- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാഘട്ട ഉപരോധത്തിൽ നിന്ന് ആരേയും ഒഴിവാക്കില്ലെന്ന അമേരിക്കൻ മുന്നറിയിപ്പിന് പുല്ലുവില; റഷ്യയുമായി ആയുധക്കരാറിൽ ഒപ്പിച്ച മോദി സർക്കാർ ട്രംപിനെ വീണ്ടും പ്രകോപിപ്പിക്കും; അമേരിക്കൻ എതിർപ്പ് കണക്കിലെടുക്കാതെ ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും
ന്യൂഡൽഹി: അമേരിക്കൻ ഭീഷണി വകവെയ്ക്കാതെ റഷ്യയുമായി ഇന്ത്യ ആയുധ കരാറിൽ ഒപ്പിട്ടു. ഇപ്പോഴിതാ വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾക്ക് പുല്ലുവില നൽകി അടുത്ത നീക്കം. അമേരിക്കൻ എതിർപ്പ് കണക്കിലെടുക്കാതെ ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നവംബർ നാലുമുതലാണ് ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നിലവിൽ വരിക. എന്നാൽ നവംബറിൽ 90 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മാംഗ്ളൂർ റിഫൈനറീസുമാണ് ഇറാനിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 60 ലക്ഷം ബാരലും, മാംഗ്ളൂർ റിഫൈനറീസ് 30 ലക്ഷം ബാരലും ഇറക്കുമതി ചെയ്യും. അതേസമയം ഇറാനിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ യു.എസ് തയ്യാറായിട്ടില്ല. ഇറാനുമായി ബന്ധം പുലർത്തുന്നവരെ തള്ളിപ്പറയുന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്. ചൈനയക്കും റഷ്യയ്ക്കും എതിരെ പോലും അമേരിക്ക നിലപാട് എടുത്തു. ഒക്ടോബറിൽ ഒര
ന്യൂഡൽഹി: അമേരിക്കൻ ഭീഷണി വകവെയ്ക്കാതെ റഷ്യയുമായി ഇന്ത്യ ആയുധ കരാറിൽ ഒപ്പിട്ടു. ഇപ്പോഴിതാ വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾക്ക് പുല്ലുവില നൽകി അടുത്ത നീക്കം. അമേരിക്കൻ എതിർപ്പ് കണക്കിലെടുക്കാതെ ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നവംബർ നാലുമുതലാണ് ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നിലവിൽ വരിക. എന്നാൽ നവംബറിൽ 90 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മാംഗ്ളൂർ റിഫൈനറീസുമാണ് ഇറാനിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 60 ലക്ഷം ബാരലും, മാംഗ്ളൂർ റിഫൈനറീസ് 30 ലക്ഷം ബാരലും ഇറക്കുമതി ചെയ്യും. അതേസമയം ഇറാനിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ യു.എസ് തയ്യാറായിട്ടില്ല. ഇറാനുമായി ബന്ധം പുലർത്തുന്നവരെ തള്ളിപ്പറയുന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്. ചൈനയക്കും റഷ്യയ്ക്കും എതിരെ പോലും അമേരിക്ക നിലപാട് എടുത്തു.
ഒക്ടോബറിൽ ഒരുകോടി ബാരൽ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇത്തവണ അത് 90 ലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല. അതേസമയം യുഎസ് ഉപരേധത്തിൽ നിന്ന് മറികടക്കാൻ രൂപയിൽ വിനിമയം നടത്തുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ട്. അല്ലെങ്കിൽ രൂപ വലിയ പ്രതിസന്ധിയിലേക്ക് കടക്കും. ഇത് മറികടക്കാനാണ് ഇറാനുമായുള്ള കച്ചവടത്തിന് മോദി സർക്കാർ നിലപാട് എടുക്കുന്നത്. ട്രംപിനെ അസ്വസ്ഥ പെടുത്തിയാലും കുഴപ്പമില്ലെന്നാണ് മോദിയുടെ പക്ഷം.
ഇറാനെതിരേ അടുത്തമാസം നാലുമുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട ഉപരോധത്തിൽനിന്ന് ആരെയും ഒഴിവാക്കില്ലെന്നു അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ എണ്ണ വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും ഇറാഖിനും ബദൽ സംവിധാനം കണ്ടെത്താൻ എല്ലാ സഹായവും നൽകുന്നുണ്ടെന്നു യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു.
ഇറാനിൽനിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണു രണ്ടാംഘട്ട ഉപരോധം ഏർപ്പെടുത്തുന്നതെന്നും ബോൾട്ടൻ ചൂണ്ടിക്കാണിച്ചു. ഇതാണ് ഇന്ത്യ തള്ളിക്കളയുന്നത്.