- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പെൺകുട്ടികൾ കൂട്ടത്തോടെ ആണത്വം സ്വീകരിക്കുന്നു; ലിംഗസ്സ്തിത്വ പ്രശ്നം ഇല്ലാത്തവരായിട്ടും ദിവസവും ആണാവുന്നത് അനേകം പെൺകുട്ടികൾ; അപൂർവ പ്രതിഭാസത്തിന്റെ കാരണം തേടി അന്വേഷണ കമ്മിഷനെവെച്ച് സർക്കാർ
ബ്രിട്ടനിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണാകുന്നവരുടെ എണ്ണം ഏറിയതിനെക്കുറിച്ച് അന്വേഷിക്കാൻ സർ്ക്കാർ സമിതിയെ നിയോഗിച്ചു. നാലുവയസ്സുള്ള പെൺകുട്ടികൾപോലും ലിംഗമാറ്റത്തിന് തയ്യാറാവുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ഈക്വാലിറ്റി മിനിസ്റ്റർ പെന്നി മോർഡന്റ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാകുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 4415 ശതമാനത്തോളം വർധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ സോഷ്യൽ മീഡിയയുടെ സ്വാധീനമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. മനഃശ്ശാസ്ത്രജ്ഞരും സ്വഭാവരൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുമുൾപ്പെട്ട വിദഗ്ധരാണ് ഇതേക്കുറിച്ച് പഠിക്കുന്നത്. ആധുനികലോകത്ത് ആൺകുട്ടികൾക്ക് ജീവിതം കുറേക്കൂടി എളുപ്പമാണെന്ന ധാരണ പരന്നതാണ് ഇത്തരമൊരു പ്രവണതയ്ക്ക് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തൽ. ഹോർമോൺ ചികിത്സയുൾപ്പെടെ ലിംഗമാറ്റത്തിനുള്ള ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം 2009-10 കാലയളവിൽ 97 ആയിരുന്നെങ്കിൽ 2017-18 കാലയളവിൽ അത് 2519 ആയി വർധിച്ചു. ഇതിൽ പെൺകുട്ടികളുടെ
ബ്രിട്ടനിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണാകുന്നവരുടെ എണ്ണം ഏറിയതിനെക്കുറിച്ച് അന്വേഷിക്കാൻ സർ്ക്കാർ സമിതിയെ നിയോഗിച്ചു. നാലുവയസ്സുള്ള പെൺകുട്ടികൾപോലും ലിംഗമാറ്റത്തിന് തയ്യാറാവുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ഈക്വാലിറ്റി മിനിസ്റ്റർ പെന്നി മോർഡന്റ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാകുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 4415 ശതമാനത്തോളം വർധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ സോഷ്യൽ മീഡിയയുടെ സ്വാധീനമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
മനഃശ്ശാസ്ത്രജ്ഞരും സ്വഭാവരൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുമുൾപ്പെട്ട വിദഗ്ധരാണ് ഇതേക്കുറിച്ച് പഠിക്കുന്നത്. ആധുനികലോകത്ത് ആൺകുട്ടികൾക്ക് ജീവിതം കുറേക്കൂടി എളുപ്പമാണെന്ന ധാരണ പരന്നതാണ് ഇത്തരമൊരു പ്രവണതയ്ക്ക് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തൽ. ഹോർമോൺ ചികിത്സയുൾപ്പെടെ ലിംഗമാറ്റത്തിനുള്ള ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം 2009-10 കാലയളവിൽ 97 ആയിരുന്നെങ്കിൽ 2017-18 കാലയളവിൽ അത് 2519 ആയി വർധിച്ചു. ഇതിൽ പെൺകുട്ടികളുടെ എണ്ണത്തിലാണ് വൻതോതിലുള്ള വർധന. 40-ൽനിന്ന് 1806 ആയി.
ഇത്തരം ലിംഗമാറ്റ ചികിത്സയ്ക്ക് കിട്ടുന്ന പ്രചാരവും പെൺകുട്ടികളുടെ കൂട്ടതോടെയുള്ള ലിംഗമാറ്റ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നതായി വിലയിരുത്തപ്പെടുന്നു. ചികിത്സാ കാലയളവിൽ തന്റെ ജീവിതത്തിലുണ്ടായ ഓരോ മാറ്റമാറ്റങ്ങളും യുട്യൂബിലൂടെ പങ്കുവെച്ച അലക്‌സ് ബെർട്ടിയെന്ന ട്രാൻസ്‌ബോയിയെ മൂന്നുലക്ഷത്തോളം പേരാണ് യുട്യൂബിൽ ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽപ്പെട്ടാണ് കൂടുതൽ പെൺകുട്ടികൾ ലിംഗമാറ്റത്തിന് തത്പരരായി എത്തുന്നതെന്നും കരുതുന്നു.
ചെറിയ കുട്ടികൾപോലും ലിംഗമാറ്റത്തിന് തത്പരരായി എത്തുന്നുവെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഇപ്പോൾ ചികിത്സയ്ക്ക് വിധേയരാകുന്നവരിൽ 45 പേർ ആറുവയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഇതിലേറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് നാല് വയസ്സാണ് പ്രായം. മറ്റു രാജ്യങ്ങളിലും ഇതേ പ്രവണതയുണ്ടെങ്കിലും കൂടുതൽ പെൺകുട്ടികൾ ലിംഗമാറ്റത്തിന് സജ്ജരായെത്തുന്നത് യൂറോപ്പിൽ ബ്രിട്ടനിലാണെന്നും ഇക്വാലിറ്റി മന്ത്രാലയം കണക്കാക്കുന്നു.
പെൺകുട്ടികളായി ജീവിക്കുന്നതിനെക്കാൾ അനായമായി ആൺകുട്ടികൾക്ക് പുതിയ ജീവിതം ആസ്വദിക്കാനാവുന്നു എന്ന മിഥ്യാധാരണ പെൺകുട്ടികൾക്കിടയിൽ പകർച്ചവ്യാധി പോലെ പടരുന്നതായി മനഃശ്ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഈ ചിന്താഗതിയാണ് പലരെയും ലിംഗമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽനിന്ന് ലൈംഗികതയെയും മറ്റും കുറിച്ച് പകർന്നുകിട്ടുന്ന അറിവുകളും കുട്ടികളുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തുന്നുണ്ടെന്നും അവർ കരുതുന്നു.
ലിംഗമാറ്റത്തിന് അനുകൂലമാണെന്ന് അഭിപ്രായപ്പെട്ട ബ്രിട്ടനിലെ മൂന്നിൽരണ്ട് കുട്ടികളും കൗമാരക്കാരും കടുത്ത മാനസിക സമ്മർദം നേരിടുന്നതായുള്ള സർവേ റിപ്പോർട്ട് അടുത്തിടെ ഡെയ്‌ലി മെയ്ൽ പുറത്തുവിട്ടിരുന്നു. 63 ശതമാനത്തോളം പേരാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത് ഇവരിൽ വലിയൊരു വിഭാഗം അസ്തിത്വപ്രശ്‌നം നേരിടുന്നതായും സർവേയിൽ കണ്ടെത്തി. ജീവിതത്തിൽ കുട്ടിക്കാലത്ത് ഉണ്ടായ അനുഭവങ്ങളും മറ്റുമാണ് ഇവരിലേറെപ്പേരെയും ലിംഗമാറ്റത്തിന് അനുകൂലമായ രീതിയിൽ ചിന്തിപ്പിക്കുന്നതെന്ന് സർവേ സൂചിപ്പിക്കുന്നു.