റിയാദ്: സൗദിയിൽ മാറ്റങ്ങൾക്ക് തുടക്കമിട്ട് ലോകത്തിന്റെ കയ്യടി നേടിയ ആളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അടിച്ചമർത്തപ്പെട്ട സൗദി സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകിയും അഴിമതിക്കെതിരെ പോരാടിയും ഒക്കെ ലോകമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന എംബിഎസിനെ പുറം ലോകം കണ്ടിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഏപ്രിൽ 21ന് ശേഷം സൽമാൻ രാജകുമാരനെ ആരം കണ്ടിട്ടില്ല. എന്നാൽ സൽമാൻ രാജകുമാരൻ ആ ദിവസങ്ങളിൽ നടന്ന ഭരണ അട്ടിമറിയിൽ കൊല്ലപ്പെടുകയോ തടങ്കലിൽ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ സൗദിയുടെ ബദ്ധശത്രുവായ ഇറാനിലെ മാധ്യമങ്ങൾ പുറത്ത് വിടുന്നത്. എന്നാൽ രാജകുമാരന്റെ ഫോട്ടോ പുറത്ത് വിട്ടു കൊണ്ട് ഈ വാർത്ത സൗദി നഷേധിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ 21ന് സൗദി രാജകൊട്ടാരത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം ഉണ്ടായതായും കൊട്ടാരത്തിന്റെ ഗേറ്റിന് സമീപമുള്ള ഡ്രോൺ വെടിവെച്ചിട്ടതായുമെല്ലാം അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. റിയാദിലെ കൊട്ടാരത്തിന് പുറത്ത് ശക്തമായ വെടിവെയ്‌പ്പ് നടന്നിരുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അന്ന് നടന്ന ഭരണ അട്ടിമറിയിൽ സൽമാൻ രാജകുമാരൻ അറസ്റ്റിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നുമാണ് ഇറാനിയൻ മാധ്യമങ്ങൾ ഊഹിച്ചു പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന നിരവധി തെളിവുകളും ഇവർ നിരത്തുന്നു.

ഏപ്രിൽ 21ന് റിയാദിൽ നടന്ന ആക്രമണത്തിൽ രണ്ട് ബുള്ളറ്റെങ്കിലും എംബിഎസിന്റെ ശരീരത്തിൽ തറച്ചിട്ടുണ്ടെന്നും മരണപ്പെടാൻ സാധ്യതയുണ്ടെന്നും ഇറാന്റെ ഖയാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപോ ഏപ്രിൽ അവസാനം സൗദി സന്ദർശിച്ചിരുന്നു. പോംപോയുടെ ആദ്യ അമേരിക്കൻ സന്ദർശനമായിട്ട് കൂടി പോംപോയെ സ്വീകരിക്കുന്ന എംബിഎസിനെ എവിടെയും കണ്ടില്ല.

പോംപോ സൗദി സന്ദർശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നെങ്കിലും അതിലെവിടെയും എംബിഎസിനെ കാണാനേ ഇല്ലായിരുന്നു. ഇതെല്ലാം എംബിഎസ് അപകടപ്പെട്ടിട്ടുള്‌ലതിനാലാണെന്നാണ് ഇറാൻ സമർത്ഥിക്കുന്നു. പോംപോയുടെ സന്ദർശനത്തിൽ എംബിഎസിന്റെ അസാന്നിധ്യമുള്ളപ്പോഴും കിങ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദും വിദേശകാര്യ മന്ത്രി അഡൽ അൽ ജുബൈറും ചിത്രത്തിൽ പതിഞ്ഞിരുന്നു.

കഴിഞ്ഞ 30 ദിവസമായി എംബിഎസിനെ കാണാനില്ലെന്നതിന് ഇതടക്കം നിരവധി തെളിവുകൾ ഉണ്ടെന്നും ഇതെല്ലാം പൊതുജനങ്ങളിൽ നിന്നും സൗദി കൊട്ടാരം മറച്ചു വയ്ക്കുകയാണെന്നും ഖയാൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോൾ ഈ വാദങ്ങളെ എല്ലാംഖണ്ഡിച്ച് എംബിഎസ് ഒര മീറ്റിങിൽ പങ്കെടുക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ് രാജകുമാരന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ. എംബിഎസ് കൗൺസിൽ ഫോർ ഇക്കണോമിക് ആൻഡ് ഡവലപ്‌മെന്റ് അഫയേഴ്‌സ് മീറ്റിങിൽ അധ്യക്ഷം വഹിക്കുന്ന ഫോട്ടോയാണ് ഇദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ എംബിഎസ് ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല എന്ന ചോദ്യവും പൊതുജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്.

സൗദിയിലെ അഴിമതിക്കെതിരെ നിരന്തരം പോരാടിയ ആളാണ് എംബിഎസ്. അഅദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ ഡസൻ കണക്കിന് രാജകുമാരന്മാരും മുതിർന്ന ഉദ്യോഗസ്ഥരും മുതിർന്ന ബിസിനസുകാരുമെല്ലാം തടങ്കലിൽ ആിരുന്നു. മുഖം നോക്കാതെയുള്ള എംബിഎസിന്റെ നടപടി ലോകശ്രദ്ധ നേടിയിരുന്നു. സൗദിയിലെ സാധാരണക്കാർക്ക് പോലും പ്രിയങ്കരനാണ് എംബിഎസ്. അതുകൊണ്ട് തന്നെ എംബിഎസിന്റെ അസാന്നിധ്യം സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. എംബിഎസ് എവിടെ പോയി എന്ന് പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം  സൗദി പൊലീസ് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഏഴ് സത്രീകൾ അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ഏഴ് സ്ത്രീകളായിരുന്നു സൗദി അറേബ്യയിൽ നിലനിന്ന സ്ത്രീ പുരുഷ അസമത്വത്തിന് നേരെ എംബിഎസിന്റെ കണ്ണ് തുറപ്പിച്ചത്. എംബിഎസിന് പ്രചോദനവും പ്രേരകവുമായി വർത്തിച്ച ഈ സ്ത്രീകളുടെ അറസ്റ്റ് ഇന്നലെ ലോകമാധ്യമങ്ങളും ചർച്ചയാക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടും എംബിഎസ് ഇടപെട്ടതും ഇല്ല. ഈ വാർത്തകൾക്ക് പിന്നാലെയാണ് എംബിഎസിന്റെ തിരോധാനവും കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന സാധുതയും ചർച്ചയാക്കി ഇറാനിയൻ മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടത്.

മെയ് 15ന് റിയാദിൽ നിന്ന് ഈ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സൗദിയെ അടിമുടി മാറ്റുന്നതിന് നിർണായകമായ മാറ്റങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്ന് എംബിഎസിന്റെ കണ്ണ് തുറപ്പിച്ച മനുഷ്യാവകാശ പോരാളികളെയാണ്് യാഥാസ്ഥിതിക ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരെ പിടികൂടിയതിന് ശേഷം ഇവർക്ക് നിയമപോരാട്ടത്തിനുള്ള സൗകര്യങ്ങൾ പോലും ഭരണകൂടം നിഷേധിച്ചിരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇത്രയും ദിവസമായിട്ടും അവരുടെ വീടുകളിലേക്ക് ഒരു വട്ടം ഫോൺ ചെയ്യാൻ മാത്രമാണ് അധികാരികൾ സമ്മതം നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ഒരാഴ്ച മുമ്പ് റിയാദിൽ വച്ച് അറസ്റ്റ് ചെയ്ത ഇവരെ ജിദ്ദയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. എന്നാൽ ഇവർ ഇപ്പോൾ എവിടെയാണുള്ളതെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയിൽ നിന്നുമുള്ള ഓഫീസർമാരാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ രാജാവിനും കിരീടാവകാശിക്കും നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ബോഡിയാണിത്.ആമിന എന്ന പേരിൽ ഒരു നോൺ-ഗവൺമെന്റ് ഓർഗനൈസേഷൻ രൂപീകരിച്ചതിനാണ് ഇവരിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. ഗാർഹിക പ ീഡനത്തിന് ഇരകളാകുന്നവർക്ക് പിന്തുണയും അഭയവും നൽകുന്ന സംഘനടയാണിത്.