- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിയർ ആൻഡ് സിംപിൾ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് ഗർഭമുണ്ടെന്ന് വിധിയെഴുതിയവർ ഒന്നുകൂടി പരിശോധിക്കുക; നൂറുകണക്കിന് സ്ത്രീകൾക്ക് വ്യാജഗർഭം ഉണ്ടാക്കിയ മെഷിൻ തിരിച്ചുവിളിച്ചു
ഗർഭിണിയാണോ അല്ലയോ എന്ന് പരിശോധിക്കാൻ നിരവധി മാർഗങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വളരെ ലളിതമായി വീട്ടിലിരുന്ന് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളുണ്ട്. എന്നാൽ, ഈ കിറ്റുകളിലൂടെ ലഭിക്കുന്ന ഫലം തെറ്റാണെങ്കിലോ? ചൈനയിൽ നിർമ്മിക്കുന്ന ക്ലിയർ ആൻഡ് സിംപിൾ പ്രെഗ്നൻസി ടെസ്റ്റ് കിറ്റാണ് ആയിരക്കണക്കിന് സ്ത്രീകൾക്ക് വ്യാജഗർഭമുണ്ടാക്കിയത്. വിപണിയിൽനിന്ന് ക്ലിയർ ആൻഡ് സിംപിൾ ടെസ്റ്റിങ് കിറ്റ് ഉദ്പാദകർ തിരിച്ചുവിളിച്ചതോടെയാണ് ഇതുപയോഗിച്ച് ഗർഭം സ്ഥിരീകരിച്ച പലരും തങ്ങളുടേത് യഥാർഥമാണോ എന്ന സംശയത്തിലായത്. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രോഡ്ക്ട്്‌സ് റെഗുലേറ്ററി ഏജൻസി(എംഎച്ച്ആർഎ)യാണ് ക്ലിയർ ആൻഡ് സിംപിൾ ടെസ്റ്റിങ് കിറ്റിന്റെ ഒരു ബാച്ച് തെറ്റായ പോസിറ്റീവ് റീഡിങ്ങാണ് നൽകുന്നതെന്ന വിവരം പുറത്തുവിട്ടത്. തുടർന്ന് കമ്പനി വിപണിയിൽ ശേഷിക്കുന്ന കിറ്റുകൾ പിൻവലിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മാത്രമാണ് ഇക്കാര്യം ഏജൻസി പുറത്തുവിട്ടതെങ്കിലും, തിരിച്ചുവിളിക്കാനുള്ള അറിയിപ്പ് ഒരുമാസം മുന
ഗർഭിണിയാണോ അല്ലയോ എന്ന് പരിശോധിക്കാൻ നിരവധി മാർഗങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വളരെ ലളിതമായി വീട്ടിലിരുന്ന് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളുണ്ട്. എന്നാൽ, ഈ കിറ്റുകളിലൂടെ ലഭിക്കുന്ന ഫലം തെറ്റാണെങ്കിലോ? ചൈനയിൽ നിർമ്മിക്കുന്ന ക്ലിയർ ആൻഡ് സിംപിൾ പ്രെഗ്നൻസി ടെസ്റ്റ് കിറ്റാണ് ആയിരക്കണക്കിന് സ്ത്രീകൾക്ക് വ്യാജഗർഭമുണ്ടാക്കിയത്. വിപണിയിൽനിന്ന് ക്ലിയർ ആൻഡ് സിംപിൾ ടെസ്റ്റിങ് കിറ്റ് ഉദ്പാദകർ തിരിച്ചുവിളിച്ചതോടെയാണ് ഇതുപയോഗിച്ച് ഗർഭം സ്ഥിരീകരിച്ച പലരും തങ്ങളുടേത് യഥാർഥമാണോ എന്ന സംശയത്തിലായത്.
മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രോഡ്ക്ട്്‌സ് റെഗുലേറ്ററി ഏജൻസി(എംഎച്ച്ആർഎ)യാണ് ക്ലിയർ ആൻഡ് സിംപിൾ ടെസ്റ്റിങ് കിറ്റിന്റെ ഒരു ബാച്ച് തെറ്റായ പോസിറ്റീവ് റീഡിങ്ങാണ് നൽകുന്നതെന്ന വിവരം പുറത്തുവിട്ടത്. തുടർന്ന് കമ്പനി വിപണിയിൽ ശേഷിക്കുന്ന കിറ്റുകൾ പിൻവലിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മാത്രമാണ് ഇക്കാര്യം ഏജൻസി പുറത്തുവിട്ടതെങ്കിലും, തിരിച്ചുവിളിക്കാനുള്ള അറിയിപ്പ് ഒരുമാസം മുന്നെ നൽകിയിരുന്നുവെന്നാണ് സൂചന. ഇക്കാലയളവിനിടെ ഈ ബാച്ചിൽപ്പെട്ട കിറ്റ് ഉപയോഗിച്ച് പരിശോധിച്ചവർക്കും തെറ്റായ വിവരമായിരിക്കാം ലഭിച്ചിരിക്കുകയെന്ന ആശങ്കയും ഇതോടെ ശക്തമായി.
ഇതിനകം തന്നെ പരാതിയുമായി പല സ്ത്രീകളും രംഗത്തെത്തിയിട്ടുണ്ട്. 22-കാരിയായ റസ്റ്ററന്റ് ജീവനക്കാരി താൻ ഗർഭിണിയാണെന്ന് ഈ കിറ്റ് ഉപയോഗിച്ച് സ്ഥിരീകരിച്ചിരുന്നു. താനും കാമുകനും വളരെയേറെ സന്തോഷത്തിലായിരുന്നുവെന്നും ഈ വാർത്ത വന്നതിനെത്തുടർന്ന് വീണ്ടും പരിശോധിച്ചപ്പോൾ ഗർഭിണിയല്ലെന്ന് തിരിച്ചറിഞ്ഞതായും അവർ പറയുന്നു. ക്ലിയർ ആൻഡ് സിംപിൾ ഉപയോഗിച്ച് ഗർഭം സ്ഥിരീകരിച്ചവരോട് മറ്റു മാർഗങ്ങളിലൂടെ ഒരിക്കൽക്കൂടി ഗർഭം സ്ഥിരീകരിക്കാൻ എംഎച്ച്ആർഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയിലെ ഗ്വാങ്ചുവിലാണ് ഈ ഗർഭപരിശോധനാ കിറ്റ് ഉദ്പാദിപ്പിക്കുന്നത്. തെറ്റായ വിവരം നൽകുന്ന ബാച്ചിലെ 58,000 കിറ്റുകൾ ബ്രിട്ടനിൽ വിറ്റിട്ടുണ്ടാവാമെന്നാണ് കണക്കാക്കുന്നത്. ഹെൽത്ത്‌പോയന്റ് എന്ന ഏജൻസി മുഖേനയാണ് ഇവർ ബ്രിട്ടനിൽ ക്ലിയർ ആൻഡ് സിംപിൾ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഉത്പന്നം തിരിച്ചുവിളിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹെൽത്ത്‌പോയന്റ് അധികൃതരും വ്യക്തമാക്കി. ഉത്പന്നം തിരിച്ചുവിളിക്കുകയാണെന്ന അറിയിപ്പ് ഹെൽത്ത്‌പോയന്റ് സെപ്റ്റംബർ ഏഴിന് എംഎച്ച്ആർഎയ്ക്ക് നൽകിയിരുന്നു.