- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്‌സിറ്റിനുശേഷം യൂറോപ്യൻ പൗരന്മാർക്ക് പ്രത്യേക അവകാശങ്ങൾ ഒന്നുമില്ലാത്ത തരത്തിൽ നിയമം നിർമ്മിക്കാനൊരുങ്ങി ഹോം സെക്രട്ടറി; വ്യാപാരക്കരാറുപോലുമില്ലാതെ യൂറോപ്യൻ യൂണിയനോട് വിട പറയാൻ തയ്യാറായി ബ്രിട്ടൻ
യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഏറെക്കുറെ നിലച്ചതോടെ, ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനിലുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യാതൊരു തരത്തിലുമുള്ള പ്രത്യേക പരിഗണന നൽകേണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ്. യൂറോപ്യൻ പൗരന്മാരെ മറ്റു വിദേശരാജ്യങ്ങളിലുള്ള പൗരന്മാരായി കാണുന്ന തരത്തിൽ നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് തെരേസ മേയും ഹോം സെക്രട്ടറി സാജിദ് ജാവിദും. എന്നാൽ, ഈ നീക്കത്തിന് മന്ത്രിസഭയിൽനിന്നുതന്നെ ഉയരുന്ന വെല്ലുവിളി മറികടക്കുകയെന്നതാണ് തെരേസ നേരിടുന്ന വെല്ലുവിളിയും. യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകുന്നത് അവസാനിപ്പിക്കുന്ന നിയമനിർമ്മാണത്തെ അതിശക്തമായി ചെറുക്കുന്നത് ചാൻസലർ ഫിലിപ്പ് ഹാമണ്ടാണ്. ബ്രെക്‌സിറ്റിനെ എതിർക്കുന്ന വിമതപക്ഷവും കൂടിച്ചേരുന്നതോടെ പാർലമെന്റിൽ തെരേസയ്ക്ക് കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്നുറപ്പാണ്. നിലവിൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങളൊന്നും ബ്രെക്‌സിറ്റിനുശേഷം ഉണ്ടാകില്ലെന്ന സൂചന തെരേസ മെയ് നൽകിയതോടെയാണ് എതിർപ്പും ശക്തമായി ഉയ
യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഏറെക്കുറെ നിലച്ചതോടെ, ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനിലുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യാതൊരു തരത്തിലുമുള്ള പ്രത്യേക പരിഗണന നൽകേണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ്. യൂറോപ്യൻ പൗരന്മാരെ മറ്റു വിദേശരാജ്യങ്ങളിലുള്ള പൗരന്മാരായി കാണുന്ന തരത്തിൽ നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് തെരേസ മേയും ഹോം സെക്രട്ടറി സാജിദ് ജാവിദും. എന്നാൽ, ഈ നീക്കത്തിന് മന്ത്രിസഭയിൽനിന്നുതന്നെ ഉയരുന്ന വെല്ലുവിളി മറികടക്കുകയെന്നതാണ് തെരേസ നേരിടുന്ന വെല്ലുവിളിയും.
യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകുന്നത് അവസാനിപ്പിക്കുന്ന നിയമനിർമ്മാണത്തെ അതിശക്തമായി ചെറുക്കുന്നത് ചാൻസലർ ഫിലിപ്പ് ഹാമണ്ടാണ്. ബ്രെക്‌സിറ്റിനെ എതിർക്കുന്ന വിമതപക്ഷവും കൂടിച്ചേരുന്നതോടെ പാർലമെന്റിൽ തെരേസയ്ക്ക് കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്നുറപ്പാണ്. നിലവിൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങളൊന്നും ബ്രെക്‌സിറ്റിനുശേഷം ഉണ്ടാകില്ലെന്ന സൂചന തെരേസ മെയ് നൽകിയതോടെയാണ് എതിർപ്പും ശക്തമായി ഉയർന്നുതുടങ്ങിയത്.
ബ്രെക്‌സിറ്റിനുശേഷമുള്ള നിയമങ്ങൾ സംബന്ധിച്ച് വിശദമായ നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് ഹോം ഓഫീസ്. മന്ത്രിസഭയ്ക്കകത്ത് ഇതേക്കുറിച്ച് രൂക്ഷമായ അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നതെന്നാണ് സൂചന. ബ്രെക്‌സിറ്റിനുശേഷമുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സാജിദ് ജാവിദ് അടുത്തമാസം ധവളപത്രം പുറത്തിറക്കുമെന്നാണ് സൂചന. എതിർപ്പ് രൂക്ഷമായതിനെത്തുടർന്നാണ് രേഖ അവതരണം നീട്ടിവെക്കേണ്ടിവന്നതെന്ന് സൂചനയുണ്ട്.
നിലവിൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ ഏറെക്കുറെ അതേരീതിയിൽ നിലനിർത്തണമെന്നാണ് ഫിലിപ്പ് ഹാമണ്ടിനെപ്പോലുള്ള ബ്രെക്‌സിറ്റ് പക്ഷപാതികൾ ആവശ്യപ്പെടുന്നത്. മറ്റുരാജ്യങ്ങളിൽനിന്നുള്ള വ്യവസായ സംരംഭങ്ങളും മികവുറ്റ പ്രൊഫഷണലുകളും ബ്രിട്ടനിലെത്തണമെങ്കിൽ അതുവേണമെന്നാണ് ഇവരുടെ പക്ഷം. എന്നാൽ, യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് സവിശേഷപരിഗണന നൽകുന്ന കാര്യം ആലോചിക്കേണ്ടെന്ന നിലപാടിലാണ് തെരേസ.
സാൽസ്ബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ തെരേസ മെയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ശുപാർശകൾ തള്ളിയതോടെയാണ് കരാറൊപ്പിടാതെ ബ്രെക്‌സിറ്റ് നടപടികൾ പൂർത്തിയാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. തെരേസ മേയെ യൂറോപ്യൻ യൂണിയൻ നേതാക്കൾ അധിക്ഷേപിച്ചുവെന്ന പൊതുവികാരം ഉയർന്നിരുന്നു. യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് സവിശേഷ പരിഗന നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹോം ഓഫീസ് എത്തിയതും ഇതോടെയാണ്.