- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിമാസം 30,000 ഡോളറിന്റെ കച്ചവടം; ലാഭം 5000 ഡോളർ; ഈ വർഷം ടേൺ ഓവർ മൂന്ന് ലക്ഷം ഡോളർ കടക്കും; യുകെയിലെ മലയാളി ബാലനെ ഫീച്ചർ ചെയ്ത് ഫോർബ്സ് മാഗസിനും; ആലിബാബയിലെ ഉൽപന്നങ്ങൾ ഷോപ്പിഫി വഴി ഓൺലൈനായി വിറ്റ് 11ാം വയസിൽ അലക്സ് ഫിലിപ്പ് തുടങ്ങിയ ബിസിനസ് തഴച്ച് വളരുമ്പോൾ നമ്മുടെ മക്കൾക്ക് മാതൃകയാവട്ടെ
ലണ്ടൻ: ഇത് യുകെയിലെ ക്രോയ്ഡോണിലെ മലയാളി ബാലനായ അലക്‌സ് ഫിലിപ്പാണ്. പ്രതിമാസം 30,000 ഡോളറിന്റെ കച്ചടം ചെയ്യുന്ന ഈ 14കാരന്റെ പ്രതിമാസലാഭം 5000 ഡോളറാണ്. കൽച്ച് നടക്കേണ്ടുന്ന പ്രായത്തിലാണ് അലക്സ് അത്ഭുതകരമായി ബിസിനസ് ചെയ്യുന്നത്. ഈ വർഷം ടേൺ ഓവർ മൂന്ന് ലക്ഷം ഡോളർ കടക്കുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ അലക് ഫിലിപ്പിനെ ഫീച്ചർ ചെയ്ത് ഫോർബ്സ് മാഗസിൻ രംഗത്തെത്തിയിരിക്കുകയാണ്. ആലിബാബയിലെ ഉൽപന്നങ്ങൾ ഷോപ്പിഫി വഴി ഓൺലൈനായി വിറ്റ് 11ാം വയസിൽ അലക്സ് ഫിലിപ്പ് തുടങ്ങിയ ബിസിനസ് തഴച്ച് വളരുമ്പോൾ നമ്മുടെ മക്കൾക്ക് ഇതൊരു ഉത്തമമാതൃകയാവുകയാണ്. ചങ്ങനാശേരിയിൽ നിന്നും യുകെയിലെത്തിയ ബിസിനസുകാരനായ അച്ഛൻ ഷിബു മാറാട്ടുകുളമാണ് അലക്സിന്റെ പിതാവ്. ജിഷയാണ് മാതാവ്.തനിക്ക് ബിസിനസ് രംഗത്തേക്ക് ചെറുപ്രായത്തിൽ തന്നെ കടന്ന് വരാൻ പ്രേരകമായി വർത്തിച്ചതെന്നാണ് അലക്സ് പറയുന്നത്.ബിസിനസിന് ഇറങ്ങുമ്പോൾ വലിയ രീതിയിൽ ചിന്തിച്ച് പ്രവർത്തിക്കണമെന്നാണ് തന്റെ മൂന്ന് വർഷത്തെ ബിസിനസ് അനുഭവങ്ങളുടെ വെളിച്ചത്തിൽ അലക്സ് ചെറുപ്പക്കാർക്ക് നൽകുന്ന
ലണ്ടൻ: ഇത് യുകെയിലെ ക്രോയ്ഡോണിലെ മലയാളി ബാലനായ അലക്‌സ് ഫിലിപ്പാണ്. പ്രതിമാസം 30,000 ഡോളറിന്റെ കച്ചടം ചെയ്യുന്ന ഈ 14കാരന്റെ പ്രതിമാസലാഭം 5000 ഡോളറാണ്. കൽച്ച് നടക്കേണ്ടുന്ന പ്രായത്തിലാണ് അലക്സ് അത്ഭുതകരമായി ബിസിനസ് ചെയ്യുന്നത്. ഈ വർഷം ടേൺ ഓവർ മൂന്ന് ലക്ഷം ഡോളർ കടക്കുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ അലക് ഫിലിപ്പിനെ ഫീച്ചർ ചെയ്ത് ഫോർബ്സ് മാഗസിൻ രംഗത്തെത്തിയിരിക്കുകയാണ്. ആലിബാബയിലെ ഉൽപന്നങ്ങൾ ഷോപ്പിഫി വഴി ഓൺലൈനായി വിറ്റ് 11ാം വയസിൽ അലക്സ് ഫിലിപ്പ് തുടങ്ങിയ ബിസിനസ് തഴച്ച് വളരുമ്പോൾ നമ്മുടെ മക്കൾക്ക് ഇതൊരു ഉത്തമമാതൃകയാവുകയാണ്.
ചങ്ങനാശേരിയിൽ നിന്നും യുകെയിലെത്തിയ ബിസിനസുകാരനായ അച്ഛൻ ഷിബു മാറാട്ടുകുളമാണ് അലക്സിന്റെ പിതാവ്. ജിഷയാണ് മാതാവ്.തനിക്ക് ബിസിനസ് രംഗത്തേക്ക് ചെറുപ്രായത്തിൽ തന്നെ കടന്ന് വരാൻ പ്രേരകമായി വർത്തിച്ചതെന്നാണ് അലക്സ് പറയുന്നത്.ബിസിനസിന് ഇറങ്ങുമ്പോൾ വലിയ രീതിയിൽ ചിന്തിച്ച് പ്രവർത്തിക്കണമെന്നാണ് തന്റെ മൂന്ന് വർഷത്തെ ബിസിനസ് അനുഭവങ്ങളുടെ വെളിച്ചത്തിൽ അലക്സ് ചെറുപ്പക്കാർക്ക് നൽകുന്ന ഉപദേശം. സീനിയർ സ്‌കൂളിലേക്ക് പ്രവേശിക്കുമ്പോൾ ബിസിനസ് ചെയ്ത് കുറച്ച് പണമുണ്ടാക്കണമെന്ന് അലക്സ് തീരുമാനിക്കുകയും ആമസോണിലൂടെ സാധനങ്ങൾ വിൽക്കാനാരംഭിക്കുകയുമായിരുന്നു.
അപ്പോൾ പോക്കിമോൻ തരംഗം തുടങ്ങുന്ന സമയമായിരുന്നുവെന്നും ഇതിനാൽ താൻ പോക്കിമോൻ ടോയ്സ്, വിൽക്കാനാരംഭിച്ചുവെന്നും അലക്സ് വെളിപ്പെടുത്തുന്നു. ഇത്തരം കളിപ്പാട്ടങ്ങൾ ഈ വിദ്യാർത്ഥി ഇബേയിൽ നിന്നായിരുന്നു ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയിരുന്നത്. എന്നാൽ അലക്സ് വിറ്റഴിച്ച ചില ഉൽപന്നങ്ങൾക്ക് കേടുപാടുകളുണ്ടെന്ന് ചില കസ്റ്റമർമാർ പരാതിപ്പെട്ടതിനെ തുടർന്ന് ആമസോൺ അലക്സിന്റെ അക്കൗണ്ട് ഷട്ട്ഡൗൺ ചെയ്യുകയും ചെയ്തിരുന്നു. തൽഫലമായി അലക്സിന്റെ ബിസിനസ് തൽക്കാലത്തേക്ക് നിന്ന് പോവുകയും ചെയ്തു.
എന്നാൽ ബിസിനസ് രക്തത്തിലുള്ള അലക്സ് പിന്മാറാൻ തയ്യാറായിരുന്നില്ല. കാൻഡി ബോക്സ് ബിസിനസിലായിരുന്നു പിന്നീട് ഈ വിദ്യാർത്ഥിയുടെ പരീക്ഷണം. ആ സമയത്ത് ഓൺലൈൻ ബിസിനസിലെ അവസരങ്ങളെക്കുറിച്ച് അലക്സ് കൂടുതൽ മനസിലാക്കിയത് ഗുണംചെയ്യുകയും ചെയ്തു. ആ സമയത്ത് താൻ ഡ്രോപ്പ് ഷിപ്പിംഗിനെ കുറിച്ച് പഠിക്കുകയും അത് തനിക്ക് ഏറെ ഗുണം ചെയ്യുകയും ചെയ്തുവെന്നാണ് ഈ വിദ്യാർത്ഥി വെളിപ്പെടുത്തുന്നത് തുടർന്ന് താൻ ഏതാനും ഇ-സ്റ്റോറുകൾ ലോഞ്ച് ചെയ്തുവെന്നും അതിലൂടെ ഓൺലൈൻ ബിസിനസിൽ പിച്ച വച്ച് മുന്നേറാൻ സാധിച്ചുവെന്നും അലക്സ് വിശദീകരിക്കുന്നു.
ആലിബാബ, ഷോപ്പിഫി എന്നീ രണ്ട് പ്ലാറ്റ്ഫോമുകളെയും ഒന്നിപ്പിച്ചായിരുന്നു തുടർന്ന് അലക്സ് ഓൺലൈൻ ബിസിനസ് ചെയ്തിരുന്നത്. കൂടാതെ തന്റെ ഓൺലൈൻ സ്റ്റോറായ ദി കൂൾ ലൈഫ് തുടങ്ങുകയും ചെയ്തു. നിങ്ങൾക്ക് ഏത് സാധനവും ആലിഎക്സ്പ്രസിൽ നിന്നും ഹോൾസെയിൽ വിലയ്ക്ക് കണ്ടെത്താൻ സാധിക്കുമെന്നാണ് അലക്സ് പറയുന്നത്. തുടർന്ന് ഡ്രോപ്പ് ഷിപ്പർമാർ ഇത്തരത്തിലുള്ള ഏത് ഉൽപന്നവും ഏറ്റെടുക്കുകയും അവരുടെ സ്റ്റോറുകളിൽ വിൽപനയ്ക്ക് വയ്ക്കുകയും ചെയ്യുമെന്നും നല്ല വിലയ്ക്ക് വിറ്റ് തരുമെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ കൊച്ചു സംരംഭകൻ വിശദീകരിക്കുന്നു.
നിലവിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും ഏറ്റവും പെട്ടെന്ന് ചെലവാകുന്ന ഐറ്റങ്ങൾ കണ്ടെത്താനാണ് അലക്സ് ഇപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. ഈ രണ്ട് പ്ലാറ്റ്ഫോമുകളും ഡ്രോപ്പ് ഷിപ്പർമാരുടെയും ബിഗ് പേജുകളുടെയും ഒരു സ്ഥാപനമായി വർത്തിക്കുന്നുവെന്നും ഫോളോവേഴ്സിനായി സാധനങ്ങൾ വിൽക്കുന്നതിൽ ഒന്ന് ചേർന്ന് പ്രവർത്തിക്കുമെന്നും അലക്സ് പറയുന്നു. അൾട്രാ എഡ്യുക്കേഷന്റെ സ്ഥാപകനായ ജൂലിയൻ ഹാളിന്റെ സഹായവും അലക്സിന് ലഭിക്കുന്നുണ്ട്. കുട്ടികൾക്കായി എന്റർപ്രണർഷിപ്പ് ക്ലാസുകൾ നടത്തുന്ന പ്രസ്ഥാനമാണ് അൾട്രാ ഹാൾ.
അദ്ദേഹത്തിന്റെ സഹായത്തോടെ അലക്സ് കസ്റ്റമർ കോൺവർസേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ തന്റെ സ്റ്റോറിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ഫേസ്‌ബുക്ക് അഡ്വർടൈസിംഗിനെ പോലുള്ള കാര്യങ്ങൾ മനസിലാക്കാനും അലക്സിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെ തന്റെ സ്റ്റോറിന്റെ വിശ്വാസ്യത വളർത്താനും കസ്റ്റമർമാരെ ആകർഷിക്കാനുംസാധിച്ചുവെന്നും അലക്സ് പറയുന്നു. സ്‌കൂളിൽ പോകുന്നതിന് മുമ്പ് ഒരു മണിക്കൂർ സമയം താൻ എല്ലാ വലിയ ഇൻസ്റ്റാഗ്രാം പേജുകളിലൂടെയും കയറിയിറങ്ങാറുണ്ടെന്നും ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന സാധനങ്ങൾ കണ്ടെത്താറുണ്ടെന്നും അലക്സ് പറയുന്നു.
തുടർന്നുള്ള ഒമ്പത് മണിക്കൂറുകൾ സ്‌കൂൾ ക്ലാസുകൾക്ക് വേണ്ടി മാത്രമാണ് ഈ മിടുക്കൻ ചെലവിടുന്നത്. ബിസിനസിന് വേണ്ടി സമയം ചെലവാക്കാനായി മിക്ക് പാഠങ്ങളും ക്ലാസിൽ വച്ച് തന്നെ പഠിക്കാറുണ്ട്. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബിസിനസ് മെച്ചപ്പെടുത്താനാണ് തീരുമാനം. ആസുത്രണം ചെയ്യുന്നത് പോലെ നടക്കുന്നില്ലെന്ന് വന്നാൽ യുവ ബിസിനസുകാർ ഭയപ്പെടരുതെന്നും ചെറുപ്രായത്തിൽ നമുക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്നും അലക്സ് യുവ ബിസിനസുകാർക്ക് ഉപദേശമേകുന്നു.