- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ കെജിബി പോലെ ലോകമെങ്ങും സൗദിയുടെ കൊലയാളി സംഘം ഉണ്ടെന്ന ആരോപണവുമായി പാശ്ചാത്യ ലോകം; ജമാൽ ഖഷോഗിക്കു മുമ്പ് മൂന്ന് രാജകുടുംബാംഗങ്ങളെയും കൊന്നു കളഞ്ഞെന്ന ആരോപണം സജീവം
വിദേശരാജ്യത്തുപോലും ആസൂത്രിതമായ കൊലപാതകങ്ങൾ നടത്താൻ സജ്ജമായ രഹസ്യാന്വേഷണ ഏജൻസികൾ വൻശക്തികളായ രാജ്യങ്ങൾക്കൊക്കെയുണ്ട്. സോവിയറ്റ് യൂണിയൻ കാലത്തെ കെജബിയും അമേരിക്കയുടെ സിഐ.എയുമൊക്കെ ഉദാഹരണങ്ങൾ. തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യൻ എംബസിയിലെത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ സൗദിയിൽനിന്നെത്തിയ കൊലയാളിസംഘം വകവരുത്തിയെന്ന റിപ്പോർട്ടുകൾ, സൗദിക്കും ഇത്തരമൊരു കൊലയാളി സംഘമുണ്ടെന്ന പാശ്ചാത്യലോകത്തിന്റെ ആരോപണം ശക്തമാക്കുകയാണ്. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്കാണ് വിവാഹരേഖകൾ ശരിയാക്കുന്നതിനായി ഖഷോഗി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. പിന്നീട് അദ്ദേഹം പുറംലോകം കണ്ടിട്ടില്ല. അന്നുരാവിലെ സൗദിയിൽനിന്ന് ഇസ്താംബുളിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങളിലായെത്തിയ 15 അംഗ പ്രൊഫഷണൽ കൊലയാളി സംഘം ഖഷോഗിയെ ചോദ്യം ചെയ്യുകയും കൊന്ന് വെട്ടിക്കീറിയെന്നുമാണ് കരുതുന്നത്. സൗദി ഈ ആരോപണം നിഷേധിക്കുമ്പോഴും ഖഷോഗി എവിടെപ്പോയെന്ന് തെളിയിക്കാൻ അവർക്കായിട്ടില്ല. തിങ്കളാഴ്ച സൗദി കോൺസുലേറ്റിൽ തുർക്കി അന്വേഷണോ്‌ദ്യോഗസ്ഥർ പരി
വിദേശരാജ്യത്തുപോലും ആസൂത്രിതമായ കൊലപാതകങ്ങൾ നടത്താൻ സജ്ജമായ രഹസ്യാന്വേഷണ ഏജൻസികൾ വൻശക്തികളായ രാജ്യങ്ങൾക്കൊക്കെയുണ്ട്. സോവിയറ്റ് യൂണിയൻ കാലത്തെ കെജബിയും അമേരിക്കയുടെ സിഐ.എയുമൊക്കെ ഉദാഹരണങ്ങൾ. തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യൻ എംബസിയിലെത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ സൗദിയിൽനിന്നെത്തിയ കൊലയാളിസംഘം വകവരുത്തിയെന്ന റിപ്പോർട്ടുകൾ, സൗദിക്കും ഇത്തരമൊരു കൊലയാളി സംഘമുണ്ടെന്ന പാശ്ചാത്യലോകത്തിന്റെ ആരോപണം ശക്തമാക്കുകയാണ്.
ഒക്ടോബർ രണ്ടിന് ഉച്ചയ്ക്കാണ് വിവാഹരേഖകൾ ശരിയാക്കുന്നതിനായി ഖഷോഗി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. പിന്നീട് അദ്ദേഹം പുറംലോകം കണ്ടിട്ടില്ല. അന്നുരാവിലെ സൗദിയിൽനിന്ന് ഇസ്താംബുളിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങളിലായെത്തിയ 15 അംഗ പ്രൊഫഷണൽ കൊലയാളി സംഘം ഖഷോഗിയെ ചോദ്യം ചെയ്യുകയും കൊന്ന് വെട്ടിക്കീറിയെന്നുമാണ് കരുതുന്നത്. സൗദി ഈ ആരോപണം നിഷേധിക്കുമ്പോഴും ഖഷോഗി എവിടെപ്പോയെന്ന് തെളിയിക്കാൻ അവർക്കായിട്ടില്ല.
തിങ്കളാഴ്ച സൗദി കോൺസുലേറ്റിൽ തുർക്കി അന്വേഷണോ്‌ദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. എട്ടുമണിക്കൂറോളം നേരമാണ് കെട്ടിടത്തിന്റെ മുക്കുംമൂലയും പരിശോധിച്ചത്. കെട്ടിടത്തിന് അകവശത്ത് പുതിയ പെയിന്റ് അടിച്ചതായി കണ്ടെത്തിയെന്ന് തുർക്കി പ്രസിഡന്റ് റെസെപ്പ് തായിപ്പ് എർദോഗൻ പറഞ്ഞു. ഖഷോഗിയെ വെട്ടിനുറുക്കിയശേഷം തെളിവുകൾ നശിപ്പിക്കാനായി ചെയ്തതാകാം ഇതെന്നും തുർക്കി ആരോപിക്കുന്നു.
സൗദി ഇത്തരത്തിൽ വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെയാളല്ല ഖഷോഗിയെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഖഷോഗി കൊല്ലപ്പെട്ട ദിവസം ഇസ്താംബുളിലെത്തിയത് വിനോദസഞ്ചാരികളായിരുന്നുവെന്നാണ് സൗദിയുടെ അവകാശവാദം. എന്നാൽ, ലോകത്തെവിടെയും പോയി കൊലപാതകമുൾപ്പെടെ നടത്താൻ പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണിതെന്നാണ് പാശ്ചാത്യ ലോകത്തിന്റെ ആരോപണം. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായതോടെ, അമേരിക്കയിലേക്ക് അഭയം തേടിയ ഖഷോഗിയെ സൗകര്യപ്രദമായ രാജ്യത്തുവരുന്നതുവരെ കാത്തുനിന്നശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പാശ്ചാത്യലോകം ആരോപിക്കുന്നു.
തുർക്കിക്കാരിയായ കാമുകി ഹാറ്റിസ് സെൻഗിസ് വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കാനാണ് ഖഷോഗി ആഗ്രഹിച്ചിരുന്നത്. എന്നാൽ, ബഹുഭാര്യാത്വം തുർക്കിയിൽ അനുവദിക്കാത്തതിനാൽ, ആദ്യഭാര്യയിൽനിന്ന് വിവാഹമോചനം നേടിയെന്ന രേഖകൾ കോൺസുലേറ്റിൽനിന്ന് ലഭ്യമാക്കുന്നതിനാണ് ഖഷോഗി എത്തിയത്. സെപ്റ്റംബർ 28-ന് ഖഷോഗി കോൺസുലേറ്റിൽ എത്തിയിരുന്നു. തുടർന്ന് നാലുദിവസത്തിനുശേഷം വരാൻ കോൺസുലേറ്റ് നിർദേശിക്കുകയും അതനുസരിച്ച് ഒക്ടോബർ രണ്ടിന് ഖഷോഗി തിരിച്ചെത്തുകയും ചെയ്തു. അന്നേദിവസം രാവിലെതന്നെ സൗദിയിൽനിന്നുള്ള പ്രത്യേക സംഘം കോൺസുലേറ്റിലെത്തിയിരുന്നു.
2015-നുശേഷം സൗദി രാജകുടുംബത്തിൽ വിമതശബ്ദം ഉയർത്തിയ പലരും ഇത്തരത്തിൽ അപ്രത്യക്ഷരായിട്ടുണ്ടെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന മറ്റൊരു വിവരം. 2016 ഫെബ്രുവരി ഒന്നിന് കെയ്‌റോയിലേക്ക് പുറപ്പെട്ട സുൽത്താൻ ബിൻ തുർക്കിയെ കാണാതായത് ഇതിനുദാഹരണമാണ്. പാരീസിൽനിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ട വിമാനം പിറ്റേന്ന് തിരിച്ച് റിയാദിലേക്ക് എത്തുകയായിരുന്നു. പിന്നീട് ഇ്‌ദ്ദേഹത്തെക്കുറിച്ച് വിവരമില്ല. സൗദി പൊലീസിൽ മേജറായിരുന്ന പ്രിൻസ് തുർക്കി ബിൻ ബൻഡാർ 2015-നുശേഷം അപ്രത്യക്ഷനായതും സമാനമായ സാഹചര്യത്തിലാണെന്ന് ആരോപിക്കപ്പെടുന്നു.