- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര സഭയിലെ ശാശ്വത സമാധാനം എന്നത് സ്വപ്നമായി തന്നെ നിലനിൽക്കുമോ? കാതോലിക്ക ബാവയും പാത്രിയാർക്കിസ് ബാവയും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നേക്കില്ല: യാക്കോബായ സഭ മുൻകൈ എടുത്ത സമധാന ചർച്ചയിൽ ഉടക്കി ഓർത്തഡോക്സ് വിഭാഗം
കൊച്ചി: മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ഇന്നു കേരളത്തിലെത്തുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദിതീയൻ കാതോലിക്കാ ബാവയും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കില്ല. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ചയ്ക്ക് താൽപ്പര്യമുണ്ടെന്നു പാത്രിയർക്കീസ് ബാവ അറിയിച്ചിരുന്നു. എക്യുമെനിക്കൽ റിലേഷൻ കമ്മിറ്റി വഴിയാണ് പാത്രിയർക്കീസ് ബാവ കാതോലിക്കാ ബാവയ്ക്കു കത്തയച്ചത്. കേരളത്തിലെത്തുമ്പോൾ പ്രശ്നപരിഹാരത്തിനു ചർച്ച നടത്താമെന്നാണ് കത്തിലെ ഉള്ളടക്കം. എന്നാൽ, സഭാ തർക്കം രൂക്ഷമാകുന്നതിനു മുമ്പ് ഓർത്തഡോക്സ് സഭാ സുന്നഹദോസിന്റെ തീരുമാനപ്രകാരം പാത്രിയർക്കീസ് ബാവയുമായി കൂടിക്കാഴ്ചയ്ക്കു കാതോലിക്കാ ബാവയ്ക്കു താൽപ്പര്യമുണ്ടെന്നറിയിച്ച് സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്‌കോറോസ് കത്തയച്ചിരുന്നു. ഈ കത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ എക്യുമെനിക്കൽ റിലേഷൻ കമ്മിറ്റി വഴി ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് പോകണമോ എന്ന കാര്
കൊച്ചി: മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ഇന്നു കേരളത്തിലെത്തുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദിതീയൻ കാതോലിക്കാ ബാവയും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കില്ല.
പ്രശ്നപരിഹാരത്തിന്റെ ഭാഗമായി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ചയ്ക്ക് താൽപ്പര്യമുണ്ടെന്നു പാത്രിയർക്കീസ് ബാവ അറിയിച്ചിരുന്നു. എക്യുമെനിക്കൽ റിലേഷൻ കമ്മിറ്റി വഴിയാണ് പാത്രിയർക്കീസ് ബാവ കാതോലിക്കാ ബാവയ്ക്കു കത്തയച്ചത്. കേരളത്തിലെത്തുമ്പോൾ പ്രശ്നപരിഹാരത്തിനു ചർച്ച നടത്താമെന്നാണ് കത്തിലെ ഉള്ളടക്കം. എന്നാൽ, സഭാ തർക്കം രൂക്ഷമാകുന്നതിനു മുമ്പ് ഓർത്തഡോക്സ് സഭാ സുന്നഹദോസിന്റെ തീരുമാനപ്രകാരം പാത്രിയർക്കീസ് ബാവയുമായി കൂടിക്കാഴ്ചയ്ക്കു കാതോലിക്കാ ബാവയ്ക്കു താൽപ്പര്യമുണ്ടെന്നറിയിച്ച് സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്‌കോറോസ് കത്തയച്ചിരുന്നു.
ഈ കത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ എക്യുമെനിക്കൽ റിലേഷൻ കമ്മിറ്റി വഴി ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് പോകണമോ എന്ന കാര്യം സുന്നഹദോസിൽ ചർച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ് ഓർത്തഡോക്സ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സഭാ ഭരണഘടനയുടെയും കോടതിവിധിയുടെയും അടിസ്ഥാനത്തിൽമാത്രമേ മലങ്കര സഭയിൽ ശാശ്വതസമാധനം ഉണ്ടാകൂവെന്നാണ് ഓർത്തഡോകസ് സഭ ചൂണ്ടിക്കാട്ടുന്നത്.
കാതോലിക്കാ ബാവയുടെ സൗകര്യാർത്ഥം ഡൽഹിയിലോ കേരളത്തിലോ കൂടിക്കാഴ്ചയ്ക്കു തയാറാണെന്നാണ് പാത്രിയർക്കീസ് ബാവ അറിയിച്ചത്. ഭരണഘടന അനുശാസിക്കുന്ന വിധം തങ്ങളുടെ വിശ്വസവും ആചാരങ്ങളും തുടരുന്ന സാഹചര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ സമർപ്പിച്ച ഹർജി കോടതി ഫയിലിൽ സ്വീകരിച്ചിട്ടുണ്ട്. ഈ കേസ് ജൂലൈ മൂന്നിന് പരിഗണിക്കും.
യാക്കോബായ-ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി കൂടിക്കാഴ്ച നടത്താൻ സന്നദ്ധത അറിയിച്ചു ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്കു പാത്രിയർക്കീസ് ബാവ കത്ത് നൽകിയിരുന്നതായി കുര്യാക്കോസ് മോർ തെയോഫിലോസ് കൊച്ചിയിൽ സ്ഥിരീകരിച്ചു.
ഈ വിഷയത്തിൽ കൃത്യമായ മറുപടി ഓർത്തഡോക്സ് സഭ ആസ്ഥാനത്തുനിന്നു ലഭിച്ചിട്ടില്ല. സഭയിൽ സമാധാനം വേണമെന്നാണു ബാവ ആഗ്രഹിക്കുന്നത്. രാജ്യത്തെ ഭരണാധികാരികളുമായി ചർച്ചകൾ നടത്താനാണ് ഇത്തവണത്തെ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ ഭാരത സന്ദർശനം മലങ്കര സഭയിൽ സമാധാനമുണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നു കുര്യാക്കോസ് മോർ തെയോഫിലോസ് പറഞ്ഞു. പത്രസമ്മേളനത്തിൽ സഭാ സെക്രട്ടറി ജോർജ് മാത്യൂ തെക്കേത്തലക്കൽ, ഷെവ. മോൻസി വാവച്ചൻ പങ്കെടുത്തു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തിലൂടെ സഭാപ്രശ്‌നത്തിനു സമാധാനപരമായ പരിഹാരമുണ്ടാവുമെന്നാണു പ്രതീക്ഷയെന്നു കുര്യാക്കോസ് മാർ തെയോഫിലോസ്, സഭാ സെക്രട്ടറി ജോർജ് മാത്യു തെക്കേത്തലയ്ക്കൽ എന്നിവർ പറഞ്ഞു. 2015ൽ ആദ്യ സന്ദർശനത്തിൽ സഭാ സമാധാനത്തിനു ശ്രമം നടത്തുകയും തുടർചർച്ചകൾക്ക് അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുമായുള്ള ചർച്ചകളിലും പരിശുദ്ധ പാത്രിയർക്കീസ് ഈ ആവശ്യം ഉന്നയിക്കുമെന്നും അവർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ അതിഥിയായാണു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എത്തുന്നത്. നാളെ രാവിലെ എട്ടിനാണു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച. ഇന്നു രാത്രി പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പരിശുദ്ധ ബാവായ്ക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുടർന്നു മസ്‌ക്കറ്റ് ഹോട്ടലിലാണു താമസിക്കുക.