- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലൂട്ടോയുടെ ഗ്രഹപദവി തിരിച്ച് നൽകണം! ആവശ്യവുമായി ഫ്ളോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ; പുറത്താക്കിയപ്പോഴുള്ള മാനദണ്ഡം 200 വർഷം പഴക്കമ്മുള്ളതെന്നും ശാസ്ത്രജ്ഞർ
ഫ്ളോറിഡ: പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തുകളയാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ പ്രബലമല്ലെന്നും ഗ്രഹപദവി തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് ഫ്ളോറിഡ സർവകലാശാലയിലെ ശാസ്ത്രസംഘം രംഗത്ത്. ഗ്രഹങ്ങൾക്ക് പൊതുവായുണ്ടാകേണ്ട മാനദണ്ഡങ്ങൾ തൃപ്തിപ്പെടുത്തുന്നില്ലെന്ന് കാണിച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘന (International Astronomical Union) 2006ലാണ് പ്ലൂട്ടോയെ കുള്ളൻഗ്രഹമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘനയുടെ മാനദണ്ഡങ്ങൾ പ്രകാരം ഒരു ഗ്രഹത്തിന്റെ സ്വന്തം ഭ്രമണപഥത്തിനരികിൽ മറ്റു വസ്തുക്കൾ ഉണ്ടാകാൻ പാടില്ല. എന്നാൽ പ്ലൂട്ടോ ഈ മാനദണ്ഡം പാലിക്കുന്നില്ല. മാത്രമല്ല, പലപ്പോഴും തൊട്ടടുത്ത ഗ്രഹമായ നെപ്റ്റിയൂണിന്റെ ഭ്രമണപഥത്തിനുള്ളിലേക്ക് കടക്കാറുമുണ്ട്. എന്നാൽ മേൽപ്പറഞ്ഞ മാനദണ്ഡം 200 വർഷം പഴക്കമുള്ളതാണെന്നും മറ്റു വസ്തുക്കൾ ഉണ്ടാകാൻ പാടില്ല എന്ന കാര്യത്തിന് വ്യക്തതയില്ലെന്നും ഫ്ളോറിഡ സർവകലാശാലയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഫിലിപ് മെസ്ഗർ പറഞ്ഞു. സ്വന്തം ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കത്തക്ക വലിപ്പമുള്ള ആകാശഗോളങ
ഫ്ളോറിഡ: പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തുകളയാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ പ്രബലമല്ലെന്നും ഗ്രഹപദവി തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് ഫ്ളോറിഡ സർവകലാശാലയിലെ ശാസ്ത്രസംഘം രംഗത്ത്. ഗ്രഹങ്ങൾക്ക് പൊതുവായുണ്ടാകേണ്ട മാനദണ്ഡങ്ങൾ തൃപ്തിപ്പെടുത്തുന്നില്ലെന്ന് കാണിച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘന (International Astronomical Union) 2006ലാണ് പ്ലൂട്ടോയെ കുള്ളൻഗ്രഹമായി പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘനയുടെ മാനദണ്ഡങ്ങൾ പ്രകാരം ഒരു ഗ്രഹത്തിന്റെ സ്വന്തം ഭ്രമണപഥത്തിനരികിൽ മറ്റു വസ്തുക്കൾ ഉണ്ടാകാൻ പാടില്ല. എന്നാൽ പ്ലൂട്ടോ ഈ മാനദണ്ഡം പാലിക്കുന്നില്ല. മാത്രമല്ല, പലപ്പോഴും തൊട്ടടുത്ത ഗ്രഹമായ നെപ്റ്റിയൂണിന്റെ ഭ്രമണപഥത്തിനുള്ളിലേക്ക് കടക്കാറുമുണ്ട്.
എന്നാൽ മേൽപ്പറഞ്ഞ മാനദണ്ഡം 200 വർഷം പഴക്കമുള്ളതാണെന്നും മറ്റു വസ്തുക്കൾ ഉണ്ടാകാൻ പാടില്ല എന്ന കാര്യത്തിന് വ്യക്തതയില്ലെന്നും ഫ്ളോറിഡ സർവകലാശാലയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഫിലിപ് മെസ്ഗർ പറഞ്ഞു. സ്വന്തം ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കത്തക്ക വലിപ്പമുള്ള ആകാശഗോളങ്ങളെ ഗ്രഹങ്ങളായി നിർവചിക്കണമെന്നും മെസ്ഗർ ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘനയുടെ മാനദണ്ഡങ്ങൾ പ്രകാരമാണെങ്കിൽ ഇന്ന് ശാസ്ത്രലോകം ഗ്രഹമെന്ന് പറയുന്ന ആകാശ ഗോളങ്ങളിൽ പലതിനും ആ പദവി നഷ്ടപ്പെടുമെന്നും മെസ്ഗർ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷ ഘടനയാലും ജൈവിക സംയുക്തങ്ങളാലും ചൊവ്വയേക്കോൾ പരിവർത്തനാത്മകമായ പ്ലൂട്ടോ തീർച്ചയായും ഗ്രഹപദവി അർഹിക്കുന്നു. മെസ്ഗർ കൂട്ടിച്ചേർത്തു.