- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്രിമ ചന്ദ്രന് ജന്മം നൽകാൻ ഒരുങ്ങി ചൈന; നഗരങ്ങളിൽ വെളിച്ചം ഉറപ്പിക്കാൻ യഥാർഥ ചന്ദ്രനെക്കാൾ തിളക്കമേറിയ ചന്ദ്രനെ സൃഷ്ടിച്ച് മുകളിൽനിർത്തും
മനസ്സിന് കുളിരേകുന്നതാണ് നിലാവെളിച്ചം. ആ നിലാവെളിച്ചം എല്ലാദിവസവും നഗരങ്ങൾക്കുമേൽ പതിക്കാനുള്ള പുതിയ വഴികൾ തേടുകയാണ് ചൈന. 50 മൈൽ ചുറ്റളവിൽ വെളിച്ചം പകരുന്ന കൃത്രിമ ചന്ദ്രനെ ആകാശത്ത് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണവർ. യഥാർഥ ചന്ദ്രനെക്കാൾ എട്ടുമടങ്ങ് വെളിച്ചം പകരാൻ ശേഷിയുള്ളതാകും ചൈനീസ് ചന്ദ്രൻ. തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ഡുവിന് മുകളിലായാണ് 2020-ഓടെ കൃത്രിമചന്ദ്രനെ സ്ഥാപിക്കുക. ചെങ്ഡു എയറോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി മൈക്രോഇലക്ട്രോണിക്‌സ് സിസ്റ്റം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ ആശയത്തിന് പിന്നിൽ. സ്ഥാപനത്തിന്റെ ഡയറക്ടർ വു ചുൻഫെഡാണ് കൃത്രിമ ചന്ദ്രനെക്കുറിച്ച് വെളിപ്പെടുത്തിയത്. പൂർണചന്ദ്രനുള്ള ദിവസങ്ങളിലേതിനെക്കാൾ വെളിച്ചത്തോടെയാകും ഈ ഉപഗ്രഹം സ്ഥാപിച്ചു കഴിഞ്ഞാൽ ചെങ്ഡുവിന്റെ ആകാശം ശോഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പത്തുമുതൽ 80 കിലോമീറ്റർവരെ ചുറ്റളവിൽ പ്രകാശം പരത്താൻ കഴിവുള്ളതായിരിക്കും കൃത്രിമചന്ദ്രനെന്നും ചുൻഫെഡ് വെളിപ്പെടുത്തി. വർഷങ്ങളായി ഇത്തരമൊരു ആശയത്തിന് പിന്നിലാണ് തന്റെ സ്ഥാപനത്തിലെ
മനസ്സിന് കുളിരേകുന്നതാണ് നിലാവെളിച്ചം. ആ നിലാവെളിച്ചം എല്ലാദിവസവും നഗരങ്ങൾക്കുമേൽ പതിക്കാനുള്ള പുതിയ വഴികൾ തേടുകയാണ് ചൈന. 50 മൈൽ ചുറ്റളവിൽ വെളിച്ചം പകരുന്ന കൃത്രിമ ചന്ദ്രനെ ആകാശത്ത് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണവർ. യഥാർഥ ചന്ദ്രനെക്കാൾ എട്ടുമടങ്ങ് വെളിച്ചം പകരാൻ ശേഷിയുള്ളതാകും ചൈനീസ് ചന്ദ്രൻ.
തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ഡുവിന് മുകളിലായാണ് 2020-ഓടെ കൃത്രിമചന്ദ്രനെ സ്ഥാപിക്കുക. ചെങ്ഡു എയറോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി മൈക്രോഇലക്ട്രോണിക്‌സ് സിസ്റ്റം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ ആശയത്തിന് പിന്നിൽ. സ്ഥാപനത്തിന്റെ ഡയറക്ടർ വു ചുൻഫെഡാണ് കൃത്രിമ ചന്ദ്രനെക്കുറിച്ച് വെളിപ്പെടുത്തിയത്.
പൂർണചന്ദ്രനുള്ള ദിവസങ്ങളിലേതിനെക്കാൾ വെളിച്ചത്തോടെയാകും ഈ ഉപഗ്രഹം സ്ഥാപിച്ചു കഴിഞ്ഞാൽ ചെങ്ഡുവിന്റെ ആകാശം ശോഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പത്തുമുതൽ 80 കിലോമീറ്റർവരെ ചുറ്റളവിൽ പ്രകാശം പരത്താൻ കഴിവുള്ളതായിരിക്കും കൃത്രിമചന്ദ്രനെന്നും ചുൻഫെഡ് വെളിപ്പെടുത്തി.
വർഷങ്ങളായി ഇത്തരമൊരു ആശയത്തിന് പിന്നിലാണ് തന്റെ സ്ഥാപനത്തിലെ ഗവേഷകരെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഗവേഷണം ഇപ്പോൾ വിജയത്തിന്റെ പാതയിലാണ്. കൃത്രിമ ചന്ദ്രനെ വിക്ഷേപിച്ച് രാത്രിമുഴുവൻ പ്രകാശമാനമാക്കി നിർത്തുന്നതിനെതിരെ ചില വിമർശനങ്ങളുയർന്നിരുന്നു. അതുകൂടി പരിഗഹരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.
കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുന്നതും രാത്രി മുഴുവൻ പ്രകാശമാനമായി നിൽക്കുന്നതും മനുഷ്യരുൾപ്പെടെ, ജീവജാലങ്ങളുടെ ബയോളജിക്കൽ ക്ലോക്കിനെ താറുമാറാക്കുമെന്നാണ് ഒരു വിമർശനം. മൃഗങ്ങളെ ഇത് സാരമായി ബാധിക്കും. വ്യോമനിരീക്ഷണ മേഖലയ്ക്കും വിപരീത ഫലങ്ങളുണ്ടാക്കുമെന്നും വിമർശനമുണ്ട്. എന്നാൽ, പട്ടാപ്പകൽ പോലുള്ള വെളിച്ചമല്ല, നിലാവെളിച്ചം പോലൊരു പ്രതീതിയാകും ഇതുണ്ടാക്കുകയെന്ന് ഹാർബിൻ ഇൻസ്റ്റിറ്റ്യൂട്ട് ാേഫ് ടെക്‌നോളജിയുടെ ഡയറക്ടർ കാങ് വെയ്മിൻ പറഞ്ഞു.
ഇതാദ്യമായല്ല ആകാശത്ത് വെളിച്ചം പരത്തുന്ന ഉപഗ്രഹങ്ങൾ സ്ഥാപിക്കാൻ ഗവേഷകർ തുനിയുന്നത്. കഴിഞ്ഞവർഷം ചന്ദ്രൻ കഴിഞ്ഞാൽ, ആകാശത്തെ ഏറ്റവും തിളക്കമേറിയ വസ്തുവെന്ന നിലയിലൊരു ഉപഗ്രഹം വിക്ഷേപിക്കാൻ റഷ്യൻ സംഘം ശ്രമിച്ചിരുന്നു. 2017 ജൂലൈ 14-ന് ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് മായക് ഉപഗ്രഹം വിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിക്കാതെ നശിക്കുകയായിരുന്നു.