- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർട്ട്‌ഗേജ് തീർത്ത് 25,000 പൗണ്ട് മിച്ചവും പിടിച്ച് മധ്യവയസ്സിൽ തന്നെ റിട്ടയർ ചെയ്യാൻ മോഹമുണ്ടോ? അമേരിക്കക്കാരന്റെ ഫയർ ഐഡിയ ഏറ്റെടുത്ത് ബ്രിട്ടീഷ് ജനത; പണം ചെലവഴിക്കാൻ മാത്രം പഠിച്ചിരുന്ന സായിപ്പന്മാർ സേവ് ചെയ്ത് വിപ്ലവം സൃഷ്ടിക്കുമ്പോൾ
ജീവിതം ആസ്വദിക്കേണ്ട കാലത്ത് ജോലിയുടെ ടെൻഷനും മോർട്ട്‌ഗേജ് തിരിച്ചടവുമൊക്കെയായി സമ്മർദത്തിനടിപ്പെട്ട് രോഗിയായി മാറണോ? അതോ, നാൽപ്പതുകളിൽത്തന്നെ വിരമിച്ച് ശിഷ്ടകാലം അടിച്ചുപൊളിച്ച് ജീവിക്കണോ? മോർട്ട്‌ഗേജെല്ലാം തീർത്ത് വർഷം 25,000 പൗണ്ടോളം ചെലവാക്കാൻ മിച്ചവുമുണ്ടെങ്കിലോ? ബ്രിട്ടനിൽ ആയിരക്കണക്കിനാളുകളാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ഓരോ മാസവും ലഭിക്കുന്ന ശമ്പളത്തിന്റെ സിംഹഭാഗവും സമ്പാദിച്ചാണ് മധ്യവയസ്സിലെത്തുമ്പോൾ സ്വസ്ഥജീവിതത്തിനുള്ള മൂലധനം അവർ സ്വരൂപിക്കുന്നത്. ലളിതമാണ് ഈ സമ്പാദ്യരീതി. ജോലിചെയ്യുന്ന കാലത്ത് അരിഷ്ടിച്ച് ജീവിക്കുക. ശമ്പളത്തിന്റെ 50 ശതമാനം മുതൽ 75 ശതമാനംവരെ മിച്ചം പിടിച്ച് ഭൂമിയായി റിസ്‌ക് കുറഞ്ഞ ഷെയറുകളായോ നിക്ഷേപിക്കുക. പത്തോ ഇരുപതോ വർഷം ഇങ്ങനെ നിക്ഷേപിച്ചുകഴിയുന്നതോടെ ശിഷ്ടകാലം ജീവിക്കാനുള്ള ബാങ്കിൽ എത്തിയിട്ടുണ്ടാകും. വർഷാവർഷം അതിന്റെ പലിശ മാത്രം മതിയാകും സുഖസുന്ദരമായി ജീവിക്കാൻ. അത്യാവശ്യം അടിച്ചുപൊളിക്കാൻ നിക്ഷേപത്തിൽനിന്ന് കുറേശ്ശെ പിൻവലിക്കുകയുമാവാം. ഫിനാൻഷ്യൽ ഇൻഡിപ്പെൻഡ
ജീവിതം ആസ്വദിക്കേണ്ട കാലത്ത് ജോലിയുടെ ടെൻഷനും മോർട്ട്‌ഗേജ് തിരിച്ചടവുമൊക്കെയായി സമ്മർദത്തിനടിപ്പെട്ട് രോഗിയായി മാറണോ? അതോ, നാൽപ്പതുകളിൽത്തന്നെ വിരമിച്ച് ശിഷ്ടകാലം അടിച്ചുപൊളിച്ച് ജീവിക്കണോ? മോർട്ട്‌ഗേജെല്ലാം തീർത്ത് വർഷം 25,000 പൗണ്ടോളം ചെലവാക്കാൻ മിച്ചവുമുണ്ടെങ്കിലോ? ബ്രിട്ടനിൽ ആയിരക്കണക്കിനാളുകളാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ഓരോ മാസവും ലഭിക്കുന്ന ശമ്പളത്തിന്റെ സിംഹഭാഗവും സമ്പാദിച്ചാണ് മധ്യവയസ്സിലെത്തുമ്പോൾ സ്വസ്ഥജീവിതത്തിനുള്ള മൂലധനം അവർ സ്വരൂപിക്കുന്നത്.
ലളിതമാണ് ഈ സമ്പാദ്യരീതി. ജോലിചെയ്യുന്ന കാലത്ത് അരിഷ്ടിച്ച് ജീവിക്കുക. ശമ്പളത്തിന്റെ 50 ശതമാനം മുതൽ 75 ശതമാനംവരെ മിച്ചം പിടിച്ച് ഭൂമിയായി റിസ്‌ക് കുറഞ്ഞ ഷെയറുകളായോ നിക്ഷേപിക്കുക. പത്തോ ഇരുപതോ വർഷം ഇങ്ങനെ നിക്ഷേപിച്ചുകഴിയുന്നതോടെ ശിഷ്ടകാലം ജീവിക്കാനുള്ള ബാങ്കിൽ എത്തിയിട്ടുണ്ടാകും. വർഷാവർഷം അതിന്റെ പലിശ മാത്രം മതിയാകും സുഖസുന്ദരമായി ജീവിക്കാൻ. അത്യാവശ്യം അടിച്ചുപൊളിക്കാൻ നിക്ഷേപത്തിൽനിന്ന് കുറേശ്ശെ പിൻവലിക്കുകയുമാവാം.
ഫിനാൻഷ്യൽ ഇൻഡിപ്പെൻഡൻസ് റിട്ടയർ എയർലി (ഫയർ) എന്നാണ് ഈ രീതിക്ക് പേര്. ഫയർ എന്ന സാമ്പത്തിക സ്വാതന്ത്ര്യം പിറവിയെടുത്തത് അമേരിക്കക്കാർക്കിടയിലാണ്. ഇപ്പോൾ ബ്രിട്ടീഷുകാരെയും ഇത് സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ 25 മടങ്ങെങ്കിലും സമ്പാദിക്കാനായാൽ അതോടെ നിങ്ങൾക്ക് റിട്ടയർമെന്റിനെക്കുറിച്ച് ആലോചിച്ചുതുടങ്ങാമെന്നതാണ് ഫയറിന്റെ രീതി. ഉദാഹരണത്തിന് വർഷം 25,000 പൗണ്ടാണ് നിങ്ങൾക്ക് ജീവിക്കാൻ വേണ്ടതെങ്കിൽ 6,25,000 പൗണ്ട് സമ്പാദ്യമായി വേണം.
ജോലിയുള്ള കാലത്ത് തിരിച്ചടയ്ക്കാവുന്നതിലേറെ വായ്പയും മറ്റുമെടുത്ത് സമ്മർദമുണ്ടാക്കിവെക്കുന്നവരാണ് ഏറെയും. മോർട്ട്‌ഗേജ് തിരിച്ചടവ് അതിൽ സുപ്രധാനമാണ്. മോർട്ട്‌ഗേജ് തിരിച്ചടവും നേരത്തെ പൂർത്തിയാക്കിവേണം സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിക്കാൻ. ഇതിന് ചെലവുചുരുക്കി മോർട്ട്‌ഗേജ് തിരിച്ചടവിന്റെ തോത് കൂട്ടുകയാണ് ചെയ്യേണ്ടത്. 5:2 എന്ന അനുപാതത്തിലാണ് ഫയറിൽ ചെലവുചുരുക്കൽ വിഭാവനം ചെയ്തിരിക്കുന്നത്. അതായത് ആഴ്ചയിൽ അഞ്ചുദിവസം പണം ചെലവാക്കുന്നതിൽ കർശന നിയന്ത്രണമുണ്ടാകും. അടിയന്തര ചെലവുകളല്ലാതെ മറ്റൊന്നും പാടില്ല. വീക്കെൻഡിൽ മാത്രമേ പണം ചെലവാക്കൂ.
ഫയർ ജീവിതത്തിൽ നടപ്പാക്കണമെങ്കിൽ പലകാര്യങ്ങളും ജീവിതത്തിൽ പാലിക്കേണ്ടതുണ്ട്. വാർഷിക ശമ്പളത്തിന്റെ 50 ശതമാനം മുതൽ 75 ശതമാനം വരെ സമ്പാദിക്കുകയാണ് അതിലേറ്റവും പ്രധാനം. ഇങ്ങനെ സമ്പാദിക്കുന്ന തുക റിസ്‌ക് കുറഞ്ഞ് ഷെയറുകളിലും വസ്തുവിലുമായി നിക്ഷേപിക്കുക. അനാവശ്യമായി ഉപകരണങ്ങൾ വാങ്ങി കാശുകളയാതിരിക്കുക. മദ്യപാനത്തിനും മറ്റുമായി ചെലവാക്കുന്ന തുകയ്ക്ക് കർശന നിയന്ത്രണംവെക്കുക. ജിമ്മിൽ ചേരാനുദ്ദേശിക്കുന്നവർ പാർക്കിനുചുറ്റും ഒന്നോ രണ്ടോ റൗണ്ട് ഓടി വ്യായാമത്തിന്റെ ഫലം നേടുക. ഓൺലൈൻ ഷോപ്പിങ് പൂർണമായും ഒഴിവാക്കുക. ഓഫറുകളും ആപ്പുകളെക്കുറിച്ചുള്ള പരസ്യങ്ങളും ഉൾക്കൊള്ളുന്ന ഇ-മെയിലുകൾ പോലും ബ്ലോക്ക് ചെയ്യുക.
സമ്മാനങ്ങൾ കിട്ടിയാൽ അതിൽ സന്തോഷിക്കാത്തവരുണ്ടാകില്ല. എന്നാൽ, പങ്കാളിയെ പെട്ടെന്ന് നശിച്ചുപോകുന്ന തരം സമ്മാനങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കുന്ന പരിപാടി നിർത്തുക. ഒന്നുകിൽ വിലകുറഞ്ഞ സമ്മാനങ്ങളിലേക്ക് തിരിയുക. അല്ലെങ്കിൽ, എക്കാലവും നിലനിൽക്കുന്നവ വാങ്ങാൻ ശ്രമിക്കുക. പുതിയതായി എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് നിലവിൽ കൈയിലുള്ളതുകൊണ്ട് നിങ്ങളുടെ ആവശ്യം നടക്കുമോ എന്ന കാര്യം പരിശോധിക്കുക.
ജോലി ചെയ്യുന്ന കാലത്ത് പരമാവധി സാമ്പത്തിക അച്ചടക്കം പാലിക്കുകയും പിന്നീട് അതുപയോഗിച്ച് ജീവിതം ആസ്വദിക്കുകയും ചെയ്യുകയെന്നതാണ് ഫയർകൊണ്ടുദ്ദേശിക്കുന്നത്. 100 മീറ്റർ സ്പ്രിന്റ് ചെയ്യുന്ന അത്‌ലറ്റിനെപ്പോലെയല്ല, ഊർജം അവസാനത്തേക്ക് സംഭവിച്ചുവെക്കുന്ന മാരത്തൺ ഓട്ടക്കാരനെപ്പോലെയാവണം ഫയർ ആഗ്രഹിക്കുന്നയാൾ ജീവിക്കേണ്ടത്. ഫയറിലേക്ക് ആളുകളെ ആകർഷിക്കുന്ന ഒട്ടേറെ വെബ്‌സൈറ്റുകൾ ഇപ്പോൾത്തന്നെ രംഗത്തുണ്ട്.
ജീവിതത്തിൽ വിജയകരമായി ഫയർ നടപ്പാക്കിയവർ ഈ രംഗത്ത് ഉപദേഷ്ടാക്കളായും പ്രവർത്തിക്കുന്നു. അടുത്തിടെ ലണ്ടനിെ ഒരു പബ്ബിൽ ഫയറിലൂടെ 30-ാം വയസ്സിൽ വിരമിച്ച കാനഡക്കാരൻ പീറ്റർ ആഡ്‌നിയുടെ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. 900-ത്തോളം പേരാണ് അത് കേൾക്കാനായി അന്ന് പബ്ബിലെത്തിയത്. ആഡ്‌നിയുടെ ബ്ലോഗിനും ആരാധകരേറെയാണ്.