹമ്മദ് ബിൻ സൽമാന് വേണ്ടി ലോകം ആശങ്കയോടെയാണ് സൗദിയിലേക്ക് കണ്ണും കാതും കൂർപ്പിക്കുന്നത്. റിയാദിലെ കൊട്ടാരത്തിന് പുറത്ത് നടന്ന വെടിവയ്പിൽ ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്നും കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും സ്ഥിരീകരിക്കപ്പെ
റിയാദ്: സൗദി അറേബ്യയിൽ ഇന്നലെ രാത്രി അട്ടിമറി ശ്രമം നടന്നോ...? വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം ഇട്ട് മുന്നേറുന്ന സൽമാൻ രാജകുമാരനെ നിഷ്‌കാസിതനാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായോ..? ഇന്നലെ രാത്രി മുഴുവൻ പാശ്ചാത്യ മാധ്യമങ്ങൾ ഇങ്ങനെയാണ് പറയുന്നത്.സൗദികൊട്ടാരത്തിന് സമീപത്ത് നിന്നും വൻതോതിൽ വെടിയൊച്ച കേട്ടുവെന്നതിന്റെ പേരിലാണ് ഊഹോപോഹങ്ങൾ പ്രചരിക്കുന്നത്.
വലിയ തോതിൽ വെടി ഉതിർക്കുന്നതിന്റെയും പൊലീസ് വാഹനങ്ങൾ നീങ്ങുന്നതിന്റെയും വീഡിയോകളും പുറത്ത് വന്ന് കഴിഞ്ഞു. എന്നാൽ യാതൊരു അട്ടിമറി ശ്രമവും നടന്നില്ലെന്നും കൊട്ടാരത്തിന് സമീപം കണ്ട ഡ്രോൺ പട്ടാളം വെടി വച്ചിട്ടത് മാത്രമാണ് നടന്നതെന്നുമാണ് സൗദി ഔദ്യോഗികമായി അറിയിക്കുന്നത്.എന്തായാലും സൗദിയെ ആധുനികവൽക്കരിക്കുന്നതിന് തുടക്കമിട്ട മുഹമ്മദ് ബിൻ സൽമാന് വേണ്ടി ലോകം ആശങ്കയോടെയാണ് സൗദിയിലേക്ക് കണ്ണും കാതും കൂർപ്പിക്കുന്നത്.
റിയാദിലെ കൊട്ടാരത്തിന് പുറത്ത് നടന്ന വെടിവയ്പിൽ ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്നും കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റിയാദിൽ അട്ടിമറിശ്രമം നടന്നിട്ടില്ലെന്നാണ് സൗദിയിൽ നിന്നും വാൾസ്ട്രീറ്റ് ജേർണലിസ്റ്റായ മാർഗെരിത സ്റ്റാൻകാട്ടി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒരു ഡ്രോൺ രാജാവിന്റെ കൊട്ടാരത്തിന് സമീപത്ത് കൂടെ പറന്നിരുന്നുവെന്നും അതിനെ പട്ടാളം വെടിവച്ചിട്ടതിനെ തുടർന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ഡ്രോൺ എന്തെങ്കിലും ഭീഷണിയുയർത്തിയിരുന്നുവോയെന്ന കാര്യം വ്യക്തമല്ലെന്നും മാർഗെരിത പറയുന്നു.
കൊട്ടാരത്തിന്സമീപം ഒരു ഡ്രോൺ വെടിവച്ചിട്ടിരുന്നുവെന്നാണ് സൗദി ഒഫീഷ്യൽ സ്റ്റേറ്റ് ന്യൂസ് ഏജൻസിയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഖോസാമ ജില്ലയിലെ ഒരു ചെക്ക് പോയിന്റിൽ വച്ചാണ് ഡ്രോൺ തിരിച്ചറിഞ്ഞിരുന്നതെന്നും അനുമതിയില്ലാതെ കൊട്ടാരത്തിനടുത്ത് കൂടെ പറന്ന അതിനെ വെടിവച്ചിടുകയായിരുന്നുവെന്നും റിയാദ് പൊലീസിന്റെ വ്ക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ സോഷ്യൽ മീഡിയകളിൽ പരക്കുന്ന കിംവദന്തികൾ അനുസരിച്ച് ഭീഷണിയെ തുടർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ കൊട്ടാരത്തിനടുത്തുള്ള ബങ്കറിലേക്ക് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
അദ്ദേഹത്തിന്റെ സുരക്ഷയെ കരുതിയാണ് ഒരു മിലിട്ടറി ബേസിലുള്ള ബങ്കറിലേക്ക് മാറ്റിയതെന്ന തരത്തിലുള്ള വാർത്തയും പ്രചരിക്കുന്നുണ്ട്.എന്നാൽ ഇത് തെറ്റായ പ്രചാരണമാണെന്നാണ് ഔദ്യോഗിക വിശദീകരണം. വെടിവയ്പ് നടക്കുമ്പോൾ സൽമാൻ രാജാവ് ഔജ കൊട്ടാരത്തിനുള്ളിലുണ്ടായിരുന്നില്ലെന്നാണ് അൽ ജസീറ ട്വിറററിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.എന്നാൽ ട്വിറ്ററിൽ നിറയെ ഇത് സംബന്ധിച്ച് നിറയെ കിംവദന്തികളാണ് പരക്കുന്നത്. കൊട്ടാരത്തിൽ നടന്ന അട്ടിമറി ശ്രമത്തിന്റെ തെളിവാണീ ഫൂട്ടേജുകളെന്ന തരത്തിലുള്ള ട്വീറ്റുകൾ പെരുകുന്നുണ്ട്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കുന്നത് വരെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് മറ്റ് നിരവധി സോഷ്യൽ മീഡിയ യൂസർമാർ അഭിപ്രായപ്പെടുന്നുമുണ്ട്.
കടുത്ത ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കി വളരുുന്ന സൗദിയെ അടിമുടി പരിഷ്‌കരിക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളാണ് എംബിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ നടത്തുന്നത്. തീവ്രവാദ നിലപാടുകളിൽ നിന്നും മിതവാദ ഇസ്ലാമിലേക്ക് സൗദിയെ പരിവർത്തനപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ത്രീകൾക്ക് സൗദിയിൽ ഉണ്ടായിരുന്നു ഡ്രൈവിങ് നിരോധനം ഇദ്ദേഹം എടുത്ത് മാറ്റിയത് യാഥാസ്ഥിതികരിൽ നിന്നും വൻ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പുറമെ മ്യൂസിക്ക് കൺസേർട്ടുകളും വർഷങ്ങൾക്ക് ശേഷം സൗദിയിൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സിനിമക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം എടുത്ത് മാറ്റുമെന്നും എംബിഎസ് പ്രഖ്യാപിച്ചത് യാഥാസ്ഥിതികരെ ചൊടിപ്പിച്ചിട്ടുണ്ട്.ഇതിനാൽ ഇദ്ദേഹത്തിനെതിരെയുള്ള ഭീഷണി ശക്തമാണ്.
സൗദിയിലെ അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച എംബിഎസ് മുൻ കിരീടാവകാശി മിതെബ് ബിൻ അബ്ദുള്ള രാജകുമാരനടക്കം ഡസൻ കണക്കിന് രാജകുടുംബാംഗങ്ങൾ, മിനിസ്റ്റർമാർ, നിലവിലും മുമ്പും ഉന്നത പദവിയിലിരുന്ന ഒഫീഷ്യലുകൾ തുടങ്ങിയവരെ അഴിമതിക്കുറ്റം ചുമത്തി എംബിഎസ് തടവിലിട്ടിരുന്നു.കിരീടാവകാശിയെന്ന നിലയിൽ തന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഈ ശുദ്ധീകരണ പ്രക്രിയകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിന്റെ പേരിൽ ഒട്ടേറെ ശത്രുക്കൾ എംബിസിനെതിരെ രാജകുടുംബത്തിൽ തന്നെ ഉയർന്ന് വന്നിട്ടുണ്ട്. അതിനാൽ അദ്ദേഹത്തെ തക്കം കിട്ടിയാൽ അപായപ്പെടുത്താൻ രാജകുടുംബത്തിലെ ചിലർ തന്നെ ശ്രമിക്കുമെന്നുള്ള ആശങ്കയും ശക്തമാണ്.ഇതിന് പുറമെ ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുല്ലയെന്ന തീവ്ര ഷിയാ സംഘടനയിൽ നിന്നും എംബിഎസിന് ഭീഷണിയുണ്ടെന്ന ആശങ്കയുമുണ്ട്.