- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്‌സിറ്റ് നടക്കുകയോ കരാർ ഇല്ലാതെ പിരിയുകയോ ചെയ്താൽ കോളടിക്കുന്നത് ഇന്ത്യക്കാർക്ക്; ഇന്ത്യക്കാരുടെ തൊഴിലവസരങ്ങൾ കവർന്നെടുത്തിരുന്നവർ മടങ്ങുമ്പോൾ വാതിൽ തുറക്കുന്നത് കഴിവുള്ള ഇന്ത്യക്കാർക്ക് മുന്നിൽ
ലണ്ടൻ: അടുത്തവർഷം മാർച്ച് 29-ന് ബ്രെക്‌സിറ്റ് പൂർത്തിയാക്കണമെന്നാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള കരാർ. ഇക്കാലയളവിനുള്ളിൽ യൂറോപ്യൻ യൂണിയനുമായി വ്യക്തമായ കരാറിലെത്താനാകുമോ എന്ന് ഇനിയും ഉറപ്പായിട്ടില്ല. എന്നാൽ, ബ്രെക്‌സിറ്റ് നടപ്പാക്കുകതന്നെ ചെയ്യുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം, പ്രതീക്ഷ പകരുന്നത് ബ്രിട്ടനിൽ ജോലി ചെയ്ത് ജീവിക്കണെമെന്നാഗ്രഹിക്കുന്ന ഇന്ത്യക്കാർക്കാണ്. കഴിഞ്ഞദിവസം കൺസർവേറ്റീവ് പാർട്ടിയുടെ കോൺഫറൻസിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ച ഗ്ലോബൽ ഇമിഗ്രേഷൻ സംവിധാനം ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ തൊഴിലവസരം വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ ഫ്രീ മൂവ്‌മെന്റിന്റെ ഔദാര്യത്തിൽ ബ്രിട്ടനിലെത്തി സ്വന്തമാക്കിയിരുന്ന തൊഴിലവസരങ്ങളിലേക്ക് ഇനി ഇന്ത്യക്കാരടക്കമുള്ള മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും ഒരേ പരിഗണന തന്നെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. യൂറോപ്യൻ യൂണിയനുമായി വ്യക്തമായ കരാറില്ലാതെയാണ് ബ്രിട്
ലണ്ടൻ: അടുത്തവർഷം മാർച്ച് 29-ന് ബ്രെക്‌സിറ്റ് പൂർത്തിയാക്കണമെന്നാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള കരാർ. ഇക്കാലയളവിനുള്ളിൽ യൂറോപ്യൻ യൂണിയനുമായി വ്യക്തമായ കരാറിലെത്താനാകുമോ എന്ന് ഇനിയും ഉറപ്പായിട്ടില്ല. എന്നാൽ, ബ്രെക്‌സിറ്റ് നടപ്പാക്കുകതന്നെ ചെയ്യുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം, പ്രതീക്ഷ പകരുന്നത് ബ്രിട്ടനിൽ ജോലി ചെയ്ത് ജീവിക്കണെമെന്നാഗ്രഹിക്കുന്ന ഇന്ത്യക്കാർക്കാണ്.
കഴിഞ്ഞദിവസം കൺസർവേറ്റീവ് പാർട്ടിയുടെ കോൺഫറൻസിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ച ഗ്ലോബൽ ഇമിഗ്രേഷൻ സംവിധാനം ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ തൊഴിലവസരം വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ ഫ്രീ മൂവ്‌മെന്റിന്റെ ഔദാര്യത്തിൽ ബ്രിട്ടനിലെത്തി സ്വന്തമാക്കിയിരുന്ന തൊഴിലവസരങ്ങളിലേക്ക് ഇനി ഇന്ത്യക്കാരടക്കമുള്ള മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും ഒരേ പരിഗണന തന്നെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
യൂറോപ്യൻ യൂണിയനുമായി വ്യക്തമായ കരാറില്ലാതെയാണ് ബ്രിട്ടൻ പിരിയുന്നതെങ്കിൽ, നിലവിൽ ബ്രിട്ടനിലുള്ള വലിയൊരുവിഭാഗം യൂറോപ്യൻ പൗരന്മാരും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. ഇതും ബ്രിട്ടനിലെ തൊഴിൽരംഗത്ത് വലിയ ചലനമുണ്ടാക്കും. രാജ്യത്തേക്ക് ആരുവരണമെന്നും ജോലിയെടുക്കണമെന്നും നിശ്ചയിക്കാനുള്ള അധികാരം ബ്രിട്ടന് തിരിച്ചുകിട്ടുമെന്നാണ്‌ബ്രെക്‌സിറ്റിനെക്കുറിച്ച് തെരേസ മെയ് പറഞ്ഞത്. യൂറോപ്യൻ പൗരന്മാർക്കുണ്ടായിരുന്ന അധിക പരിഗണന ഇല്ലാതാകും എന്നതിന്റെ സൂചനയാണിത്.
കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൗരത്വം നോക്കിയല്ല, കഴിവ് മാത്രമായിരിക്കും മാനദണ്ഡമെന്നും അവർ പറഞ്ഞു. ഫ്രീ മൂവ്‌മെന്റ് സൗജന്യം മുതലാക്കി ബ്രിട്ടനിലെത്തിയിരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് പകരം ഇന്ത്യപോലുള്ള രാജ്യങ്ങളിൽനിന്ന് കൂടുതൽ കഴിവുള്ളവർ ബ്രിട്ടനിലേക്കെത്തുന്ന സാഹചര്യം ഇതുവഴി സംജാതമാകുമെന്ന് പ്രധാനമന്ത്രിയടക്കമുള്ളവർ വിലയിരുത്തുകയും ചെയ്യുന്നു.
യൂറോപ്യൻ യൂണിയനുമായി അടുത്ത മാർച്ച് 29-നുള്ളിൽ കരാറിലെത്താനായാൽ 2020 ഡിസംബർ 31 വരെ ട്രാൻസിഷൻ പിരീഡായിരിക്കും. ബ്രിട്ടനും യൂറോപ്യൻ യൂണിയനും പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള കാലയളവായിരിക്കും ഇത്. ഇതിനുശേഷമാകും കഴിവ് മാനദണ്ഡമാക്കിയുള്ള പുതിയ ഗ്ലോബൻ ഇമിഗ്രേഷൻ സംവിധാനം ബ്രിട്ടനിൽ നിലവിൽ വരിക. ഇങ്ങനെ ബ്രി്ട്ടനിലേക്ക് വരുന്നവർക്ക് അവരുടെ തൊഴിലുടമകൾ സ്‌പോൺസർ ചെയ്താൽ കുടുംബത്തെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാനാകും.