- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹപ്രായം കഴിയാറായ മൂന്ന് പെൺമക്കളും കാൻസർ ബാധിതനായ പിതാവും; ദാരിദ്ര്യം കൂടപ്പിറപ്പായ പട്ടികജാതി കുടുംബം പട്ടിണിയും രോഗ പീഡയും അനുഭവിക്കുന്ന ചെനിയന്റെ കുടുംബം സർക്കാറിന്റെ കണ്ണിൽ സമ്പന്നർ; സൗജന്യമായ അരിയെങ്കിലും ലഭിച്ചെങ്കിൽ ഈ കുടുംബം ഒരു വിധം കരപിടിച്ചേനെ
കാസർഗോഡ്: ദാരിദ്ര്യം കൂടപ്പിറപ്പായ പട്ടികജാതി കുടുംബത്തിന് എ.പി.എൽ. റേഷൻകാർഡ് നൽകി അധികാരികളുടെ സഹായ ഹസ്തം. വിവാഹപ്രായം കഴിയാറായ മൂന്ന് പെൺമക്കളും കാൻസർ ബാധിതനായ പിതാവുമാണ് അധികാരികളുടെ കണ്ണില്ലാത്ത പ്രവർത്തനം മൂലം ദുരിത ജീവിതം നയിക്കുന്നത്. പെൺമക്കൾക്ക് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് പട്ടിണി മാറ്റാനുള്ള ഏക വരുമാനം. പിതാവിന്റെ ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ നട്ടം തിരിയുകയണ് ഈ കുടുംബം. സമീപത്തെ സമ്പന്നരടക്കമുള്ളവർക്ക് ബി.പി.എൽ. റേഷൻ കാർഡ് നൽകിയപ്പോഴും ഈ കുടുംബത്തിന്റെ ദുരവസ്ഥ കാണാൻ ആരുമുണ്ടായിരുന്നില്ല. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ ബാദൂർപദവിലെ ചെറിയ വീട്ടിലെ പട്ടിക ജാതി കുടുംബത്തിൽപെട്ട ചെനിയനും മൂന്ന് പെൺമക്കളുമാണ് നിത്യ ദാരിദ്രത്തിലും രോഗ പീഡയിലും കരകയറാനാവാതെ ദുരിത ജീവിതം നയക്കുന്നത്. ചെനിയന്റെ ഭാര്യ നേരത്തെ മരണമടഞ്ഞതോടെ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. അതിനിടെയാണ് കാൻസറിന്റെ രൂപത്തിൽ ചെനിയനെ രോഗം വേട്ടയാടിയത്. അതോടെ ഈ കുടുംബത്തിന് ഇരുട്ടടിയായ
കാസർഗോഡ്: ദാരിദ്ര്യം കൂടപ്പിറപ്പായ പട്ടികജാതി കുടുംബത്തിന് എ.പി.എൽ. റേഷൻകാർഡ് നൽകി അധികാരികളുടെ സഹായ ഹസ്തം. വിവാഹപ്രായം കഴിയാറായ മൂന്ന് പെൺമക്കളും കാൻസർ ബാധിതനായ പിതാവുമാണ് അധികാരികളുടെ കണ്ണില്ലാത്ത പ്രവർത്തനം മൂലം ദുരിത ജീവിതം നയിക്കുന്നത്.
പെൺമക്കൾക്ക് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് പട്ടിണി മാറ്റാനുള്ള ഏക വരുമാനം. പിതാവിന്റെ ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ നട്ടം തിരിയുകയണ് ഈ കുടുംബം. സമീപത്തെ സമ്പന്നരടക്കമുള്ളവർക്ക് ബി.പി.എൽ. റേഷൻ കാർഡ് നൽകിയപ്പോഴും ഈ കുടുംബത്തിന്റെ ദുരവസ്ഥ കാണാൻ ആരുമുണ്ടായിരുന്നില്ല.
പുത്തിഗെ ഗ്രാമപഞ്ചായത്തിലെ ബാദൂർപദവിലെ ചെറിയ വീട്ടിലെ പട്ടിക ജാതി കുടുംബത്തിൽപെട്ട ചെനിയനും മൂന്ന് പെൺമക്കളുമാണ് നിത്യ ദാരിദ്രത്തിലും രോഗ പീഡയിലും കരകയറാനാവാതെ ദുരിത ജീവിതം നയക്കുന്നത്. ചെനിയന്റെ ഭാര്യ നേരത്തെ മരണമടഞ്ഞതോടെ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. അതിനിടെയാണ് കാൻസറിന്റെ രൂപത്തിൽ ചെനിയനെ രോഗം വേട്ടയാടിയത്. അതോടെ ഈ കുടുംബത്തിന് ഇരുട്ടടിയായി. 53 കാരനായ ചെനിയൻ കൂലിപ്പണിക്ക് പോയി കുടുംബത്തെ സംരക്ഷിച്ചു വരികയായിരുന്നു. ഇപ്പോൾ ചെനിയന്റെ ചികിത്സയും കുടുംബ ചിലവും ഈ മൂന്ന് പെൺമക്കൾക്ക് ഏറ്റെടുക്കേണ്ടി വന്നിരിക്കയാണ്.
ചെനിയനെ നോക്കാൻ രണ്ട് മക്കൾക്ക് വീട്ടിൽ തന്നെ കഴിയണം. ഒരാൾക്ക് ജോലി ലഭിച്ചാലായി. ദാരിദ്രരേഖക്ക് താഴെയുള്ളവർക്കുള്ള സൗജന്യമായ അരിയെങ്കിലും ലഭിച്ചെങ്കിൽ ഈ കുടുംബം ഒരു വിധം കരപിടിച്ചേനെ. പൊതു മാർക്കറ്റിൽ നിന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി വേണം ഇവർക്ക് വിശപ്പടക്കാൻ. പട്ടിക ജാതിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. എല്ലാറ്റിന്റേയും അടിസ്ഥാനം റേഷൻകാർഡായതിനാൽ അതിൽ ഇവർ സമ്പന്നരാണ്.
തേപ്പുകഴിപ്പിച്ചിട്ടില്ലാത്ത ചെങ്കല്ലു കൊണ്ട് പണിത ചെറിയ വീട്ടിലാണ് ഇവർ കഴിയുന്നത്. ചെനിയന്റെ ചികിത്സയാണ് ഈ കുടുംബത്തിന്റെ പ്രധാന വിലങ്ങുതടി. തലശ്ശേരി കാൻസർ സെന്ററിൽ പുത്തിഗെ പഞ്ചായത്ത് വെസ് പ്രസിഡണ്ടിന്റെ ഇടപെടലിൽ ചികിത്സ ഏർപ്പാട് ചെയ്തിരിക്കയാണ്. വൈസ് പ്രസിഡണ്ട് പി.ബി. മുഹമ്മദിന്റെ ഇടപെടലിൽ ധനസമാഹരണം നടത്തി വരുന്നുണ്ട്. എങ്കിലും എ.പി.എൽ റേഷൻ കാർഡിൽ നിന്നും ബി.പി.എല്ലിലേക്ക് മാറാനുള്ള നിയമകുരുക്കിൽ നിന്നും ഇവർ എന്ന് മോചിതരാകുമെന്ന് ആർക്കും പറയാൻ കഴിയുന്നില്ല.