- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ലോകത്ത് വരാനിരിക്കുന്നത് റോബോട്ട് വിപ്ലവം; മനുഷ്യൻ ചെയ്യുന്ന എല്ലാ ജോലികളും പതിന്മടങ്ങ് വേഗത്തിൽ ചെയ്യുന്ന റോബോട്ടുകൾ എത്തുന്നു; അഞ്ചുവർഷം കൊണ്ട് ലോകത്തെ തൊഴിലവസരങ്ങളിൽ പാതിയും റോബോട്ടുകൾ കീഴടക്കിയേക്കും
റോബോട്ടുകൾ ലോകം നിയന്ത്രിക്കുന്ന കാലം അതിവിദൂരമല്ലെന്ന് ലോക സാമ്പത്തിക ഫോറം. 2025-ഓടെ മനുഷ്യർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ പാതിയിലേറെയും റോബോട്ടുകൾ കൈയടക്കുമെന്നും ഫോറം. കൃത്രിമബുദ്ധിയുപയോഗിക്കുന്ന ഉപകരണങ്ങളും റോബോട്ടുകളും 2022-ഓടെ ലോകത്തെ ഏഴരക്കോടിയോളം തൊഴിലുകൾ സ്വന്തമാക്കും. ഈ ഉപകരണങ്ങളിലൂടെ 13.3 കോടി പുതിയ തൊഴിൽമേഖലകൾ സൃഷ്ടിക്കപ്പെടുമെന്നും പഠനം പറയുന്നു. ലോകത്ത് അനുദിനം വേഗമാർജിക്കുന്ന റോബോട്ട്‌വത്കരണവുമായി മത്സരിക്കുന്നതിന് മനുഷ്യർ കൂടുതൽ ഉദ്പാദനക്ഷമതയും മത്സരക്ഷമതയും പ്രദർശിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും സ്വിറ്റ്‌സർലൻഡിൽനിന്നുള്ള സന്നദ്ധസംഘടനയായ വേൾഡ് ഇക്കണോമിക് ഫോറം ചൂണ്ടിക്കാട്ടുന്നു. ദാവോസിലെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കിയ ഫ്യൂച്ചർ ഓഫ് ജോബ്‌സ് 2018 റിപ്പോർട്ടിലാണ് റോബോട്ടുകൾ തൊഴിൽമേഖല കീഴടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിക്കുന്നത്. ലോകത്തെ ഇരുപതിലേറെ രാജ്യങ്ങളിലുള്ള ഒന്നരക്കോടിയോളം എക്‌സിക്യുട്ടീവുകൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്
റോബോട്ടുകൾ ലോകം നിയന്ത്രിക്കുന്ന കാലം അതിവിദൂരമല്ലെന്ന് ലോക സാമ്പത്തിക ഫോറം. 2025-ഓടെ മനുഷ്യർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ പാതിയിലേറെയും റോബോട്ടുകൾ കൈയടക്കുമെന്നും ഫോറം. കൃത്രിമബുദ്ധിയുപയോഗിക്കുന്ന ഉപകരണങ്ങളും റോബോട്ടുകളും 2022-ഓടെ ലോകത്തെ ഏഴരക്കോടിയോളം തൊഴിലുകൾ സ്വന്തമാക്കും. ഈ ഉപകരണങ്ങളിലൂടെ 13.3 കോടി പുതിയ തൊഴിൽമേഖലകൾ സൃഷ്ടിക്കപ്പെടുമെന്നും പഠനം പറയുന്നു.
ലോകത്ത് അനുദിനം വേഗമാർജിക്കുന്ന റോബോട്ട്‌വത്കരണവുമായി മത്സരിക്കുന്നതിന് മനുഷ്യർ കൂടുതൽ ഉദ്പാദനക്ഷമതയും മത്സരക്ഷമതയും പ്രദർശിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും സ്വിറ്റ്‌സർലൻഡിൽനിന്നുള്ള സന്നദ്ധസംഘടനയായ വേൾഡ് ഇക്കണോമിക് ഫോറം ചൂണ്ടിക്കാട്ടുന്നു. ദാവോസിലെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കിയ ഫ്യൂച്ചർ ഓഫ് ജോബ്‌സ് 2018 റിപ്പോർട്ടിലാണ് റോബോട്ടുകൾ തൊഴിൽമേഖല കീഴടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിക്കുന്നത്.
ലോകത്തെ ഇരുപതിലേറെ രാജ്യങ്ങളിലുള്ള ഒന്നരക്കോടിയോളം എക്‌സിക്യുട്ടീവുകൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അക്കൗണ്ടിങ്, ക്ലൈന്റ് മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ, പോസ്റ്റൽ, സെക്രട്ടേറിയൽ തുടങ്ങിയ മേഖലകളിൽ റോബോട്ടുകൾ അതിവേഗം മനുഷ്യനെ പുറന്തള്ളുമെ്‌ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മനുഷ്യർക്ക് മാത്രം സാധ്യമായ കഴിവുകൾ ആവശ്യപ്പെടുന്ന സെയ്ൽസ്, മാർക്കറ്റിങ്, കസ്റ്റർ സർവീസ് തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
കാലത്തിന് അനുസൃതമായി നിലവിലുള്ള ജോലിക്കാരെ പരിശീലിപ്പിച്ചെടുക്കുകയെന്ന വെല്ലുവിളിയാണ് സ്ഥാപനങ്ങൾ ഇനി നേരിടാൻ പോകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഏവിയേഷൻ, ട്രാവൽ, ടൂറിസം രംഗത്തെ തൊഴിലാളികളെ 2022-നുള്ളിൽ വീണ്ടും പരിശീലിപ്പിച്ച് സജ്ജരാക്കേണ്ടിവരും. ലോകത്തെ തൊഴിലാളികളില് 54 ശതമാനത്തോളം ആളുകൾക്ക് പുനർപരിശീലനം ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. 2022-ഓടെ സ്ഥാപനങ്ങൾ പാതിയിലേറെ സ്ഥിരം ജീവനക്കാരെ ഒഴിവാക്കേണ്ട അവസ്ഥയുമുണ്ടാകും.
ഉദ്പാദനക്ഷമത കൂട്ടുന്നതിന് റോബോട്ടുകളെയും കൃത്രിമബുദ്ധി ഉപകരണങ്ങളെയും കമ്പനികൾ കൂടുതലായി ആശ്രയിച്ചുതുടങ്ങും. തൊഴിലാളികളെ ഇടയ്ക്കിടെ പുനർപരിശീലനം നൽകി കാലത്തിന് അനുസരിച്ച് മാറ്റിയെടുക്കുന്നതിനെക്കാൾ സാങ്കേതിക വിദ്യയിലൂന്നിയ പ്രവർത്തനത്തിനാകും കമ്പനികൾ പ്രാധാന്യം നൽകുക. തൊഴിൽപരമായി സൃഷ്ടിക്കേണ്ട മറ്റ് സൗകര്യങ്ങളും റോബോട്ടുകൾക്കാവശ്യമില്ലെന്നത് ആ രീതിയിലേക്ക് മാറി ചിന്തിക്കാൻ സ്ഥാപന ഉടമകളെ പ്രേരിപ്പിക്കുമെന്ന് ലോകസാമ്പത്തിക ഫോറം വിലയിരുത്തുന്നു.