- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിനിഡാഡിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർക്ക് കുഞ്ഞ് പിറന്നപ്പോൾ ബ്രിട്ടീഷ് പാസ്‌പോർട്ട് നൽകാൻ ഹോം ഓഫീസിന് മടി; കുടിയേറ്റക്കാരോടുള്ള ക്രൂരത എങ്ങനെയെന്ന് അറിയൂ
കുടിയേറ്റക്കാരോടുള്ള ഹോം ഓഫീസിന്റെ ക്രൂരതകൾക്ക് ഇന്ത്യക്കാരടക്കം ഒട്ടേറെ വിദേശികൾ പലപ്പോഴും ഇരകളായിട്ടുണ്ട്. എന്നാൽ, ബ്രിട്ടീഷുകാരോടും അതും രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയോടും ഇതേ നിലപാടാണ് ഹോം ഓഫീസിനെന്നറിയാമോ? ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായിരുന്ന ആർതർ സ്‌നെല്ലിന് ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ചട്ടങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ആർതർ സ്‌നെല്ലും ഹോം ഓഫീസിൽനിന്ന് തിരച്ചടി നേരിട്ടത്. ട്രിനിഡാഡിൽ ഹൈക്കമ്മിഷണറായിരിക്കെ പിറന്ന കുഞ്ഞിന് പാസ്‌പോർട്ട് എടുക്കാൻ അദ്ദേഹം ശ്രമിച്ചപ്പോൾ ഹോം ഓഫീസ് അത് നിരാകരിച്ചു. 2011-ലാണ് സംഭവം. മറ്റൊരു രാജ്യത്ത് ബ്രിട്ടന്റെ പ്രതിനിധിയായിരിക്കുന്നതിലപ്പുറം ബ്രിട്ടീഷുകാരനാവാൻ ഒരാൾക്കാവില്ല. എന്നിട്ടും താൻ ഹോം ഓഫീസിൽനിന്ന് തിരിച്ചടി നേരിട്ടുവെന്ന് സ്‌നെൽ പറയുന്നു. ട്രിനിഡാഡിൽ ജനിച്ച മകൻ ബ്രിട്ടീഷ് പൗരത്വത്തിന് അർഹനല്ലെന്നായിരുന്നു ഹോം ഓഫീസിൽനിന്ന് ലഭിച്ച മറുപടി. പ്രശ്‌നം പരിഹരിക്കാൻ സ്നെല
കുടിയേറ്റക്കാരോടുള്ള ഹോം ഓഫീസിന്റെ ക്രൂരതകൾക്ക് ഇന്ത്യക്കാരടക്കം ഒട്ടേറെ വിദേശികൾ പലപ്പോഴും ഇരകളായിട്ടുണ്ട്. എന്നാൽ, ബ്രിട്ടീഷുകാരോടും അതും രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയോടും ഇതേ നിലപാടാണ് ഹോം ഓഫീസിനെന്നറിയാമോ? ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായിരുന്ന ആർതർ സ്‌നെല്ലിന് ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ചട്ടങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ആർതർ സ്‌നെല്ലും ഹോം ഓഫീസിൽനിന്ന് തിരച്ചടി നേരിട്ടത്. ട്രിനിഡാഡിൽ ഹൈക്കമ്മിഷണറായിരിക്കെ പിറന്ന കുഞ്ഞിന് പാസ്‌പോർട്ട് എടുക്കാൻ അദ്ദേഹം ശ്രമിച്ചപ്പോൾ ഹോം ഓഫീസ് അത് നിരാകരിച്ചു. 2011-ലാണ് സംഭവം. മറ്റൊരു രാജ്യത്ത് ബ്രിട്ടന്റെ പ്രതിനിധിയായിരിക്കുന്നതിലപ്പുറം ബ്രിട്ടീഷുകാരനാവാൻ ഒരാൾക്കാവില്ല. എന്നിട്ടും താൻ ഹോം ഓഫീസിൽനിന്ന് തിരിച്ചടി നേരിട്ടുവെന്ന് സ്‌നെൽ പറയുന്നു.
ട്രിനിഡാഡിൽ ജനിച്ച മകൻ ബ്രിട്ടീഷ് പൗരത്വത്തിന് അർഹനല്ലെന്നായിരുന്നു ഹോം ഓഫീസിൽനിന്ന് ലഭിച്ച മറുപടി. പ്രശ്‌നം പരിഹരിക്കാൻ സ്‌നെല്ലിനായെങ്കിലും അതിന് തന്റെ ഔദ്യോഗികാധികാരം വിനിയോഗിക്കേണ്ടിവന്നതിലാണ് അദ്ദേഹത്തിന്റെ നിരാശ. ബ്രിട്ടനിലെ വിൻഡ്‌റഷ് തലമുറകളെപ്പോലെ തന്റെ മകനും പൗരത്വത്തിനായി കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ് അന്നുണ്ടായത്. പൗരത്വം നിഷേധിക്കാൻ അവസരം നോക്കിയിരിക്കുന്ന ഹോം ഓഫീസ് അധികൃതരുടെ ഇരയായി തന്റെ കുഞ്ഞും മാറുമായിരുന്നുവെന്ന് സ്‌നെൽ പറയുന്നു.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും യെമനിലും സിംബാബ്‌വെയിലുമൊക്കെ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായിരുന്നിട്ടുള്ള സ്‌നെൽ, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരിലെ മുതിർന്ന അംഗങ്ങളിലൊരാളാണ്. അസംബന്ധജടിലമായ തീരുമാനങ്ങളിലൂടെ ഹോം ഓഫീസ് കുടിയേറ്റക്കാരെ നിരാശപ്പെടുത്തുന്നതിന് ഉദാഹരണമാണ് തന്റെ അനുഭവമെന്ന് സ്‌നെൽ പറയുന്നു. ബ്രിട്ടന്റെ ഉന്നത ഉദ്യോഗസ്ഥനായിട്ടും തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായപ്പോൾ, സാധാരണക്കാരുടെ അവസ്ഥ ആലോചിച്ചാൽ മതിയെന്ന് അദ്ദേഹം പറയുന്നു.
ബ്രിട്ടന് പുറത്തുവെച്ച് ലഭിക്കുന്ന കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് രക്ഷിതാക്കൾ ഹോം ഓഫീസിന് അപേക്ഷ നൽകണമെന്നാണ് ചട്ടം. സ്വാഭാവികമായും ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയുടെ മകന്റെ പൗരത്വം അംഗീകരിക്കപ്പെടേണ്ടതാണ്. ഇതിനായി 31 പേജുള്ള ഫോം പൂരിപ്പിക്കുകയും 973 പൗണ്ട് ഫീസടയ്ക്കുകയും വേണം. വിരലടയാളവും ഫോട്ടോഗ്രാഫും പോലുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിന് 19.20 പൗണ്ട് വേറെയും നൽകണം.