- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനെ ആക്രമിക്കാനൊരുങ്ങി അമേരിക്കയുടെ അനുമതി കാത്ത് ഇസ്രയേൽ; ഒബാമ ഒപ്പിട്ട ന്യൂക്ലിയർ ഡീൽ അവസാനിപ്പിക്കുമെന്ന് അമേരിക്കയും; പ്രസിഡന്റിന്റെ മന്ദിരം തകർത്ത സൗദിക്ക് തിരിച്ചടി നൽകാൻ യെമൻ; കൊറിയൻ ദ്വീപ് ശാന്തമായപ്പോൾ ഗൾഫിൽ വീണ്ടും സംഘർഷം
ജിദ്ദ: ആണവ പരീക്ഷണവും മിസൈൽ പരീക്ഷണവുമായി ലോകത്തിനാകെ ഭീഷണിയായി നിന്ന ഉത്തരകൊറിയ ഇന്ന് ശാന്തമാണ്. ഉത്തര-ദക്ഷിണ കൊറിയകൾ സമാധാന ചർച്ച നടത്തുകയും ആണവ പരീക്ഷണങ്ങളിൽനിന്ന് പിന്മാറാമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ സമ്മതിക്കുകയും ചെയ്തതോടെ കൊറിയൻ മുനമ്പിലെ യുദ്ധഭീതി ഒഴിഞ്ഞു. എന്നാൽ, അതേമസമയം പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയാണ്. സിറിയയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെച്ചൊല്ലി ഇസ്രയേലും സൗദിയുടെ ആക്രമണങ്ങളെച്ചൊല്ലി യെമനും സംഘർഷത്തിലേക്ക് നീങ്ങുന്നു. അമേരിക്കൻ അനുമതി കിട്ടിയാൽ ഏതുനിമിഷവും മേഖല മറ്റൊരു യുദ്ധത്തിലേക്ക് പോകാമെന്നതാണ് നിലവിലെ സാഹചര്യം യുദ്ധത്തിന് തയ്യാറാകൂ-നെതന്യാഹൂ സിറിയയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ മന്ത്രിസഭയിൽ പ്രഖ്യാപിച്ചു. സിറിയക്ക് അത്യന്താധുനിക ആയുധങ്ങൾ നൽകുന്ന ഇറാൻ ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതിയൊരുക്കുകയാണെന്നും യുദ്ധം വൈകിക്കുന്നത് ബുദ്ധിമോശമാകുമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം ചെയ്
ജിദ്ദ: ആണവ പരീക്ഷണവും മിസൈൽ പരീക്ഷണവുമായി ലോകത്തിനാകെ ഭീഷണിയായി നിന്ന ഉത്തരകൊറിയ ഇന്ന് ശാന്തമാണ്. ഉത്തര-ദക്ഷിണ കൊറിയകൾ സമാധാന ചർച്ച നടത്തുകയും ആണവ പരീക്ഷണങ്ങളിൽനിന്ന് പിന്മാറാമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ സമ്മതിക്കുകയും ചെയ്തതോടെ കൊറിയൻ മുനമ്പിലെ യുദ്ധഭീതി ഒഴിഞ്ഞു.
എന്നാൽ, അതേമസമയം പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയാണ്. സിറിയയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെച്ചൊല്ലി ഇസ്രയേലും സൗദിയുടെ ആക്രമണങ്ങളെച്ചൊല്ലി യെമനും സംഘർഷത്തിലേക്ക് നീങ്ങുന്നു. അമേരിക്കൻ അനുമതി കിട്ടിയാൽ ഏതുനിമിഷവും മേഖല മറ്റൊരു യുദ്ധത്തിലേക്ക് പോകാമെന്നതാണ് നിലവിലെ സാഹചര്യം
യുദ്ധത്തിന് തയ്യാറാകൂ-നെതന്യാഹൂ
സിറിയയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ മന്ത്രിസഭയിൽ പ്രഖ്യാപിച്ചു. സിറിയക്ക് അത്യന്താധുനിക ആയുധങ്ങൾ നൽകുന്ന ഇറാൻ ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതിയൊരുക്കുകയാണെന്നും യുദ്ധം വൈകിക്കുന്നത് ബുദ്ധിമോശമാകുമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം ചെയ്യണമെന്ന് ഇസ്രയേലിന് ആഗ്രഹമില്ല. പക്ഷേ, സ്വയയരക്ഷയ്ക്ക് അത് കൂടിയേ തീരൂവെങ്കിൽ ഏതറ്റം വരെ പോകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇറാന് മിസൈലുകൾ വിന്യസിക്കാൻ അനുവാദം നൽകിയ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് കൊല്ലപ്പെടാനും ഇടയുണ്ടെന്ന് ഇസ്രയേൽ ഊർജമന്ത്രി യുവാൽ സ്റ്റെയ്‌നിറ്റ്‌സ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹൂവിന്റെ യുദ്ധഭീഷണി. സിറിയൻ അതിർത്തിയിലെ ഇസ്രയേലിന്റെ സൈനിക ക്യാമ്പുകളിലേക്ക് റോക്കറ്റ് ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിയിടുന്നുവെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിന് റിപ്പോർട്ട് നൽകിയതായും സൂചനയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ശക്തമായ മുന്നറിയിപ്പ്.
ആണവ കരാറിൽ ഇന്ന് തീരുമാനം-ട്രംപ്
ബരാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലയളവിൽ ഇറാനുമായുണ്ടാക്കിയ ആണവ കരാറിൽ തന്റെ തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് തിരിച്ചടി നൽകാൻ ഇസ്രയേൽ അമേരിക്കൻ അനുമതി കാക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആണവ കരാർ പിൻവലിച്ചേക്കുമെന്ന ശക്തമായ സൂചന ട്രംപ് നൽകുന്നത്. ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ച് 2015-ലാണ് ഒബാമ ഭരണകൂടം ആണവ കരാറിൽ ഒപ്പുവെച്ചത്. എന്നാൽ, കരാറിലെ വ്യവസ്ഥകൡനിന്ന ഇറാൻ തുടർച്ചയായി പിന്നോട്ടുപോവുകയാണെന്നാണ് ട്രംപിന്റെ ആരോപണം.
ഒട്ടുംതന്നെ ആലോചിക്കാതെ രൂപംകൊടുത്ത കരാറെന്നാണ് ട്രംപ് ഇതിനെ തുടക്കം മുതൽ വിശേഷിപ്പച്ചത്. ഇറാനുമായുള്ള ാണവകരാർ പുനരാലോചിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ട്രംപ് പറഞ്ഞിരുന്നു. കരാറിന്റെ അടിത്തറ ദ്രവിച്ചുവെന്നും ദീർഘനാൾ നിലനിൽക്കാനുള്ള ശേഷി അതിനില്ലെന്നും ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു കരാർ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. അതിന് അനുമതി നൽകിയവരെയും അംഗീകരിച്ച കോൺഗ്രസ്സിനെയുമാണ് താൻ കുറ്റപ്പെടുത്തുകയെന്നും ട്രംപ് പറഞ്ഞു.
യെമനിൽ സൗദി ആക്രമണം;ആറ് മരണം
യെമനിൽ സൗദി നടത്തുന്ന വ്യോമാക്രമണം കൂടുതൽ രൂക്ഷമായി. തലസ്ഥാന നഗരമായ സനായിലെ പ്രസിഡന്റിന്റെ മന്ദിരം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. മൂന്ന് നിലകളിലുള്ള പ്രസിഡന്റിന്റെ മന്ദിരം പൂർണമായും നിലംപൊത്തിയതായി റിപ്പോർട്ടുണ്ട്. തഹ്‌രീർ ജില്ലയിലുണ്ടായ ആക്രമണത്തിൽ, ഈ മന്ദിരത്തിന് ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങൾക്കും സാരമായ നാശനഷ്ടമുണ്ടായി. ഒരു പഞ്ച നക്ഷത്ര ഹോട്ടലും നശിപ്പിക്കപ്പെട്ടവയിൽപ്പെടും.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നുണ്ട്. നിരവധി കാറുകൾ അവശിഷ്ടങ്ങൾക്കടിയിൽ ഞെരിഞ്ഞമർന്നു. ഹൂത്തി തീവ്രവാദികളെ ലക്ഷ്യമിട്ടാണ് സൗദി ആക്രമണം നടത്തിയതെങ്കിലും മരിച്ചതും പരിക്കേറ്റതും സാധാരണ നാട്ടുകാർക്കാണെന്ന് ആരോഗ്യരക്ഷാപ്രവർത്തകർ പറഞ്ഞു. ഏതെങ്കിലും ഹൂത്തി നേതാവിന് ആക്രമണത്തിൽ പരിക്കേറ്റതായി സൂചനയില്ലെന്നും അവർ വ്യക്തമാക്കി.
2015 മുതൽ ഹൂത്തി തീവ്രവാദികൾക്കെതിരേ സൗദിയുടെ നേതൃത്വത്തിൽ സഖ്യസേന ആക്രമണം നടത്തുന്നു. ഇതേവരെ പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും 30 ലക്ഷത്തോളം പേർ വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരികയും ചെയ്തു. കഴിഞ്ഞമാസം ഹൊദെയ്ദ നഗരത്തിൽ നടത്തിയ ആക്കപണത്തിൽ ഹൂത്തികളുടെ ഉന്നത നേതാക്കളിലൊരാളായ സലാ അൽ സമാദിനെ സഖ്യസേന വധിച്ചു. മേഖലയുടെ പ്രസിഡന്റായി അവവരോധിക്കപ്പെട്ടയാളാണ് സലാ അൽ സമദ്.