- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മുഴുവൻ നിർമ്മാണപ്രവർത്തനങ്ങളും നട്തിയിരുന്ന ബിൻ ലാദന്റെ കുടുംബ ബിസിനസ് അപ്പാടെ തകർന്നു; എംബിഎസുമായി ഏറ്റുമുട്ടാന് തുനിഞ്ഞ മൂന്ന് സഹോദരന്മാരും അഴിക്കുള്ളിലായി; ശതകോടികളുടെ സ്വത്തുക്കൾ നോക്കി നിൽക്കുമ്പോൾ ഒലിച്ചുപോയ ഒസാമ കുടുംബത്തിന്റെ കഥ
റിയാദ്: ആധുനിക സൗദി അറേബ്യയുടെ മുഖമുദ്രയായ പല നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിരുന്ന ബിൻലാദൻ കൺസ്ട്രക്ഷൻ ഗ്രൂപ്പ് തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ 2015 മുതൽ സൗദി ബിൻലാദൻ ഗ്രൂപ്പിന്റെ വ്യവസായ പങ്കാളിയാകാൻ ശ്രമിച്ചിരുന്നു. 2015-ൽ എംബിഎസ് ഗ്രൂപ്പിന്റെ ചെയർമാൻ ബക്കർ ബിൻ ലാദനെ സമീപിച്ച് പങ്കാളിയാകാനുള്ള താത്പര്യവും അറിയിച്ചു. രാജകീയ കുടുംബത്തിൽനിന്നുള്ള നിർദ്ദേശം നിരസിക്കുക പ്രയാസമായിരുന്നെങ്കിലും തന്റെ മറ്റ് ഓഹരിയുടമകളുമായി സംസാരിച്ചശേഷം തീരുമാനം അറിയിക്കാമെന്ന് ബക്കർ ബിൻലാദൻ അറിയിച്ചു. 2017-ൽ എംബിഎസ് കിരീടാവകാശിയായി ഉയർന്നതോടെ, അദ്ദേഹം കൂടുതൽ കരുത്തനായി. രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ചു. അഴിമതി തുടച്ചുനീക്കുന്നതിന് കൈക്കൊണ്ട നടപടികൾകൂടിയായതോടെ എംബിഎസ് പ്രതാപശാലിയായി. എന്നാൽ, ഇതേകാലയളവിൽ ബിൻലാദൻ ഗ്രൂപ്പ് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. കമ്പനിയുടെ ഉന്നതചുമതലകൾ വഹിച്ചിരുന്ന ബക്കർ ബിൻലാദനെയും രണ്ട്് സഹോദരന്മാരെ അഴിമതി
റിയാദ്: ആധുനിക സൗദി അറേബ്യയുടെ മുഖമുദ്രയായ പല നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിരുന്ന ബിൻലാദൻ കൺസ്ട്രക്ഷൻ ഗ്രൂപ്പ് തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ 2015 മുതൽ സൗദി ബിൻലാദൻ ഗ്രൂപ്പിന്റെ വ്യവസായ പങ്കാളിയാകാൻ ശ്രമിച്ചിരുന്നു. 2015-ൽ എംബിഎസ് ഗ്രൂപ്പിന്റെ ചെയർമാൻ ബക്കർ ബിൻ ലാദനെ സമീപിച്ച് പങ്കാളിയാകാനുള്ള താത്പര്യവും അറിയിച്ചു. രാജകീയ കുടുംബത്തിൽനിന്നുള്ള നിർദ്ദേശം നിരസിക്കുക പ്രയാസമായിരുന്നെങ്കിലും തന്റെ മറ്റ് ഓഹരിയുടമകളുമായി സംസാരിച്ചശേഷം തീരുമാനം അറിയിക്കാമെന്ന് ബക്കർ ബിൻലാദൻ അറിയിച്ചു.
2017-ൽ എംബിഎസ് കിരീടാവകാശിയായി ഉയർന്നതോടെ, അദ്ദേഹം കൂടുതൽ കരുത്തനായി. രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ചു. അഴിമതി തുടച്ചുനീക്കുന്നതിന് കൈക്കൊണ്ട നടപടികൾകൂടിയായതോടെ എംബിഎസ് പ്രതാപശാലിയായി. എന്നാൽ, ഇതേകാലയളവിൽ ബിൻലാദൻ ഗ്രൂപ്പ് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. കമ്പനിയുടെ ഉന്നതചുമതലകൾ വഹിച്ചിരുന്ന ബക്കർ ബിൻലാദനെയും രണ്ട്് സഹോദരന്മാരെ അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായി ജയിലിലടയക്കുകയും ചെയ്തു.
എംബിഎസ് കിരീടാവകാശിയായ ശേഷം നടന്ന അഴിമതി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി വിദേശികളക്കം ഇരുനൂറോളം ബിസിനസുകാരെയും രാജകുടുംബാംഗങ്ങളെയും ഉദ്യോഗസ്ഥരെയും അകത്താക്കിയിരുന്നു. ബക്കറും സഹോദരരങ്ങളായ സലേയും സാദുമാണ് അറസ്റ്റിലായത്. ഇവർ കമ്പനിയിലെ ഓഹരിയിൽ 36.2 ശതമാനം സർക്കാരിന് എഴുതിക്കൊടുത്തെങ്കിലും അറസ്റ്റ് ഒഴിാക്കാനായില്ല. കുറ്റപത്രമൊന്നും നൽകിയിട്ടില്ലെങ്കിലും ബക്കർ ഇപ്പോഴും അഴിക്കുള്ളിലാണ്.
എന്തുകൊണ്ടാണ് സൗദി ബിൻലാദൻ ഗ്രൂപ്പ് തകർച്ചയിലേക്ക് കൂപ്പുകുത്തിയതെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്. 2015-ൽ ബക്കറും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുണ്ടായ ചർച്ചയ്ക്കുശേഷമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നവരാണ് ഏറെയും. പരാജയപ്പെട്ട ഈ ചർച്ച മുതൽ, കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കമ്പനിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നതിലേക്കുവരെ കാര്യങ്ങൾ എത്തി.
സൗദി സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നതിനുള്ള നടപടികൾക്കാണ് മുഹമ്മദ് ബിൻ സൽമാൻ തുടക്കം കുറിച്ചത്. സ്വകാര്യവത്കരണത്തെ അദ്ദേഹം വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ, ബിൻ ലാദൻ ഗ്രൂപ്പ് പോലുള്ള സ്ഥാപനങ്ങൾ തകർച്ചയിലേക്ക് പോവുകയും ചെയ്തു. വിശ്വാസ്യത നഷ്ടമായതോടെയാണ് ബിൻലാദൻ ഗ്രൂപ്പിനെ സർക്കാർ കൈവിട്ടതെന്ന് സൗദിയിലെ വ്യവസായ ലോകം കരുതുന്നു.
എന്നാൽ, സൗദി ബിൻലാദൻ ഗ്രൂപ്പിൽ എംബിഎസിന് താത്പര്യം ഉണ്ടായിരുന്നില്ലെന്നതാണ് സർക്കാരിന്റെ ഭാഷ്യം. കമ്പനിയെ തകർച്ചയിൽനിന്ന് രക്ഷിക്കുകയാണ് ചെയ്തതെന്ന് അധികൃതർ വിശദീകരിക്കുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയുമാണ് സ്ഥാപനത്തെ ഈ നിലയിലേക്ക് തകർത്തതെന്നും അധികൃതർ പറയുന്നു. എന്നാൽ, കമ്പനിയുടെ ഇപ്പോഴത്തെ നിലയെക്കുറിച്ച് സംസാരിക്കാൻ ബിൻലാദൻ കുടുംബം തയ്യാറായിട്ടില്ല.
ഒസാമ ബിൻ ലാദന്റെ മരണത്തോടെ മാന്ദ്യത്തിലായ അൽ ഖ്വയ്ദയെ സജീവമാക്കാൻ ലാദന്റെ മകൻ എത്തുന്നതായുള്ള വാർത്തകളും ഇതിനിടെ ുപറത്തു വന്നിരുന്നു. ഒസാമയുടെ മകൻ ഹംസ സംഘടനയുടെ നേതൃത്വത്തിലേക്ക് എത്തിയോ എന്നതിന് ഇനിയും വ്യക്തതയില്ല. അൽ ഖ്വയ്ദ ആസൂത്രണം ചെയ്ത് നടപ്പാക്കിയ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രണത്തിന്റെ 16-ാം വാർഷികത്തോടനുബന്ധിച്ച് സംഘടന പുറത്തുവിട്ടചിത്രങ്ങളിലാണ് ലാദന്റെ മകൻ ഹംസ, സംഘടയുടെ നേതൃത്വത്തിലേക്ക് വരുന്നതായ വ്യക്തമായ സൂചനകളുള്ളത്. ജിഹാദിന്റെ രാജകുമാരൻ എന്നാണ് 28 വയസുകാരനായ ഹംസയെ വിശേഷിപ്പിപ്പിക്കുന്നത്. ഹംസ വർഷങ്ങൾക്ക് മുൻപ് തന്നെ സംഘടനയുടെ തലപ്പത്ത് എത്താൻ ശ്രമിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.
ബിൻലാദന്റെ പ്രസംഗ ശൈലിതന്നെയാണ് ഹംസയും പിന്തുടരുന്നത്. ചിലപ്പോൾ ബിൻലാദന്റെ അതേ വാചകങ്ങളും ഉപയോഗിക്കും. ബിൻ ലാദന്റെ മൂന്നാമത്തെ ഭാര്യയിലുള്ള മകനാണ് ഹംസ. ലാദന്റെ 20 മക്കളിൽ പതിനഞ്ചാമനാണ് ഹംസ. 2011 മെയ് രണ്ടിന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഒളിച്ച് താമസിക്കുകയായിരുന്ന ബിൻലാദനെ അമേരിക്ക രഹസ്യ കമാൻഡോ ഓപ്പറേഷനിലൂടെ വധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഒസാമ ബിൻലാദന് ഹംസ എഴുതിയിരുന്ന കത്തുകൾ കണ്ടെടുത്തിരുന്നു.