- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽനിന്നും സൗദിയിലേക്ക് വീണ്ടും മിസൈൽ വർഷം; ജിസാനിലെ അൽ-അതാറിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുവന്ന മിസൈലുകൾ നിർവീര്യമാക്കി സൗദി; ഹൂതി വിമതർക്ക് ഇറാന്റെ ഒത്താശയെന്ന് തുർക്കിയും; ഗൾഫിൽ സംഘർഷം കനക്കുന്നു
സന: ഗൾഫ് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിട്ടുകൊണ്ട് യെമനിൽനിന്നും സൗദിയിലേക്ക് വീണ്ടും മിസൈൽ ആക്രമണം. നജ്രാൻ, ജിസാൻ മേഖലകളിലേക്കാണ് യെമനിൽനിന്നും കത്യൂഷ മിസൈലുകളെത്തിയത്. അൽ-അഖാബ മലനിരകളിലും ജിസാനിലെ അൽ-അതാറിലുമുള്ള സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുവന്ന മിസൈലുകൾ നിർവീര്യമാക്കിയതായി സൗദി അധികൃതർ അറിയിച്ചു. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതരാണ് തുടർച്ചയായി സൗദിയിലേക്ക് ആക്രമണം നടത്തുന്നത്. ശനിയാഴ്ച വൈകിട്ട് 6.14-നാണ് മിസൈലുകൾ നിർവീര്യമാക്കിയതെന്ന് അറബ് സഖ്യസേനയുടെ വക്താവായ കേണൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ആആൾത്താമസമില്ലാത്ത മറ്റൊരു മരുഭൂമിയിൽ വീണ മിസൈലും സൗദി റോയൽ എയർ ഡിഫൻസ് സേന കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഹൂത്തി ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഇറാനാണ് ഇതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നതെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ് ഇറാന്റെ ഉദ്ദേശ്യമെന്നും അൽ മാലിക്കി പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾക്കിടെ സൗദിക്കുനേരെയുള്ള മിസൈൽ ആക്രമണം ഹൂത്തികൾ തുടർച്ചയായി
സന: ഗൾഫ് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിട്ടുകൊണ്ട് യെമനിൽനിന്നും സൗദിയിലേക്ക് വീണ്ടും മിസൈൽ ആക്രമണം. നജ്രാൻ, ജിസാൻ മേഖലകളിലേക്കാണ് യെമനിൽനിന്നും കത്യൂഷ മിസൈലുകളെത്തിയത്. അൽ-അഖാബ മലനിരകളിലും ജിസാനിലെ അൽ-അതാറിലുമുള്ള സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുവന്ന മിസൈലുകൾ നിർവീര്യമാക്കിയതായി സൗദി അധികൃതർ അറിയിച്ചു.
യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതരാണ് തുടർച്ചയായി സൗദിയിലേക്ക് ആക്രമണം നടത്തുന്നത്. ശനിയാഴ്ച വൈകിട്ട് 6.14-നാണ് മിസൈലുകൾ നിർവീര്യമാക്കിയതെന്ന് അറബ് സഖ്യസേനയുടെ വക്താവായ കേണൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ആആൾത്താമസമില്ലാത്ത മറ്റൊരു മരുഭൂമിയിൽ വീണ മിസൈലും സൗദി റോയൽ എയർ ഡിഫൻസ് സേന കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
ഹൂത്തി ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഇറാനാണ് ഇതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നതെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ് ഇറാന്റെ ഉദ്ദേശ്യമെന്നും അൽ മാലിക്കി പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾക്കിടെ സൗദിക്കുനേരെയുള്ള മിസൈൽ ആക്രമണം ഹൂത്തികൾ തുടർച്ചയായി നടത്തിവരികയാണ്.
2015-ലാണ് യെമനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എ.ഇ.യുടെ പിന്തുണയോടെ സൗദി അവിടെ സൈനിക നടപടി ആരംഭിച്ചത്. യെമനിലെ ആഭ്യന്തര യുദ്ധത്തിൽ പതിനായിരത്തിലേറെപ്പേർ കൊല്ലപ്പെടുകയും 55,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. ലക്ഷക്കണക്കിന് യെമൻകാർ ക്ഷാമത്തിന്റെ പിടിയിലാണ്. പകർച്ചവ്യാധികളും പടരുന്നു. 2200 പേരെങ്കിലും കോളറവന്നുമരിച്ചതായും റിപ്പോർട്ടുകളുണ്ട്.
അറബ് സഖ്യസേന യെമനിലെ സർക്കാരിനെ നിലനിർത്തുന്നതിനായാണ് സൈനിക നടപടി നടത്തുന്നത്. അതേസമയം, സർക്കാരിനെതിരേ യുദ്ധം ചെയ്യുന്ന ഹൂത്തികൾക്കാണ് ഇറാന്റെ പിന്തുണ. ഹൂത്തികൾക്ക് ഇറാൻ ആയുധം നൽകുന്നുവെന്ന ആരോപണം സൗദി ആവർത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം ഇറാൻ നിഷേധിക്കുകയാണ്.