- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളും ഡീസലും തീർന്നുപോയാലും ലോകം നിശ്ചലമാകില്ല; ഹൈഡ്രജനും ഓക്‌സിജനും ചേർത്ത് വൈദ്യുതി ഉണ്ടാക്കി ട്രെയിൻ ഓടിച്ച് ജർമനി; ലോകത്തെ ഏറ്റവും ഇക്കോ ഫ്രണ്ട്ലിയായ ട്രെയിൻ പുറത്തുവിടുന്നത് വെള്ളവും നീരാവിയും മാത്രം
ഇന്ധനം തീർന്നുപോയാൽ ലോകം നിശ്ചലമാകുമോ എന്ന ആശങ്കയ്ക്കും അറുതിയായി. ഹൈഡ്രജൻ ഉപയോഗിച്ച് ഓടിക്കുന്ന ലോകത്തെ ആദ്യ ട്രെയിൻ രംഗത്തിറക്കി ജർമനി അത്തരം ആശങ്കകൾ അവസാനിപ്പിച്ചിരിക്കുന്നു. പരിസ്ഥിതിക്ക് അനുയോജ്യമായ യാതൊരു തരത്തിലുള്ള മലിനീകരണവുമില്ലാത്ത ഈ ട്രെയിൻ ഭാവിയിലേക്കുള്ള വലിയ കാൽവെയ്‌പ്പായാണ് പരിഗണിക്കപ്പെടുന്നത്. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിന്റെ എൻജിൻ പ്രവർത്തിക്കുന്നത്. ഡീസലിലും മറ്റും പ്രവർത്തിക്കുന്ന എൻജിനുകൾ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പുകവമിപ്പിക്കുമ്പോൾ, ഈ ട്രെയിൻ പുറത്തുവിടുന്നത് നീരാവിയും വെള്ളവും മാത്രമാണ്. മാത്രമല്ല, എൻജിൻ പ്രവർത്തിപ്പിച്ചശേഷമുണ്ടാകുന്ന അധിക ഊർജം ഇയോൺ ലിഥിയം ബാറ്ററികളിൽ ശേഖരിക്കാനുമാവും. എന്നാൽ, സാധാരണ ഇന്ധനങ്ങളെക്കാൾ ചെലവേറുമെന്നതുമാത്രമാണ് ഇതിന്റെ ഏക ന്യൂനത. അതുപരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗവേഷകർ. വടക്കൻ ജർമനിയിലെ കുക്‌സോവൻ, ബ്രെമർഹാവൻ, ബ്രെമർവോർഡെ, ബുക്‌സ്റ്റിയൂഡ് എന്നീ പട്ടണങ്ങളിലൂടെയുള്ള 100 കിലോമീറ്റർ ദ
ഇന്ധനം തീർന്നുപോയാൽ ലോകം നിശ്ചലമാകുമോ എന്ന ആശങ്കയ്ക്കും അറുതിയായി. ഹൈഡ്രജൻ ഉപയോഗിച്ച് ഓടിക്കുന്ന ലോകത്തെ ആദ്യ ട്രെയിൻ രംഗത്തിറക്കി ജർമനി അത്തരം ആശങ്കകൾ അവസാനിപ്പിച്ചിരിക്കുന്നു. പരിസ്ഥിതിക്ക് അനുയോജ്യമായ യാതൊരു തരത്തിലുള്ള മലിനീകരണവുമില്ലാത്ത ഈ ട്രെയിൻ ഭാവിയിലേക്കുള്ള വലിയ കാൽവെയ്‌പ്പായാണ് പരിഗണിക്കപ്പെടുന്നത്. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിന്റെ എൻജിൻ പ്രവർത്തിക്കുന്നത്.
ഡീസലിലും മറ്റും പ്രവർത്തിക്കുന്ന എൻജിനുകൾ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പുകവമിപ്പിക്കുമ്പോൾ, ഈ ട്രെയിൻ പുറത്തുവിടുന്നത് നീരാവിയും വെള്ളവും മാത്രമാണ്. മാത്രമല്ല, എൻജിൻ പ്രവർത്തിപ്പിച്ചശേഷമുണ്ടാകുന്ന അധിക ഊർജം ഇയോൺ ലിഥിയം ബാറ്ററികളിൽ ശേഖരിക്കാനുമാവും. എന്നാൽ, സാധാരണ ഇന്ധനങ്ങളെക്കാൾ ചെലവേറുമെന്നതുമാത്രമാണ് ഇതിന്റെ ഏക ന്യൂനത. അതുപരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗവേഷകർ.
വടക്കൻ ജർമനിയിലെ കുക്‌സോവൻ, ബ്രെമർഹാവൻ, ബ്രെമർവോർഡെ, ബുക്‌സ്റ്റിയൂഡ് എന്നീ പട്ടണങ്ങളിലൂടെയുള്ള 100 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിലാണ് ഹൈഡ്രജൻ ഇന്ധനമാക്കിയ ട്രെയിനുകൾ സർവീസ് നടത്തിയത്. ഫ്രഞ്ച് ബുള്ളറ്റ് ട്രെയിൻ നിർമ്മാതാക്കളായ ആൾസ്റ്റോം നിർമ്മിച്ച രണ്ട് കൊറാഡിയ ലിന്റ് ട്രെയിനുകളാണ് ഇവിടെ ഓടുന്നത്. ഒരു ടാങ്ക് ഹൈഡ്രജനുണ്ടെങ്കിൽ ഈ ട്രെയിനുകൾക്ക് 1000 കിലോമീറ്റർവരെ ഓടാനാകും.
വൈദ്യുതീകരിക്കാത്ത ഇടങ്ങളിൽ ഹൈഡ്രജൻ ട്രെയിനുകൾ ഡീസൽ എൻജിനുകൾക്ക് പകരം ഉപയോഗിക്കുന്ന സാധ്യതയെക്കുറിച്ചാണ് ജർമനി ഇപ്പോൾ ചിന്തിക്കുന്നത്. പരിസ്ഥിതിക്ക് അനുയോജ്യവും ശബ്ദം കുറവുമുള്ള ഈ ട്രെയിനുകൾ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് ആൾസ്‌റ്റോം സിഇഒ ഹെന്റി പൗപ്പാർട്ട് ലഫാർഗ് പറഞ്ഞു. ബ്രെമർവോർഡെയിൽനിന്നാണ് ഈ ട്രെയിനുകൾ പുറപ്പെടുന്നത്. ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഇവിടെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഹൈഡ്രജൻ ട്രെയിനുകൾ ഉപയോഗിക്കാനുള്ള സാധ്യത മറ്റു യൂറോപ്യൻ രാജ്യങ്ങളും പരിശോധിച്ചുതുടങ്ങിയതായി ലഫാർഗ്പ പറഞ്ഞു. ബ്രിട്ടൻ, നെതർലൻഡ്‌സ്, ഡെന്മാർക്ക്, നോർവെ, ഇറ്റലി, ക്രൊയേഷ്യ എന്നീ രാജ്യങ്ങളാണ് രംഗത്തുള്ളത്. 2022-ഓടെ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന തരത്തിൽ ഫ്രാൻസ് ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഡീസൽ ട്രെയിനെക്കാൾ വില കൂടുതലാണെങ്കിലും പിന്നീടുള്ള ചെലവുകൾ തുച്ഛമാണെന്ന് ആൾസ്റ്റോം പ്രോജക്ട് മാനേജർ സ്റ്റീഫൻ ഷ്രാങ്ക് പറഞ്ഞു.