- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനുമായുള്ള കരാറിൽനിന്നും പിന്മാറിയ ട്രംപിനെ അഭിനന്ദിച്ച് സൗദി അറേബ്യ; പ്രതികാരം തീർക്കാൻ റിയാദിലേക്ക് മിസൈൽ അയച്ച് യെമൻ; ഇറാനെ നേരിടാൻ അണുബോംബ് നിർമ്മിക്കുമെന്ന് സൗദി; ഇസ്രയേൽ ഒരുക്കിയെ കെണിയിൽ വീണ അറബ് രാഷ്ട്രങ്ങൾ തമ്മിൽതല്ലുമ്പോൾ
റിയാദ്: ഇറാനുമായുള്ള ആണവ കരാറിൽനിന്ന് അമേരിക്ക പിന്മാറിയതിനെ സഖ്യരാജ്യങ്ങളടക്കം വിമർശിക്കുമ്പോൾ, ഡൊണാൾഡ് ട്രംപിന് പിന്തുണയയുമായി സൗദി അറേബ്യ രംഗത്തെത്തി. കടുത്ത ശത്രുക്കളായ ഇറാനെ ഒറ്റപ്പെടുത്തുന്ന ഏതുതീരുമാനത്തെയും പിന്തുണയ്ക്കുകയെന്ന നയമാണ് സൗദിയുടെ ഈ നിലപാടിന് പിന്നിലെന്ന വ്യക്തമാണ്. എന്നാൽ, അറബ് ലോകത്തെ കൂടുതൽ സംഘർഷത്തിലേക്കാകും ഇതുതള്ളിവിടുകയെന്നുറപ്പാണ്. ഇറാനെതിരായ അമേരിക്കൻ നീക്കത്തെ സൗദി സ്വാഗതം ചെയ്തതിന് പിന്നാലെ, യെമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ ആക്രമണം സൗദിയെ വിറപ്പിച്ചു. റിയാദിനെ ലക്ഷ്യമാക്കിവന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തുവെന്ന് സൗദി അവകാശപ്പെടുമ്പോഴും ആക്രമണത്തിൽ സൗദിയിൽ കേടുപാടുകളുണ്ടായെന്ന റിപ്പോർട്ടുമുണ്ട്. സൗദിയുടെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതർ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാന്റെ മിസൈൽ പരിപാടികളെക്കുറിച്ച് കരാറിൽ പരാമർശമില്ലെന്ന വിമർശനമുയർത്തിയാണ് ട്രംപ് ആണവ കരാറിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച
റിയാദ്: ഇറാനുമായുള്ള ആണവ കരാറിൽനിന്ന് അമേരിക്ക പിന്മാറിയതിനെ സഖ്യരാജ്യങ്ങളടക്കം വിമർശിക്കുമ്പോൾ, ഡൊണാൾഡ് ട്രംപിന് പിന്തുണയയുമായി സൗദി അറേബ്യ രംഗത്തെത്തി. കടുത്ത ശത്രുക്കളായ ഇറാനെ ഒറ്റപ്പെടുത്തുന്ന ഏതുതീരുമാനത്തെയും പിന്തുണയ്ക്കുകയെന്ന നയമാണ് സൗദിയുടെ ഈ നിലപാടിന് പിന്നിലെന്ന വ്യക്തമാണ്. എന്നാൽ, അറബ് ലോകത്തെ കൂടുതൽ സംഘർഷത്തിലേക്കാകും ഇതുതള്ളിവിടുകയെന്നുറപ്പാണ്.
ഇറാനെതിരായ അമേരിക്കൻ നീക്കത്തെ സൗദി സ്വാഗതം ചെയ്തതിന് പിന്നാലെ, യെമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ ആക്രമണം സൗദിയെ വിറപ്പിച്ചു. റിയാദിനെ ലക്ഷ്യമാക്കിവന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തുവെന്ന് സൗദി അവകാശപ്പെടുമ്പോഴും ആക്രമണത്തിൽ സൗദിയിൽ കേടുപാടുകളുണ്ടായെന്ന റിപ്പോർട്ടുമുണ്ട്. സൗദിയുടെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതർ പ്രഖ്യാപിക്കുകയും ചെയ്തു.
ഇറാന്റെ മിസൈൽ പരിപാടികളെക്കുറിച്ച് കരാറിൽ പരാമർശമില്ലെന്ന വിമർശനമുയർത്തിയാണ് ട്രംപ് ആണവ കരാറിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. മാത്രമല്ല, യെമനിലും സിറിയയിലും നടത്തുന്ന ഇറാന്റെ ഇടപെടലുകളും പിന്മാറ്റത്തിന് കാരണമായി. ഇസ്രയേൽ അതിർത്തിക്കടുത്ത് സൗദി 80,000-ത്തോളം പേരടങ്ങുന്ന സൈനികക്യാമ്പ് ഇറാൻ നടത്തുന്നതായി ഇസ്രയേൽ ആരോപിച്ചിരുന്നു. ഇസ്രയേലിന് കടുത്ത ഭീഷണിയുയർത്തുന്ന ഇറാന്റെ നിലപാടും പിന്മാറ്റത്തിന് കാരണമായി.
യെമനിലെ ഹൂത്തി ക്യാമ്പുകളിൽ സൗദിയുടെ നേതൃത്വത്തിൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഹൂത്തി വിമതർ പറഞ്ഞു. സൗദിയുടെ തെക്കൻ നഗരമായ ജിസാനെ ലക്ഷ്യമിട്ടുവന്ന മിസൈലുകൾ നശിപ്പിച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പിന്തുണ ഇപ്പോഴും ഹൂത്തികൾക്കുണ്ടെന്നതിന് തെളിവാണ് സൗദിയിലേക്ക് നടത്തിയ മിസൈൽ ആക്രമണമെന്നും മാധ്യമങ്ങൾ വിലയിരുത്തുന്നു.
ഇറാൻ ആണവായുധ പരിപാടികളുമായി മു്‌നോട്ടുപോയാൽ, സൗദിയും ആണവായുധം നിർമ്മിക്കുമെന്ന് വിദേശകാര്യമന്ത്രി ആദേൽ അൽ ജുബൈർ മുന്നറിയിപ്പ് നൽകി. അമേരിക്ക ആണവ കരാറിൽനിന്ന് പിന്മാറിയതിന് പിന്നാലെ, സമ്പുഷ്ട യുറേനിയം നിർമ്മാണം പുനരാരംഭിക്കുമെന്ന് ഇറാൻ തിരിച്ചടിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സൗദിയും ആണവായുധം വികസിപ്പിക്കുന്ന കാര്യം സജീവമായി ആലോചിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയത്.
റിയാദിലേക്ക് ഹൂത്തികൾ തൊടുത്ത മിസൈലുകൾ ഇറാനിൽ നിർമ്മിച്ചവയാണെന്ന് ആദേൽ ആരോപിച്ചു. ഹൂത്തികളെ പിന്തുണയ്ക്കുകയും അവർക്ക് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന ഇറാന്റെ നിലപാട് അംഗീകരിക്കില്ലെന്നും സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഇറാൻ ചെയ്യുന്നതെന്നും ഇതിന് ഇറാൻ കണക്കുപറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
യെമനിലെ ആഭ്യന്തര യുദ്ധത്തിൽ 2015 മുതൽക്കാണ് സൗദിയും സഖ്യരാജ്യങ്ങളും ഇടപെട്ടുതുടങ്ങിയത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂത്തികൾക്കെതിരേ സൗദി വ്യോമാക്രമണം നടത്തുന്നുണ്ട്. ഇത് ഇറാനും സൗദിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ആണവ കരാറിൽനിന്ന് അമേരിക്കയുടെ പിന്മാറ്റം. സിറിയയിലെ ഇറാന്റെ ഇടപെടലുകളിൽ ഇസ്രയേലും രംഗത്തുവന്നിട്ടുണ്ട്. ശത്രുരാജ്യങ്ങളാണെങ്കിലും, ഇറാനെതിരേ മേഖലയിൽ വാളോങ്ങിനിൽക്കുന്നത് സൗദിയും ഇസ്രയേലുമാണെന്ന കൗതുകവുമുണ്ട്.