- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി കുലുക്കത്തിനോ അണുബോംബിനോ തകർക്കാൻ കഴിയില്ല; വാതിൽ തുറക്കണമെങ്കിൽ 23 ടൺ സ്ഫോടനം വേണ്ടി വരും; കൂറ്റൻ മലനിരക്കുള്ളിൽ ആർക്കും ഒന്നും ചെയ്യാനാവാത്ത വിധം സുരക്ഷിതം; ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തിന്റെ കഥ
ശീതയുദ്ധം കഴിഞ്ഞിട്ട് വർഷങ്ങളേറെയായെങ്കിലും നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫെൻസ് കമാൻഡ് അഥവാ നോറാഡിന്റെ ബേസ് ഇന്നും ചെയെന്നെ പർവതനിരക്കടിയിൽ സുരക്ഷിതമായി നിലകൊള്ളുകയാണ്. സഞ്ചാരികൾക്ക് അതുല്യമായ വിസ്മയങ്ങളൊരുക്കുന്ന ബേസാണിത്. ഭൂമി കുലുക്കത്തിനോ അണുബോംബിനോ തകർക്കാൻ കഴിയാത്ത ഇടമാണിത്. ഇതിന്റെ വാതിൽ തുറക്കണമെങ്കിൽ 23 ടൺ സ്ഫോടനം വേണ്ടി വരും. കൂറ്റൻ മലനിരക്കുള്ളിൽ ആർക്കും ഒന്നും ചെയ്യാനാവാത്ത വിധം സുരക്ഷിതമായ താവളമാണിത്. അമേരിക്കയുടെ ശത്രുക്കൾക്ക് ഇന്നും അപ്രാപ്യമായതും ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവുമായ സ്ഥലത്തിന്റെ കഥയാണിത്. 23 ടൺ വരുന്ന കട്ടിയേറിയ ഡോറാണിതിനുള്ളത്. ഗ്രാനൈറ്റും സ്റ്റീലും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ വാതിലിന് ആണവസ്ഫോടനമുണ്ടാകുമ്പോൾ ബഹിർഗമിക്കുന്ന വിനാശകരമായ ഇലക്ട്രോ മാഗ്‌നറ്റിക് എനർജിയെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. ചെയെന്നെ പർവതനിരക്കടിയിൽ സുരക്ഷിതമായി നിലകൊള്ളുന്ന ഈ ബേസിലേക്ക് വളരെ അപൂർവമായി മാത്രമേ സന്ദർശകരെ പ്രവേശിപ്പിക്കാറുള്ളൂ.അപൂർവമായി മാത്രം അനുവദിക്കാറുള്ള ടൂറിന്റെ ഭ
ശീതയുദ്ധം കഴിഞ്ഞിട്ട് വർഷങ്ങളേറെയായെങ്കിലും നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫെൻസ് കമാൻഡ് അഥവാ നോറാഡിന്റെ ബേസ് ഇന്നും ചെയെന്നെ പർവതനിരക്കടിയിൽ സുരക്ഷിതമായി നിലകൊള്ളുകയാണ്. സഞ്ചാരികൾക്ക് അതുല്യമായ വിസ്മയങ്ങളൊരുക്കുന്ന ബേസാണിത്. ഭൂമി കുലുക്കത്തിനോ അണുബോംബിനോ തകർക്കാൻ കഴിയാത്ത ഇടമാണിത്. ഇതിന്റെ വാതിൽ തുറക്കണമെങ്കിൽ 23 ടൺ സ്ഫോടനം വേണ്ടി വരും. കൂറ്റൻ മലനിരക്കുള്ളിൽ ആർക്കും ഒന്നും ചെയ്യാനാവാത്ത വിധം സുരക്ഷിതമായ താവളമാണിത്. അമേരിക്കയുടെ ശത്രുക്കൾക്ക് ഇന്നും അപ്രാപ്യമായതും ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവുമായ സ്ഥലത്തിന്റെ കഥയാണിത്.
23 ടൺ വരുന്ന കട്ടിയേറിയ ഡോറാണിതിനുള്ളത്. ഗ്രാനൈറ്റും സ്റ്റീലും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ വാതിലിന് ആണവസ്ഫോടനമുണ്ടാകുമ്പോൾ ബഹിർഗമിക്കുന്ന വിനാശകരമായ ഇലക്ട്രോ മാഗ്‌നറ്റിക് എനർജിയെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. ചെയെന്നെ പർവതനിരക്കടിയിൽ സുരക്ഷിതമായി നിലകൊള്ളുന്ന ഈ ബേസിലേക്ക് വളരെ അപൂർവമായി മാത്രമേ സന്ദർശകരെ പ്രവേശിപ്പിക്കാറുള്ളൂ.അപൂർവമായി മാത്രം അനുവദിക്കാറുള്ള ടൂറിന്റെ ഭാഗമായി ഇന്നലെ ഈ ബേസിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടപ്പോൾ എടുക്കപ്പെട്ട ഫോട്ടോഗ്രാഫുകൾ വിവിധ ലോക മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
ശീതയുദ്ധം അവസാനിച്ച് 25 കൊല്ലം പിന്നിട്ടിട്ടിട്ടും ഇന്നും ഈ ബേസ് സക്രിയമാണ്. 1992ൽ സോവിയറ്റ് യൂണിയൻ തകർന്ന് തരിപ്പണമായതിന് ശേഷം ഈ ബേസിൽ നിന്നുമുള്ള ന്യൂക്ലിയർ വാച്ച് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇവിടുത്തെ ഹൈടെക് കമ്പ്യൂട്ടർ റൂമുകൾ അമേരിക്കക്കെതിരെ ലോകമാകമാനം ഇന്നും നിലനിൽക്കുന്ന വിവിധ ഭീഷണികളെക്കുറിച്ച് ഇപ്പോഴും സൂക്ഷ്മമായ നിരീക്ഷണം തുടരുന്നുണ്ട്. ഉത്തരകൊറിയ സമീപകാലത്ത് ഉയർത്താൻ തുടങ്ങിയ ഭീഷണിയുംഇതിൽ ഉൾപ്പെടുന്നു.കൊളറാഡോ സ്പ്രിങ്സിന് പുറത്ത് ചെയെന്നെ പർവതനിരക്ക് 2000 അടി ആഴത്തിലാണീ ബങ്കർ നിലകൊള്ളുന്നത്.
കോൺക്രീറ്റിലും സ്റ്റീലിലും നിർമ്മിച്ച രണ്ട് ഭീമൻ ഡോറുകൾ കൊണ്ട് ഇതിനെ ഇപ്പോഴും അടച്ച് സീൽ ചെയ്യാൻ സാധിക്കുന്നതാണ്. 1966ലായിരുന്നു ഈ ചെയെന്നെ മൗണ്ടയിൻ ഫെസിലിറ്റിയുടെ പണി പൂർത്തിയായിരുന്നത്. എൽപാസോ കൗണ്ടിയിലെ പീറ്റേർസൻ എയർഫോഴ്സ് ബേസ് കഴിഞ്ഞാൽ നോറാഡിന്റെ സെക്കൻഡറി ഹെഡ് ക്വാർട്ടേഴ്സായി വർഷങ്ങളോളം നിലകൊണ്ടിരുന്നത് ചെയെന്നെ മൗണ്ടയിൻ ബേസായിരുന്നു.
ഈ സൈറ്റിന്റെ ഉടമയായ നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫെൻസ് കമാൻഡിന്റെ 60ാം വാർഷികമായിരുന്നു ഇന്നലെ.അതിനോട് അനുബന്ധിച്ചാണ് ഈ ബേസ് സന്ദർശനത്തിനായി തുറന്നന് കൊടുത്തത്. കാനഡയുടെയും യുഎസിന്റെയും ആകാശം സംരക്ഷിക്കുന്നതിനായിരുന്നു ഈ ബൈ-നാഷണൽ ഓർഗനൈസേഷൻ രൂപീകരിച്ചിരുന്നത്.