- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്മാർക്കിൽ നിന്നും യുകെയിൽ എത്തിയത് 40 വർഷം മുമ്പ്; ബ്രിട്ടീഷുകാരനെ വിവാഹം ചെയത് സ്ഥിരതാമസവുമാക്കി; 19 വർഷം കൗൺസിലറും ഒരു വർഷം മേയറുമായി; എന്നിട്ടും ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചപ്പോൾ നിരസിച്ചു; ഇൻഗ ലോക്കിങ്ടണ് ദുരനുഭവം ആശങ്കയോടെ ചൂണ്ടിക്കാട്ടി ബ്രിട്ടനിലെ അന്യദേശക്കാർ
ലണ്ടൻ: വളരെ കാലം യുകെയിൽ ജീവിച്ചവർക്ക് പോലും വിസ നിഷേധിക്കുന്നതിൽ ഹോം ഓഫീസ് യാതൊരു വിധത്തിലുമുള്ള തത്വദീക്ഷയും പുലർത്തുന്നില്ലെന്ന ആരോപണം സമീപകാലത്തായി ശക്തമായി വരുകയാണല്ലോ. അത് ശരിയാണെന്ന് ഒരു വട്ടം കൂടി അടിവരയിടുന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത് 19 വർഷമായി ലിബറൽ ഡെമോക്രാറ്റ് കൗൺസിലറും ഒരു വർഷം മേയറുമായി സേവനമനുഷ്ഠിച്ച ഇൻഗ ലോക്കിങ്ടണ് പോലും ഹോം ഓഫീസിൽ നിന്നും ഇത്തരം ദുരനുഭവമാണുണ്ടായിരിക്കുന്നത്. ബ്രിട്ടീഷുകാരനെ വിവാഹം കഴിച്ച് 40 വർഷം മുമ്പ് ഡെന്മാർക്കിൽ നിന്നും ഇപ്സ് വിച്ചിലേക്ക് താമസം മാറ്റിയ സ്ത്രീയായിരുന്നിട്ട് പോലും ഇവർ ബ്രിട്ടീഷ് സിറ്റിസൺഷിപ്പിന് അപേക്ഷിച്ചപ്പോൾ ഹോം ഓഫീസ് അത് നിരസിക്കുകയായിരുന്നു. 1979ൽ ഡെന്മാർക്കിൽ നിന്നും യുകെയിലേക്കെത്തിയ ഇൻഗ അതേ വർഷം തന്നെയാണ് ബ്രിട്ടീഷുകാരനായ ടിമ്മിനെ വിവാഹം കഴിച്ചത്.പിന്നീട് ഇത്രയും വർഷം യുകെയിൽ തന്നെ ജീവിച്ചിട്ടും ഹോം ഓഫീസ് ഈ സ്ത്രീയോട് അനീതിയാണ് കാണിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമാവുകയാണിപ്പോൾ. 2016ൽ നടന്ന യൂറോപ്യൻ യൂണിയൻ
ലണ്ടൻ: വളരെ കാലം യുകെയിൽ ജീവിച്ചവർക്ക് പോലും വിസ നിഷേധിക്കുന്നതിൽ ഹോം ഓഫീസ് യാതൊരു വിധത്തിലുമുള്ള തത്വദീക്ഷയും പുലർത്തുന്നില്ലെന്ന ആരോപണം സമീപകാലത്തായി ശക്തമായി വരുകയാണല്ലോ. അത് ശരിയാണെന്ന് ഒരു വട്ടം കൂടി അടിവരയിടുന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത് 19 വർഷമായി ലിബറൽ ഡെമോക്രാറ്റ് കൗൺസിലറും ഒരു വർഷം മേയറുമായി സേവനമനുഷ്ഠിച്ച ഇൻഗ ലോക്കിങ്ടണ് പോലും ഹോം ഓഫീസിൽ നിന്നും ഇത്തരം ദുരനുഭവമാണുണ്ടായിരിക്കുന്നത്. ബ്രിട്ടീഷുകാരനെ വിവാഹം കഴിച്ച് 40 വർഷം മുമ്പ് ഡെന്മാർക്കിൽ നിന്നും ഇപ്സ് വിച്ചിലേക്ക് താമസം മാറ്റിയ സ്ത്രീയായിരുന്നിട്ട് പോലും ഇവർ ബ്രിട്ടീഷ് സിറ്റിസൺഷിപ്പിന് അപേക്ഷിച്ചപ്പോൾ ഹോം ഓഫീസ് അത് നിരസിക്കുകയായിരുന്നു.
1979ൽ ഡെന്മാർക്കിൽ നിന്നും യുകെയിലേക്കെത്തിയ ഇൻഗ അതേ വർഷം തന്നെയാണ് ബ്രിട്ടീഷുകാരനായ ടിമ്മിനെ വിവാഹം കഴിച്ചത്.പിന്നീട് ഇത്രയും വർഷം യുകെയിൽ തന്നെ ജീവിച്ചിട്ടും ഹോം ഓഫീസ് ഈ സ്ത്രീയോട് അനീതിയാണ് കാണിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമാവുകയാണിപ്പോൾ. 2016ൽ നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തെ തുടർന്നായിരുന്നു ഇൻഗ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചത്.തന്റെ ജന്മനാടായ ഡെന്മാർക്കിൽ പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തിയതിലൂടെ അവിടുത്തെ തന്റെ പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയൊരുങ്ങിയതിനാലായിരുന്നു ഇൻഗ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചത്.
എന്നാൽ ഇൻഗ ബ്രിട്ടനിലെ പെർമനന്റ് റെസിഡന്റാണെന്ന കാര്യത്തിൽ തൃപ്തി അഥവാ ബോധ്യം വന്നില്ലെന്ന മുടന്തൻ ന്യായം പറഞ്ഞ് ഹോം ഓഫീസ് ഇവരുടെ പൗരത്വ അപേക്ഷ നിരസിക്കുകയായിരുന്നു. ഇവിടെ പെർമനന്റ് റെസിഡന്റാണെന്ന കാര്യം തെളിയിക്കുന്ന രേഖയോ അല്ലെങ്കിൽ ഹോം ഓഫീസ് നൽകുന്ന പെർമനന്റ് റെസിഡൻസ് കാർഡോ ഹാജരാക്കിയില്ലെങ്കിൽ പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് പൂർണമായും ബോധിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നാണ് ഹോം ഓഫീസ് ഇത് സംബന്ധിച്ച് ഇൻഗയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
സിറ്റിസൺഷിപ്പ് അപേക്ഷ സമർപ്പിക്കുന്നതിനായി ഇൻഗ 1282 പൗണ്ടാണ് മുടക്കിയത്. എന്നാൽ വെറും 80 പൗണ്ട് മാത്രമാണ് അവർക്ക് തിരിച്ച് കിട്ടിയിരിക്കുന്നത്. തനിക്ക് പ്രത്യേക പരിഗണനയൊന്നും വേണമെന്ന് പറയുന്നില്ലെങ്കിലും എന്നാൽ യൂറോപ്യൻ യൂണിയൻ പൗരന്മാരോട് ഇക്കാര്യത്തിൽ നീതിപൂർവകമായ പരിഗണന ലഭിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇൻഗ പറയുന്നത്. 1999ലായിരുന്നു ഇൻഗ ഇപ്സ് വിച്ചിലെ ലിബറൽ ഡെമോക്രാറ്റ് കൗൺസിലറായിത്തീർന്നത്. സെന്റ് മാർഗററ്റ് വാർഡിലെ കൗൺസിലറാണ് അന്ന് മുതൽ ഇൻഗ.
തങ്ങളുടെ കൗൺസിലർക്ക് പൗരത്വം നിഷേധിച്ചതിനെ തുടർന്ന് ഇപ്സ് വിച്ചിൽ കടുത്ത പ്രതിഷേധമാണുയരുന്നത്.ഇതിനെതിരെ ലിബറൽ ഡെമോക്രാറ്റ് പീറായ ബരോനെസ് ബ്രിന്റൻ സോഷ്യൽ മീഡിയിയലൂടെ രംഗത്തെത്തിയിരുന്നു. ഇൻഗ യൂറോപ്യൻ യൂണിയൻ പൗരത്വമുള്ളയാളാണെന്നും യുകെ റെസിഡന്റിനെവിവാഹം കഴിച്ചിട്ടുണ്ടെന്നും പെർമനന്റ് റെസിഡൻസ് തെളിയിക്കാൻ ഇതിൽ കൂടുതൽ ഒരു രേഖ വേണ്ടെന്നുമാണ് ബരോനെസ് വാദിക്കുന്നത്. ഈ പ്രശ്നം ചർച്ച ചെയ്യാൻ തങ്ങൾ ഇൻഗയുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ സമർപ്പിച്ച പൗരത്വ അപേക്ഷയിൽ ഒരു കുഴപ്പമുണ്ടായിരുന്നുവെന്നുമാണ് ഹോം ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.