- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എബോളയുടെ രണ്ടാം വരവിൽ കോംഗോയിൽ 26 പേർ മരിച്ചു; എട്ട് രാജ്യങ്ങളിലേക്ക് പടർന്ന് രോഗം; ആഫ്രിക്ക വീണ്ടും പകർച്ച വ്യാധിയുടെ കണ്ണുനീരിൽ
ജോഹന്നാസ് ബർഗ്: ആഫ്രിക്ക വീണ്ടും എബോളയെന്ന മഹാരോഗത്തിന്റെ നീരാളിക്കൈകളാൽ വരിഞ്ഞ് മുറുക്കപ്പെടുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ മാത്രം അടുത്തിടെ 26 പേരാണ് എബോള ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതിന് പുറമെ എട്ട് സമീപരാജ്യങ്ങളിലേക്കും ഈ മഹാരോഗം വ്യാപിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആഫ്രിക്ക വീണ്ടും പകർച്ചവ്യാധിയുടെ കണ്ണീരിലായിരിക്കുകയാണ്. എബോള ബാധിച്ച് ഒരാൾ കൂടി മരിച്ചിട്ടുണ്ടെന്ന് ഇന്നലെ രാവിലെ കോംഗോവിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിലവിൽ 46 പേർക്ക് ഹെമോർഹാജിക്ക് ഫീവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 21 പേർക്ക് എബോളയുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 21 പേർക്ക് എബോള വരാനുള്ള സാധ്യതയുണ്ടെന്നും നാല് പേർക്ക് രോഗം വന്നേക്കാമെന്ന സംശയമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് ഒരു വേൾഡ് ഹെൽത്ത് എമർജൻസിയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അംഗോള, സാംബിയ, ടാൻസാനിയ, ഉഗാണ്ട, സൗത്ത് സുഡാൻ, റാവൻഡ, ബുറുണ്ടി, സെൻട്രൽ റിപ്പബ്ല
ജോഹന്നാസ് ബർഗ്: ആഫ്രിക്ക വീണ്ടും എബോളയെന്ന മഹാരോഗത്തിന്റെ നീരാളിക്കൈകളാൽ വരിഞ്ഞ് മുറുക്കപ്പെടുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ മാത്രം അടുത്തിടെ 26 പേരാണ് എബോള ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതിന് പുറമെ എട്ട് സമീപരാജ്യങ്ങളിലേക്കും ഈ മഹാരോഗം വ്യാപിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആഫ്രിക്ക വീണ്ടും പകർച്ചവ്യാധിയുടെ കണ്ണീരിലായിരിക്കുകയാണ്.
എബോള ബാധിച്ച് ഒരാൾ കൂടി മരിച്ചിട്ടുണ്ടെന്ന് ഇന്നലെ രാവിലെ കോംഗോവിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിലവിൽ 46 പേർക്ക് ഹെമോർഹാജിക്ക് ഫീവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 21 പേർക്ക് എബോളയുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 21 പേർക്ക് എബോള വരാനുള്ള സാധ്യതയുണ്ടെന്നും നാല് പേർക്ക് രോഗം വന്നേക്കാമെന്ന സംശയമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് ഒരു വേൾഡ് ഹെൽത്ത് എമർജൻസിയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അംഗോള, സാംബിയ, ടാൻസാനിയ, ഉഗാണ്ട, സൗത്ത് സുഡാൻ, റാവൻഡ, ബുറുണ്ടി, സെൻട്രൽ റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നിവിടങ്ങളിലേക്ക് രോഗം പടർന്ന് കടുത്ത ഭീഷണിയാണുയർന്നിരിക്കുന്നത്.
രോഗബാധയെ തുടർന്ന് ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യാതൊരു വിധത്തിലുള്ള നിരോധനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വ്യാപാരബന്ധങ്ങൾ തുടരുന്നതിനും വിലക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ യുകെക്ക് നേരെ രോഗഭീഷണിയൊന്നും ഉയർത്തിയിട്ടുമില്ല. എന്നാൽ രോഗം എംബൻഡക നഗരത്തിലേക്ക് പടർന്നത് കടുത്ത ആശങ്ക പരത്തുന്നുണ്ട്. ഇവിടെ പത്ത് ലക്ഷത്തിലധികമാണ് ജനസംഖ്യയെന്നതാണ് ഇതിന് കാരണം. ഇവിടെ ജനം തിങ്ങി നിറഞ്ഞ് പാർക്കുന്ന അർബൻ പ്രദേശങ്ങളിലൂടെ രോഗം അതിവേഗം പടരുമെന്ന ആശങ്ക ശക്തിപ്പെടുന്നുണ്ട്.
നിലവിൽ ഒമ്പതാം പ്രാവശ്യമാണ് കോംഗോയെ എബോള ബാധിച്ചിരിക്കുന്നത്. ഇവിടെ 1970കളിലായിരുന്നു എബോള ആദ്യമായി പടർന്ന് പിടിച്ചിരുന്നത്. കോംഗോയിലെ എബോള നദിക്കടുത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ നിന്നായിരുന്നു ഇതിന്റെ ഉത്ഭവം. അതിനാലാണ് രോഗത്തിന് എബോളയെന്ന പേര് വീണിരിക്കുന്നത്. എബോള അപകടകാരിയായ ഒരു വൈറസാണ്. മൃഗങ്ങളിൽ നിന്നാണത് ആദ്യം മനുഷ്യരിലേക്കെത്തിയത്. ഹെമോർഹാഗിക് ഫീവർ എന്ന രോഗമാണ് ഇത് വരുത്തി വയ്ക്കുന്നത്. ഇതു മൂലം ഞെരമ്പുകൾ പൊട്ടുകയും തൽഫലമായി ശരീരത്തിന്റെ ആന്തരികഭാഗങ്ങളിൽ നിന്ന് രക്തവാർച്ചയുണ്ടാവുകയും ചെയ്യുന്നു.
യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗംബാധിതരായ 10ൽ ഒമ്പത് പേരും മരിക്കുമെന്നുറപ്പാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാകുന്നതും മരണത്തിന് വഴിയൊരുക്കുന്നു. ഇൻഫ്‌ളുവൻസ, ക്ഷയം തുടങ്ങിയവയെപ്പോലെ വായുവിലൂടെ എബോള പകരുകയില്ല. എന്നാൽ രോഗിയുടെ സ്രവങ്ങളിലൂടെയാണ് എബോള വൈറസ് മറ്റുള്ളവരിലേക്കെത്തുന്നത്. അതിനാൽ രോഗികളുടെ കുടുംബാംഗങ്ങൾക്കും ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും ഇത് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എബോളയ്ക്ക് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനെതിരെയുള്ള ആന്റി വൈറസ് മരുന്നുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ലോകമാകമാനം നടക്കുകയാണ്.