- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പുകാർ വിവരങ്ങൾ അടിച്ചുമാറ്റിയ ആ 30 ദശലക്ഷം പേരിൽ നിങ്ങളുമുണ്ടോ? ഫെയ്സ് ബുക്ക് പേജിൽനിന്നും സ്വകാര്യ വിവരങ്ങൾ ഹാക്കേഴ്സ് കൊണ്ടുപോയോ എന്നറിയാൻ ഈ മാർഗം പരീക്ഷിക്കുക
അഞ്ചുകോടിയോളം ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന വിവരം കഴിഞ്ഞമാസമാണ് ഫേസ്‌ബുക്ക് പ്രഖ്യാപിച്ചത്. വെബ്‌സൈറ്റിലെ വ്യൂ ആസ് ഫീച്ചർ ദുരുപയോഗപ്പെടുത്തിയാണ് ഈ സുരക്ഷാലംഘനലമുണ്ടായതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, അഞ്ചുകോടി പേരുടെ സ്വകാര്യവിവരങ്ങൾ ചോർന്നിട്ടില്ലെന്നും മൂന്നുകോടി പേരുടെ അക്കൗണ്ടിൽമാത്രമാണ് ഹാക്കർമാർക്ക് നുഴഞ്ഞുകയറാൻ സാധിച്ചിട്ടുള്ളതെന്നും ഇപ്പോൾ ഫേസ്‌ബുക്ക് വ്യക്തമാക്കി. ഇതിൽത്തന്നെ ഒന്നരക്കോടിയോളം വരുന്ന അക്കൗണ്ട് ഉടമകളുടെ പേര്, ഫോൺനമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ ഹാക്കർമാർക്ക് കണ്ടെത്താനായിട്ടുണ്ട്. ഇവരുടെ ജനനത്തീയതി, ഫേസ്‌ബുക്ക് ലോഗിൻ ചെയ്തിട്ടുള്ള ഉപകരണങ്ങളേതൊക്കെ, സമീപകാലത്തായി സന്ദർശിച്ച പത്ത് സ്ഥലങ്ങളേതൊക്കെ, അല്ലെങ്കിൽ, ടാഗ് ചെയ്തിട്ടുള്ള പത്ത് സംഭവങ്ങളേതൊക്കെ തുടങ്ങിയ വിവരങ്ങളും ഹാക്കർമാർക്ക് കണ്ടെത്താനായിട്ടുണ്ടെന്ന് ഫെയസ്ബുക്ക് വ്യക്തമാക്കുന്നു. ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള വിവരങ്ങൾ ഇതൊ്‌ക്കെയാണ്. പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ലിംഗം, ഫ
അഞ്ചുകോടിയോളം ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന വിവരം കഴിഞ്ഞമാസമാണ് ഫേസ്‌ബുക്ക് പ്രഖ്യാപിച്ചത്. വെബ്‌സൈറ്റിലെ വ്യൂ ആസ് ഫീച്ചർ ദുരുപയോഗപ്പെടുത്തിയാണ് ഈ സുരക്ഷാലംഘനലമുണ്ടായതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, അഞ്ചുകോടി പേരുടെ സ്വകാര്യവിവരങ്ങൾ ചോർന്നിട്ടില്ലെന്നും മൂന്നുകോടി പേരുടെ അക്കൗണ്ടിൽമാത്രമാണ് ഹാക്കർമാർക്ക് നുഴഞ്ഞുകയറാൻ സാധിച്ചിട്ടുള്ളതെന്നും ഇപ്പോൾ ഫേസ്‌ബുക്ക് വ്യക്തമാക്കി.
ഇതിൽത്തന്നെ ഒന്നരക്കോടിയോളം വരുന്ന അക്കൗണ്ട് ഉടമകളുടെ പേര്, ഫോൺനമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ ഹാക്കർമാർക്ക് കണ്ടെത്താനായിട്ടുണ്ട്. ഇവരുടെ ജനനത്തീയതി, ഫേസ്‌ബുക്ക് ലോഗിൻ ചെയ്തിട്ടുള്ള ഉപകരണങ്ങളേതൊക്കെ, സമീപകാലത്തായി സന്ദർശിച്ച പത്ത് സ്ഥലങ്ങളേതൊക്കെ, അല്ലെങ്കിൽ, ടാഗ് ചെയ്തിട്ടുള്ള പത്ത് സംഭവങ്ങളേതൊക്കെ തുടങ്ങിയ വിവരങ്ങളും ഹാക്കർമാർക്ക് കണ്ടെത്താനായിട്ടുണ്ടെന്ന് ഫെയസ്ബുക്ക് വ്യക്തമാക്കുന്നു.
ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള വിവരങ്ങൾ ഇതൊ്‌ക്കെയാണ്. പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ലിംഗം, ഫേസ്‌ബുക്ക് ലോഗിൻ ചെയ്തിട്ടുള്ള ഉപകരണങ്ങൾ, ഭാഷ, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, മതം, വാസസ്ഥലം, നിലവിലുള്ള സ്ഥലം, ജോലി, വിദ്യാഭ്യാസം, വെബ്‌സൈറ്റ്, അടുത്തിടെ സന്ദർശിച്ച പത്ത് സ്ഥലങ്ങൾ, ഫേസ്‌ബുക്ക് സെർച്ച് ബാറിൽ അടുത്തകാലത്ത് തിരഞ്ഞ പതിനഞ്ച് കാര്യങ്ങൾ, ഫേസ്‌ബുക്കിലൂടെ ഫോളോ ചെയ്യുന്ന വ്യക്തികൾ, പേജുകൾ.
സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ. അന്വേഷണം തുടങ്ങിയതായി ഫേസ്‌ബുക്ക് സിഇഒ. മാർക്ക് സുക്കർബർഗ് പറഞ്ഞിരുന്നു. ആളുകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് ഫേസ്‌ബുക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അത് സംരക്ഷിക്കുന്നതിലുണ്ടായ വീഴ്ചയിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ഫേസ്‌ബുക്ക് പ്രോഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഗയ് റോസൻ പറഞ്ഞു. ആരാണ് വിവരങ്ങൾ ചോർത്തിയതെന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നാണ് കമ്പനി നൽകുന്ന വിവരം.
വിവരങ്ങൾ ചോർത്തപ്പെട്ട മൂന്നുകോടി അക്കൗണ്ട് ഉടമകളിൽ നിങ്ങളുമുണ്ടോ എന്നറിയാൻ ചില മാർഗങ്ങളും ഫേസ്‌ബുക്ക് രംഗത്തിറക്കിയിട്ടുണ്ട്. ഇതിനായി ഒരു പേജും ഫേസ്‌ബുക്ക് തുറന്നിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിന് ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്തശേഷം ഹെൽപ്പ് സെന്ററിൽ പ്രവേശിക്കുക. താഴേക്ക് സ്‌ക്രോൾ ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ സുരക്ഷാ പ്രശ്‌നമുണ്ടോ എന്ന ചോദ്യം വരും. അതിൽ യെസ് അല്ലെങ്കിൽ നോ എന്ന ഉത്തരം നൽകാം. ആരുടെയൊക്കെ അക്കൗണ്ടിൽനിന്ന് വിവരങ്ങൾ ചോർന്നിട്ടുണ്ടോ, അതിൽ എന്തൊക്കെ വിവരങ്ങൾ നഷ്ടമായെന്ന കാര്യം പേജിൽ തെളിഞ്ഞുവരും.
മൂന്നുതരത്തിലാണ് ഹാക്കർമാർ വിവരങ്ങൾ ചോർത്തിയിട്ടുള്ളത്. ഒന്നരക്കോടിയോളം പേരുടെ അക്കൗണ്ടിൽനിന്ന് പേരും അത്യാവശ്യ വിവരങ്ങളും ചോർത്തി. 1.4 കോടിയോളം പേരുടെ കൂടുതൽ വിവരങ്ങൾ ചോർത്തി. പത്തുലക്ഷത്തോളം പേരുടെ അക്കൗണ്ടിൽനിന്ന് ആക്‌സസ് ടോക്കൺ ചോർത്തിയെങ്കിലും വിവരങ്ങൾ ചോർത്താനായിട്ടില്ല. ഇതിലേത് വിഭാഗത്തിലാണോ നിങ്ങൾപെടുന്നത് എന്ന് പരിശോധിച്ച് ഏതാനും ദിവസത്തിനുള്ളിൽ എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന വിവരം ഫേസ്‌ബുക്ക് നിങ്ങളെ അറിയിക്കും.