ക്കളെ വിദേശത്ത് പഠിക്കാൻ വിടുന്ന കാര്യം പരിഗണിക്കുന്നവരുടെ മനസിൽ ആദ്യം വരുന്ന പേരായിരുന്നു നാളിതുവരെ ബ്രിട്ടൻ. എന്നാൽ അക്കാലമൊക്കെ കഴിഞ്ഞുവെന്നും മികച്ച യൂണിവേഴ്‌സിറ്റികളുടെ കാര്യത്തിൽ ബ്രിട്ടനേക്കാൾ മുന്നിൽ ജപ്പാനാണെന്നുമാണ് പുതിയ റാങ്കിങ് വെളിപ്പെടുത്തുന്നത്. അതായത് നല്ല യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റിൽ ബ്രിട്ടനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി അമേരിക്കയ്ക്ക് പിന്നിൽ ജപ്പാൻ രണ്ടാമത് എത്തിയെന്നും ഈ റാങ്കിങ് വെളിപ്പെടുത്തുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളായി ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡും കേംബ്രിഡ്ജും തന്നെയാണ് നിലകൊള്ളുന്നത്. ഈ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി സ്ഥാനം നേടിയിരിക്കുന്നത് ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസാണ്.മക്കളെ എവിടെ പഠിക്കാൻ വിടണമെന്ന് അന്വേഷിക്കുന്നവർ ഈ ലിസ്റ്റ് മുഴുവൻ വായിക്കുന്നത് നന്നായിരിക്കും.

വർഷം തോറും പുറത്തിറക്കുന്ന ടൈംസ് ഹയർ എഡ്യുക്കേഷൻ (ദി) വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സ് പ്രകാരം തുടർച്ചയായി ഇത് മൂന്നാം വർഷമാണ് ഓക്‌സ്‌ഫോർഡ് ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായിരിക്കുന്നത്. കേംബ്രിഡ്ജ് രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നത് ഇത് രണ്ടാം വർഷമാണ്. ഏറ്റവും മികച്ച മൂന്നാമത്തെ യൂണിവേഴ്‌സിറ്റി യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയാണ്. ലിസ്റ്റിലെ 1258 യൂണിവേഴ്‌സിറ്റികളിൽ യുകെയിൽ നിന്നുള്ള 98 എണ്ണം സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ യുഎസ് കഴിഞ്ഞാൽ ഇക്കാര്യത്തിൽ യുകെയ്ക്കുണ്ടായിരുന്ന രണ്ടാം സ്ഥാനം ജപ്പാൻ കവർന്നെടുത്തിരിക്കുകയാണ്.

ഇത് പ്രകാരം ജപ്പാനിൽ നിന്നുള്ള 103 യൂണിവേഴ്‌സിറ്റികൾ ഈ ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നു. 172 മികച്ച യൂണിവേഴ്‌സിറ്റികളുടെ കരുത്തുമായി യുഎസ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 200 യൂണിവേഴ്‌സിറ്റികളുടെ കാര്യമെടുത്താൽ ഇക്കാര്യത്തിൽ യുകെയ്ക്ക് അമേരിക്കയ്ക്ക് ശേഷം രണ്ടാം സ്ഥാനം നിലനിത്താൻ ഈ ലിസ്റ്റിൽ സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ റാങ്കിങ് പ്രകാരം യൂണിവേഴ്‌സിറ്റി ഓഫ് ഡുൻഡിയും റോയൽ ഹോളോവേ യൂണിവേഴ്‌സിറ്റിയും ആദ്യത്തെ 200 മികച്ച യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റിന് പുറത്തായിരിക്കുന്നു.

ചൈനയിലെ പുതിയതും ഉന്നതനിലവാരത്തിലുള്ളതുമായ സർവകലാശാലയായ ടിസിൻഗുവ പുതിയ ടൈംസ് ഹയർ എഡ്യുക്കേഷൻ (ദി) വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് പട്ടികയിൽ യുകെയിലെ എൽഎസ്ഇയെ 26ാം സ്ഥാനത്തേക്ക് തള്ളി 25ാം സ്ഥാനം നേടിയെടുത്തിരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ് 27ാം റാങ്കിംഗിൽ നിന്നും 29ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ റാങ്ക് ലിസ്റ്റിൽ രണ്ട് സ്ഥാനങ്ങൾ കയറി 14ാം റാങ്കിലെത്തിയിരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വാർ വിക്കാകട്ടെ 12ാം റാങ്ക് നേടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ബെമിങ്ഹാം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് അബെർഡീൻ 27 റാങ്കുകൾ താഴോട്ട് പോവുകയും 158ാം സ്ഥാനത്തെത്തുകയും ചെയ്തു.

യുകെയിലെ ചില യൂണിവേഴ്‌സിറ്റികൾ പെരുമ നിലനിർത്തുകയും മറ്റ് ചിലത് റാങ്കിൽ മുന്നേറുകയും ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തെ മൊത്തം ചിത്രം പരിഗണിച്ചാൽ ഇവിടുത്തെ യൂണിവേഴ്‌സിറ്റികളുടെ നിലവാരം താരതമ്യേനം താഴോട്ട് പോകുന്നുവെന്നാണ് ദി ഗ്ലോബൽ റാങ്കിംഗിന്റെ എഡിറ്റോറിയൽ ഡയറക്ടറായ ഫിൽ ബാറ്റി പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ യൂണിവേഴ്‌സിറ്റി മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ്. അഞ്ചാംസ്ഥാനത്ത് കാലിഫോർണിയ ഇൻസ്റ്റിറ്റിയൂുട്ട് ഓഫ് ടെക്‌നോളയിയാണ്. ഹാർവാഡ് യൂണിവേഴ്‌സിറ്റി, പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റി, യാലെ യൂണിവേഴ്‌സിറ്റി, എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. ഇവയെല്ലാം യുഎസ് യൂണിവേഴ്‌സിറ്റികളാണ്. ഒമ്പതാം സ്ഥാനത്ത് ബ്രിട്ടനിലെ ഇംപീരിയൽ കോളജ് ലണ്ടനും പത്താം സ്ഥാനത്ത് യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയുമാണ് നിലകൊള്ളുന്നത്.

ടോപ് 250ൽ ഇന്ത്യൻ യൂണിവേഴ്സിറ്റികളില്ല; ഐഐഎസ്സി ബംഗളുരു ഇന്ത്യയിൽ മുന്നിൽ

ടൈംസ് ഹയർ എഡ്യുക്കേഷൻ (ദി) വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് പ്രകാരം തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റിൽ ആദ്യത്തെ 250 യൂണിവേഴ്സിറ്റികളിൽ ഇന്ത്യയിൽ നിന്നും ഒരൊറ്റ യൂണിവേഴ്റ്റിയിലുമില്ല.

എന്നാൽ ലിസ്റ്റിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സർവകലാശാല ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് അഥവാ ഐഐഎസ്സി ബംഗളുരുവാണ്. ഇതിന് പുറകിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഇൻഡോർ നിലകൊള്ളുന്നത്. കഴിഞ്ഞ വർഷം 42 ഇന്ത്യൻ സർവകലാശാലകളായിരുന്നു ഈ റാങ്കിങ് പട്ടികയിലുണ്ടായിരുന്നതെങ്കിൽ ഈ വർഷം അത് 49 ആയിരിക്കുന്നു.

ഐഐഎസ്സി ബംഗളുരു പട്ടികയിലെ 251-300 ബ ാൻഡിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഇൻഡോർ ലോകത്തിലെ ഏറ്റവും മികച്ച 400 യൂണിവേഴ്സിറ്റികൾക്കിടയിലാണ് സ്ഥാനം നേടിയിരിക്കുന്നത്.