- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കകം സിറിയയിലെ ഇറാൻ ബേസ് ക്യാമ്പിലേക്ക് ബോംബ് വർഷിച്ച് ഇസ്രയേൽ; ഡമാസ്‌കസിലെ ആക്രമണത്തിൽ ഒമ്പത് ഇറാനിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു; കടുത്ത രോഷത്തോടെ റഷ്യയും ചൈനയും; അമേരിക്കയിൽ നിന്നും അകലം പാലിച്ച് സഖ്യകക്ഷികളും; ലോകം കടുത്ത ആശങ്കയുടെ നാളുകളിലേക്ക്
യെരുശലേം: ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേരിക്ക പിന്മാറുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർണായകമായ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കം സിറിയയിലെ ഇറാൻ ബേസ് ക്യാമ്പിലേക്ക് ഇസ്രയേൽ ബോംബ് വർഷിച്ച് വൻ നാശം വിതച്ചുവെന്ന് റിപ്പോർട്ട്. ഡമാസ്‌കസിലെ ആക്രമണത്തിൽ ഒമ്പത് ഇറാനിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ കടുത്ത രോഷം രേഖപ്പെടുത്തി റഷ്യയും ചൈനയും മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പുറമെ ഈ ആക്രമണത്തോടുള്ള പ്രതികരണണമെന്ന നിലയിൽ അമേരിക്കയിൽ നിന്നും അകലം പാലിക്കുന്ന നിലപാടാണ് സഖ്യകക്ഷികളും സ്വീകരിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലോകം കടുത്ത ആശങ്കയുടെ നാളുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ഇസ്രയേലിന്റെ മനസ്സ് തിരിച്ചറിഞ്ഞാൺ ഇറാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക എത്തിയത്. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുള്ള ഇറാനിയൻ റവല്യൂഷണറി ഗാർഡിന്റെ ബേസ് ക്യാമ്പിലേക്കാണ് ഇസ്രയേൽ ടാർജറ്റ് വെപ്പൺസ് സ്റ്റോർസിൽ നിന്നും മിസൈലുകൾ ചീറിപ്പാഞ്ഞിരിക്കുന്നതെന്ന് സിറിയൻ ഒബ്സർവേ
യെരുശലേം: ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേരിക്ക പിന്മാറുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർണായകമായ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കം സിറിയയിലെ ഇറാൻ ബേസ് ക്യാമ്പിലേക്ക് ഇസ്രയേൽ ബോംബ് വർഷിച്ച് വൻ നാശം വിതച്ചുവെന്ന് റിപ്പോർട്ട്. ഡമാസ്‌കസിലെ ആക്രമണത്തിൽ ഒമ്പത് ഇറാനിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഇതിൽ കടുത്ത രോഷം രേഖപ്പെടുത്തി റഷ്യയും ചൈനയും മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പുറമെ ഈ ആക്രമണത്തോടുള്ള പ്രതികരണണമെന്ന നിലയിൽ അമേരിക്കയിൽ നിന്നും അകലം പാലിക്കുന്ന നിലപാടാണ് സഖ്യകക്ഷികളും സ്വീകരിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലോകം കടുത്ത ആശങ്കയുടെ നാളുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ഇസ്രയേലിന്റെ മനസ്സ് തിരിച്ചറിഞ്ഞാൺ ഇറാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക എത്തിയത്.
സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുള്ള ഇറാനിയൻ റവല്യൂഷണറി ഗാർഡിന്റെ ബേസ് ക്യാമ്പിലേക്കാണ് ഇസ്രയേൽ ടാർജറ്റ് വെപ്പൺസ് സ്റ്റോർസിൽ നിന്നും മിസൈലുകൾ ചീറിപ്പാഞ്ഞിരിക്കുന്നതെന്ന് സിറിയൻ ഒബ്സർവേറ്ററി ഹ്യൂമൻ റൈറ്റ്സ് വെളിപ്പെടുത്തുന്നു. സിറിയയുമായുള്ള അതിർത്തിയിൽ അസാധാരണായ സൈനിക നീക്കങ്ങൾ ഇസ്രയേൽ നടത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നതെന്നത് ഗൗരവം വർധിപ്പിക്കുന്നു.
ഈ ഒരു പശ്ചാത്തലത്തിൽ ഗോലാൻ കുന്നുകളിൽ കൂടുതൽ ബോംബ് ഷെൽട്ടറുകൾ തുറക്കാൻ ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് ഉത്തരവിടുകയും ചെയ്തിരുന്നു.ഇതിന് പുറമെ കൂടുതൽ സേനയെ അതിർത്തിയിൽ വിന്യസിക്കാനും ഇസ്രയേൽ തിരക്ക് കൂട്ടുന്നുണ്ട്. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നും യുഎസ് പിന്മാറുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിലാണ് ഈ മിസൈൽ ആക്രമണം നടന്നിരിക്കുന്നത്. ഈ ഒരു പ ശ്ചാത്തലത്തിൽ വാർഷിക സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കുന്നതിൽ നിന്നും ഇസ്രയേലിന്റെ മുതിർന്ന ജനറലായ ഗാഡി എയ്സൻകോട്ട് പിന്മാറുകയും പകരം പ്രതിരോധ മന്ത്രി അവിഗ്ഡോർ ലിബർമാനുമായും മറ്റ് ദേശീയ സുരക്ഷാ ചീഫുമാരുമായും അദ്ദേഹം തിരക്കിട്ട ചർച്ച നടത്തിയെന്നും ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു.
ആണവക്കരാറിൽ നിന്നും അമേരിക്ക പിന്മാറിയതിനെ ഇസ്രയേൽ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെ തുടർന്ന് ഇസ്രയേലും സിറിയയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഏഴ് വർഷമായി സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ -ആസാദിനെതിരെ തുടരുന്ന വിമത കലാപത്തിൽ ആസാദിനെ പിന്തുണക്കുന്ന നിലപാടാണ് ഇറാനും ലെബനണിലെ ഹെസ്ബോല്ലയും പിന്തുടർന്ന് വരുന്നത്. വിമതരെ അടിച്ചമർത്താൻ ഇവർ ആസാദിനൊപ്പം അണിചേർന്ന് വരുന്നുണ്ട്. എന്നാൽ ഇസ്രായയേൽ ഈ കൂട്ടായ്മക്കെതിരെ ഇടക്കിടെ വ്യോമാക്രമണം നടത്തുന്നുമുണ്ട്.
തങ്ങളുടെ വടക്ക് ഭാഗത്ത് ലെബനീസ്-സിറിയൻ ഫ്രന്റ് രൂപീകരിക്കുന്നത് ഇത്തരം ആക്രമങ്ങൽലൂടെ തടയാൻ സാധിക്കുമെന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 9ന് ഇസ്രയേൽ ഇത്തരത്തിൽ നടത്തിയ ആക്രമണത്തിൽ ഏഴ് ഇറാൻ പട്ടാളക്കാരായിരുന്നു കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തിയ ഇറാൻ തങ്ങൾ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.
1967ൽ മിഡിൽഈസ്റ്റ് യുദ്ധത്തിലൂടെയായിരുന്നു ഇസ്രയേൽ സിറിയയിൽനിന്നും തന്ത്രപ്രധാനമായ ഗോലാൻ കുന്നുകൾ പിടിച്ചെടുത്തത്. തങ്ങളുടെ പ്രതിരോധത്തിനായി നിലവിൽ ഇസ്രയേൽ അയൺ ഡോം ഷോർട്ട്-റേഞ്ച് എയർ ഡിഫെൻസ് ഗോലാൻ കുന്നുകളിൽ സ്ഥാപിച്ചിട്ടുണ്ട്. വരും നാളുകളിൽ പോരാട്ടം വർധിക്കുമെന്ന ആശങ്ക ഇതേ തുടർന്ന് ശക്തമായിട്ടുണ്ട്.