- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ സഹായിക്കാനായി വെറുതെ മെനക്കെടരുത്; കാശും സാധനങ്ങളും കൈമാറാൻ എന്നെ വിളിക്കരുത്; ഇന്ത്യൻ സർക്കാരിന് ഇതിൽ വലിയ താൽപര്യമില്ല; ഇന്ത്യയിൽ രജിസ്ട്രർ ചെയ്ത കമ്പനിയെങ്കിലും സഹായിക്കാതിരിക്കുന്നതാണ് നല്ലത്; തായ്ലൻഡിന്റെ ഇന്ത്യൻ അംബാസിഡറുടെ ട്വീറ്റ് വൻ വിവാദമാകുമ്പോൾ പ്രതിസ്ഥാനത്ത് കേന്ദ്ര സർക്കാർ തന്നെ
ന്യൂഡൽഹി: പ്രളയത്തിലായ കേരളത്തെ കൈയയച്ച് സഹായിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളും ലോക രാജ്യങ്ങളും മത്സരിക്കുന്ന പ്രവണതയാണുള്ളത്. ഈ വകയിൽ നല്ലൊരു തുക ദുരിതാശ്വാസത്തിനായി കേരളത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഭിന്നസ്വരം ഉയർത്തി വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ഇന്ത്യയിലെ തായ്ലൻഡ് അംബാസിഡറായ ചുൻടിൻടോൺ ഗോൻഗ്സാക്ഡി. തായ്ലൻഡിലെ പ്രൈവറ്റ് കമ്പനികൾ കേരളത്തിന് നൽകാൻ സന്നദ്ധമായ കാശും സാധനങ്ങളും കൈമാറാൻ തന്നെ വിളിക്കരുതെന്ന വിവാദപരമായ പ്രസ്താവനയാണ് ഗോൻഗ്സാക്ഡി ഉയർത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാരിന് ഇതിൽ വലിയ താൽപര്യമില്ലെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇത്തരം കമ്പനികൾ ഇന്ത്യയിൽ രജിസ്ട്രർ ചെയ്തവയാണെങ്കിലും സഹായിക്കാനായി മുന്നോട്ട് വരാത്തതാണ് നല്ലതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. വിവാദമായ തന്റെ ട്വീറ്റിലൂടെയുള്ള ഗോൻഗ്സാക്ഡിയുടെ നിർദ്ദേശത്തിന് പുറകിലും പ്രതിസ്ഥാനത്ത് ചേർക്കപ്പെടുന്നത് കേന്ദ്രസർക്കാരിന്റെ പേരാണ്. കേരളത്തിന് സഹായം നൽകുന്ന ചടങ്ങിൽ വിദേശ അംബാസഡർമാർക്കു വിലക
ന്യൂഡൽഹി: പ്രളയത്തിലായ കേരളത്തെ കൈയയച്ച് സഹായിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളും ലോക രാജ്യങ്ങളും മത്സരിക്കുന്ന പ്രവണതയാണുള്ളത്. ഈ വകയിൽ നല്ലൊരു തുക ദുരിതാശ്വാസത്തിനായി കേരളത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഭിന്നസ്വരം ഉയർത്തി വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ഇന്ത്യയിലെ തായ്ലൻഡ് അംബാസിഡറായ ചുൻടിൻടോൺ ഗോൻഗ്സാക്ഡി. തായ്ലൻഡിലെ പ്രൈവറ്റ് കമ്പനികൾ കേരളത്തിന് നൽകാൻ സന്നദ്ധമായ കാശും സാധനങ്ങളും കൈമാറാൻ തന്നെ വിളിക്കരുതെന്ന വിവാദപരമായ പ്രസ്താവനയാണ് ഗോൻഗ്സാക്ഡി ഉയർത്തിയിരിക്കുന്നത്.
ഇന്ത്യൻ സർക്കാരിന് ഇതിൽ വലിയ താൽപര്യമില്ലെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇത്തരം കമ്പനികൾ ഇന്ത്യയിൽ രജിസ്ട്രർ ചെയ്തവയാണെങ്കിലും സഹായിക്കാനായി മുന്നോട്ട് വരാത്തതാണ് നല്ലതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. വിവാദമായ തന്റെ ട്വീറ്റിലൂടെയുള്ള ഗോൻഗ്സാക്ഡിയുടെ നിർദ്ദേശത്തിന് പുറകിലും പ്രതിസ്ഥാനത്ത് ചേർക്കപ്പെടുന്നത് കേന്ദ്രസർക്കാരിന്റെ പേരാണ്.
കേരളത്തിന് സഹായം നൽകുന്ന ചടങ്ങിൽ വിദേശ അംബാസഡർമാർക്കു വിലക്കുണ്ടെന്നതും വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നു. വിദേശ കമ്പനികൾ സഹായം നൽകുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്നു കേന്ദ്രസർക്കാർ തായ്ലൻഡ് അംബാസഡറോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണ് ആരോപണം. തായ്‌ലൻഡ് അംബാസഡറുടെ പേരിലുള്ള ട്വീറ്റ് ഏറ്റെടുത്ത് ശശിതരൂർ എംപിയും രംഗത്തെത്തി. ആവശ്യക്കാരായ നിസഹായരായ ഒരു ജനതയ്ക്ക് ആരെങ്കിലും സഹായം ചെയ്യാൻ തയാറാകുമ്പോൾ അതിൽ നിന്നും പിൻതിരിയണമെന്നു പറയുന്നതിനോടു യോജിക്കാനാകില്ല. ജനങ്ങളുടെ ആവശ്യങ്ങളേക്കാൾ കേന്ദ്രത്തിനു വലുത് ദുരഭിമാനവും ധാർഷ്ട്യവുമാണ്. കത്രീന ചുഴലിക്കാറ്റിലെ ദുരിതസമയത്ത് ഇന്ത്യയുടെ സഹായം സ്വീകരിക്കാൻ യുഎസ് തയാറായി, എന്നിട്ടും ഇന്ത്യ ഇങ്ങോട്ടുള്ള സഹായങ്ങളെ നിരസിക്കുകയാണ്- രൂക്ഷഭാഷയിൽ ശശി തരൂർ പ്രതികരിച്ചു. ഇതോടെയാണ് ഇന്ത്യയിലെ തായ്ലൻഡ് അംബാസിഡറായ ചുൻടിൻടോൺ ഗോൻഗ്സാക്ഡിയുടെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ഇത്തരം പ്രൈവറ്റ് കമ്പനികൾക്കുള്ള ഈ നിർദ്ദേശം അടങ്ങിയ കത്താണ് ഗോൻഗ്സാക്ഡി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം കമ്പനികൾ ഇന്ത്യയിൽ രജിസ്ട്രർ ചെയ്തവയാണെങ്കിലും കേരളത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങേണ്ടെന്ന് ഈ കമ്പനികളെ താൻ അൗപചാരികമായി അറിയിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. കേരള റെസിഡന്റ് കമ്മീഷണർക്ക് ഈ സഹായം തായ് അംബാസിഡറെ കൊണ്ട് കൈമാറിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ ഒരു സാഹചര്യത്തിൽ അംബാസിഡറായ തനിക്ക് ഇത്തരം സാധനങ്ങൾ കേരളത്തിനായി കൈമാറാൻ ബുദ്ധിമുട്ടുണ്ടെന്നാണ് അദ്ദേഹം തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിന് സഹായം സ്വീകരിക്കുന്നതിനോട് അനുകൂലമായ മനോഭാവമല്ല കേന്ദ്രസർക്കാർ പുലർത്തുന്നത്. പ്രധാനമനന്ത്രിയുടെ റിലീഫ് ഫണ്ട്, മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് , എൻആർഐകൾ നൽകുന്ന സംഭാവന, പിഐഒകൾ, ഫൗണ്ടേഷനുകൾ തുടങ്ങിയവ നൽകുന്ന സഹായം തുടങ്ങിയവയിലൂടെ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനം നിർവഹിക്കുന്നതിലാണ് കേന്ദ്രഗവൺമെന്റ് താൽപര്യം പുലർത്തുന്നത്. ഇക്കാര്യമാണ് ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്ന തന്റെ നീക്കത്തെ ന്യായീകരിക്കാനായി തായ് അംബാസിഡർ മുന്നോട്ട് വയ്ക്കുന്നത്.
ഗോൻഗ്സാക്ഡിയുടെ തീരുമാനം തികച്ചും അസാധാരണവും ദൗർഭാഗ്യകരവുമാണെന്നാണ് ശശി തരൂർ പ്രതികരിച്ചിരിക്കുന്നത്. സഹായം ചെയ്യാൻ സന്നദ്ധരായി നിരവധി തായ് കമ്പനികൾ മുന്നോട്ട് വരുമ്പോൾ അംബാസിഡർ പിന്തിരിപ്പൻ നിലപാട് പുലർത്തുന്നുവെന്നും അദ്ദേഹം നിശിചമായ ഭാഷയിൽ വിമർശിക്കുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ വിവിധ രാജ്യങ്ങൾ പരസ്പരം സഹായിക്കുക സ്വാഭാവികമാണെന്നും യുഎസിൽ കത്രീന കൊടുങ്കാറ്റുണ്ടായപ്പോൾ അവർ ഇന്ത്യയുടെ സഹായം സ്വീകരിച്ച കാര്യവും തരൂർ ഈ അവസരത്തിൽ ഉദാഹരണമായി എടുത്ത് കാട്ടുന്നു.
ഗോൻഗ്സാക്ഡിയുടെ ട്വീറ്റിനോട് ഗവൺമെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേരളത്തിലെ പ്രളയം നേരിടാൻ കേന്ദ്രസർക്കാർ വ്യാപകമായ വിലയിരുത്തൽ നടത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മമോദി സർക്കാർ വിദേശ ഗവൺമെന്റുകളോട് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നത്. 2004 മുതൽ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ഇന്ത്യ വിദേശ സഹായം സ്വീകരിക്കുന്നില്ല. എന്നാൽ മറ്റൊരു രാജ്യം സ്വമേധയാ സഹായം ചെയ്യാൻ തയ്യാറായാൽ അത് സ്വീകരിക്കാറുണ്ടെന്നാണ് 2016 മേയിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ വെളിപ്പെടുത്തുന്നത്.