- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 വർഷം ബ്രിട്ടനിൽ ജീവിച്ചിട്ടും പാസ്പോർട്ട് എടുത്തില്ല; സഹോദരിയുടെ സംസ്‌കാരം കഴിഞ്ഞ് മടങ്ങിയപ്പോൾ എയർപോർട്ടിൽ തടഞ്ഞു; മറ്റൊരു ജമൈക്കകാരിയുടെ ജീവിതവും ചർച്ചയാകുന്നു
ലണ്ടൻ: വിൻഡ്റഷ് കുടിയേറ്റക്കാർ ബ്രിട്ടനിൽ നേരിട്ട് കൊണ്ടിരിക്കുന്ന അവഗണനയെയും നാടുകടത്തൽ ഭീഷണിയെയും കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 50 വർഷമായി ബ്രിട്ടനിൽ ജീവിക്കുന്ന 81കാരിയും ജമൈക്ക സ്വദേശിയുമായ ഗ്രേറ്റൽ ഗോർകാനുണ്ടായിരിക്കുന്ന ദുരനുഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ബ്രിട്ടനിൽ ജീവിച്ചിട്ടും ഇവർ പാസ്പോർട്ട് എടുത്തിരുന്നില്ല.സഹോദരിയുടെ സംസ്‌കാരം കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തിയ ഗ്രേറ്റലിനെ 2010ൽ എയർപോർട്ടിൽ വച്ച് തടയുകയായിരുന്നു അധികൃതർ.തുടർന്ന് നാട്ടിലേക്ക് കയറ്റി വിടപ്പെട്ട ഗ്രേറ്റൽ ഇന്ന് കുടുംബത്തിൽ നിന്നും വേർപെട്ട് സാമ്പത്തികമായി തകർന്ന് ജമൈക്കയിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ഈ ജമൈക്കക്കാരിയുടെ ജീവിതവും ചർച്ചയാകുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുകെയിലെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താനായി കരീബിയനിൽ നിന്നും ഇവിടേക്ക് ക്ഷണിച്ച് വരുത്തപ്പെട്ട ആയിരക്കണക്കിന് പേരിൽ ഒരാളായിരുന്നു ഗ്രേറ്റൽ. തുടർന്
ലണ്ടൻ: വിൻഡ്റഷ് കുടിയേറ്റക്കാർ ബ്രിട്ടനിൽ നേരിട്ട് കൊണ്ടിരിക്കുന്ന അവഗണനയെയും നാടുകടത്തൽ ഭീഷണിയെയും കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 50 വർഷമായി ബ്രിട്ടനിൽ ജീവിക്കുന്ന 81കാരിയും ജമൈക്ക സ്വദേശിയുമായ ഗ്രേറ്റൽ ഗോർകാനുണ്ടായിരിക്കുന്ന ദുരനുഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ബ്രിട്ടനിൽ ജീവിച്ചിട്ടും ഇവർ പാസ്പോർട്ട് എടുത്തിരുന്നില്ല.സഹോദരിയുടെ സംസ്‌കാരം കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തിയ ഗ്രേറ്റലിനെ 2010ൽ എയർപോർട്ടിൽ വച്ച് തടയുകയായിരുന്നു അധികൃതർ.തുടർന്ന് നാട്ടിലേക്ക് കയറ്റി വിടപ്പെട്ട ഗ്രേറ്റൽ ഇന്ന് കുടുംബത്തിൽ നിന്നും വേർപെട്ട് സാമ്പത്തികമായി തകർന്ന് ജമൈക്കയിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ഈ ജമൈക്കക്കാരിയുടെ ജീവിതവും ചർച്ചയാകുകയാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുകെയിലെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താനായി കരീബിയനിൽ നിന്നും ഇവിടേക്ക് ക്ഷണിച്ച് വരുത്തപ്പെട്ട ആയിരക്കണക്കിന് പേരിൽ ഒരാളായിരുന്നു ഗ്രേറ്റൽ. തുടർന്ന് ലണ്ടനിൽ സ്ഥിരമായ ഒരു ജോലി ചെയ്ത് ഇവിടെ കുടുംബം കെട്ടിപ്പടുക്കുകയായിരുന്നു ഈ സ്ത്രീ. തന്റെ 24ാംവയസിൽ അതായത് 1960ൽ ഇവിടെയെത്തിയപ്പോൾ അവരുടെ പാസ്പോർട്ടിന് മേൽ ഒരു സ്റ്റാമ്പ് പതിച്ച് നൽകിയിരുന്നു. അതിലൂടെ അവർക്ക് ഇൻഡെഫനിറ്റ് ലീവ് ടു റിമെയിനുള്ള അവകാശമായിരുന്നു കൈവന്നിരുന്നത്. എന്നാൽ ഈ പാസ്പോർട്ട് 2006ൽ മോഷ്ടിക്കപ്പെട്ടത് ഇവരുടെ നിലനിൽപ്പ് അപകടത്തിലാക്കുകയായിരുന്നു.
കഴിഞ്ഞ 50 വർഷമായി ജമൈക്കയിൽ ജീവിക്കുന്നില്ലെങ്കിലും ഗ്രേറ്റലിന് ബ്രിട്ടീഷ് പാസ്പോർട്ട് നൽകാൻ സാധിക്കില്ലെന്നും വിസ ആവശ്യമാണെന്നുമാണ് അധികൃതർ കടുത്ത നിലപാടെടുത്തിരിക്കുന്നത്. ലണ്ടനിലായിരിക്കുമ്പോൾ താൻ കുട്ടികൾക്കൊപ്പം നിറഞ്ഞ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും എന്നാൽ നിലവിൽ ജീവിതത്തിന്റെ അവസാനം കാലത്ത് കുട്ടികളെയും കുടുംബത്തെയും നഷ്ടപ്പെട്ട് സാമ്പത്തികമായി പാപ്പരായി ജമൈക്കയിൽ കഴിയേണ്ടുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് ഗ്രേറ്റൽ പരിതപിക്കുന്നു. കടുത്ത ഡയബറ്റിസ്ബാധിതയായ ഗ്രേറ്റൽ പണമില്ലാത്തതിനാൽ ജമൈക്കയിൽ ചികിത്സക്ക് പോലും ബുദ്ധിമുട്ടുന്നുണ്ട്. ഇതിനിടെ രണ്ട് പ്രാവശ്യം അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ബ്രിട്ടനിൽ നിന്നും ലഭിച്ചിരുന്ന ബെനഫിറ്റുകൾ ബ്രിട്ടീഷ് ഒഫീഷ്യലുകൾ റദ്ദാക്കിയിരുന്നു. ഇവരുടെ എട്ട് മക്കളിൽ ആറ് പേരും ലണ്ടനിലാണ് കഴിയുന്നത്.തന്റെ അമ്മ മക്കളെയൊന്നും കാണാനാവാതെ മരിക്കേണ്ടി വരുമെന്നാണ് ഗ്രേറ്റലിന്റെ മകളായ പൗളിനെ ബ്ലാക്ക് വുഡ് ഭയപ്പെടുന്നത്. ഗ്രേറ്റലിനെ ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ട് വരുന്നതിനായി അവരുടെ കുടുംബം വിസക്കായി അപേക്ഷിച്ചിരുന്നു. കൂടാതെ അവരുടെ പെർമനന്റ് റെസിഡൻസി സ്റ്റാറ്റസിനുള്ള തെളിവ് സംഘടിപ്പിക്കാനും കുടുംബം ശ്രമിച്ചിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല. എന്നാൽ ഇവരുടെ ഓരോ ശ്രമവുംഅധികൃതർ മുടക്കുകയായിരുന്നു.
1966ൽ തന്റെ ആറാം വയസിൽ ജമൈക്കയിൽ നിന്നും ബ്രിട്ടനിലെത്തുകയും കഴിഞ്ഞ 52 കൊല്ലമായി ഇവിടെ താമസിക്കുകയും ചെയ്യുന്ന സാറാ ഓ കോണൊറിനെ അനധികൃത കുടിയേറ്റക്കാരിയെന്ന് ആരോപിച്ച് ഹോം ഓഫീസ് അടുത്തിടെ ആനുകൂല്യങ്ങൾ നിഷേധിച്ചതും കടുത്ത വിമർശനത്തിന് വിധേയമായിരുന്നു.അഞ്ച് മക്കളുടെ അമ്മയും നാല് പേരക്കുട്ടികളുമുള്ള ഇവർ കഴിഞ്ഞ 20 വർഷങ്ങളായി ഈസ്റ്റ് ലണ്ടനിലെ ഡാൻഗെൻഹാമിലായിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ സമ്മറിൽ ലോക്കൽ കമ്പ്യൂട്ടർ ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റ് ജോലി സാറക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ 16 വർ്ഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു. തുടർന്ന് ജോബ്‌സെന്ററിൽ സൈൻ ഓൺ ചെയ്യാൻ പോയപ്പോൾ തനിക്ക് ഇവിടെ ബെനഫിറ്റകൾക്ക് അർഹതയില്ലെന്ന ഞെട്ടിപ്പിക്കുന്ന കാര്യം അറിഞ്ഞുവെന്നും സാറ വെളിപ്പെടുത്തുന്നു.സാറക്ക് സാധുതയുള്ള ഒരു ബ്രിട്ടീഷ് പാസ്‌പോർട്ടില്ലെന്നായിരുന്നു അധികൃതർ ഇതിന് കാരണമായി പറഞ്ഞിരുന്നത്.