- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ വിസ നിയമം അടിമുടി മാറുന്നു; എച്ച്1ബി വിസ കിട്ടാക്കനിയാകും; ആശ്രിതയുടെ ജോലി ആലോചിക്കുകയേ വേണ്ട; ജനുവരി ഒന്നിന് നിലവിൽ വരുന്ന പരിഷ്‌കാരങ്ങൾ ഇവ
വിസ നിയമങ്ങളിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ വീണ്ടും ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇന്ത്യക്കാരടക്കം അമേരിക്കയിലേക്ക് കുടിയേറാൻ വൻതോതിൽ ആശ്രയിക്കുന്ന എച്ച്1-ബി വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും നിബന്ധനകൾ ശക്തമാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. മൂന്നുവർഷത്തെ കാലയളവിലേക്ക് ലഭിച്ചിരുന്ന എച്ച്1-ബി വിസയുടെ കാലയളവ് വെട്ടിക്കുറയ്ക്കുന്നതും വിസ പുതുക്കാനുള്ള അപേക്ഷകൾ വൻതോതിൽ നിരസിക്കപ്പെടുന്നതും ഇപ്പോൾത്തന്നെ വ്യാപകമായ പരാതികൾക്കിടയാക്കുന്നുണ്ട്. എച്ച്1-ബി വിസയ്ക്ക് ഏർപ്പെടുത്തുന്ന കടുത്ത നിബന്ധനകൾ ഇന്ത്യൻ ഐടി കമ്പനികളുടെ അമേരിക്കയിലെ പ്രവർത്തനം തന്നെ അസാധ്യമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മൂന്നുവർഷത്തെ കാലയളവിലേക്ക് നൽകുന്ന വിസ മൂന്നുവർഷത്തേക്കുകൂടി സാധാരണഗതിയിൽ ദീർഘിപ്പിച്ച് നൽകാറുണ്ട്. എന്നാൽ, യു.എസ്് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് കൊണ്ടുവന്ന പുതിയ നിബന്ധനകൾ വിസ ലഭിക്കുന്നത് ദുഷ്‌കരമാക്കിയിട്ടുണ്ട്. അടുത്തവർഷം ജനുവരിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങൾ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേ
വിസ നിയമങ്ങളിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ വീണ്ടും ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇന്ത്യക്കാരടക്കം അമേരിക്കയിലേക്ക് കുടിയേറാൻ വൻതോതിൽ ആശ്രയിക്കുന്ന എച്ച്1-ബി വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും നിബന്ധനകൾ ശക്തമാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. മൂന്നുവർഷത്തെ കാലയളവിലേക്ക് ലഭിച്ചിരുന്ന എച്ച്1-ബി വിസയുടെ കാലയളവ് വെട്ടിക്കുറയ്ക്കുന്നതും വിസ പുതുക്കാനുള്ള അപേക്ഷകൾ വൻതോതിൽ നിരസിക്കപ്പെടുന്നതും ഇപ്പോൾത്തന്നെ വ്യാപകമായ പരാതികൾക്കിടയാക്കുന്നുണ്ട്.
എച്ച്1-ബി വിസയ്ക്ക് ഏർപ്പെടുത്തുന്ന കടുത്ത നിബന്ധനകൾ ഇന്ത്യൻ ഐടി കമ്പനികളുടെ അമേരിക്കയിലെ പ്രവർത്തനം തന്നെ അസാധ്യമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മൂന്നുവർഷത്തെ കാലയളവിലേക്ക് നൽകുന്ന വിസ മൂന്നുവർഷത്തേക്കുകൂടി സാധാരണഗതിയിൽ ദീർഘിപ്പിച്ച് നൽകാറുണ്ട്. എന്നാൽ, യു.എസ്് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് കൊണ്ടുവന്ന പുതിയ നിബന്ധനകൾ വിസ ലഭിക്കുന്നത് ദുഷ്‌കരമാക്കിയിട്ടുണ്ട്.
അടുത്തവർഷം ജനുവരിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങൾ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. തൊഴിൽ എന്നതിന്റെ നിർവചനം തന്നെ പുതിയ നിർദേശങ്ങളിൽ മാറ്റിയിട്ടുണ്ട്. എച്ച്1-ബി പദ്ധതിയനുസരിച്ച് ലോകത്തെ ഏറ്റവും മികച്ച പ്രൊഫഷണലുകളെ അമേരിക്കയിൽ ലഭ്യമാക്കുകയാമ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വിശദീകരിക്കുന്നു. തൊഴിലിന്റെ നിർവചനത്തിനൊപ്പം തൊഴിലാളി-തൊഴിലുടമ നിർവചനവും മാറുന്നുണ്ട്.
തദ്ദേശീയരായ തൊഴിലാളികളെയും അവരുടെ വരുമാനത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങളെന്ന് അധികൃതർ പറയുന്നു. എച്ച്1-ബി വിസയിലുള്ളവരുടെ ആശ്രതർ അമേരിക്കയിലെത്തിയിരുന്ന എച്ച്-4 വിസയുടെ നിബന്ധനകളും മാറ്റിയിട്ടുണ്ട്. തൊഴിലാളിക്ക് അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരണമെങ്കിൽ അവരെയും തൊഴിലുടമ സ്‌പോൺസർ ചെയ്യണമെന്ന കടുകട്ടിയായ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. ഫലത്തിൽ ഇത് കുടുംബാംഗങ്ങളെ അമരിക്കയിലേക്ക് കൊണ്ടുപോകാമെന്നത് അസാധ്യമാക്കുന്ന കാര്യമാണ്.
എച്ച്1-ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ ഐടി കമ്പനികൾ സിലിക്കൺ വാലിയിൽ പ്രവർത്തിക്കുന്നതുതന്നെ ഈ വിസയിലൂടെ പ്രൊഫഷണലുകളെ അവിടെയെത്തിച്ചാണ്. എച്ച്1-ബി വിസ നിബന്ധനകൾ കടുപ്പമാക്കുന്നതോടെ, അമേരിക്കയിൽനിന്നുള്ള പ്രൊഫഷണലുകളെ കൂടുതലായി നിയമിക്കേണ്ട അവസ്ഥയിലാകും കമ്പനികൾ. ഇത് സ്ഥാപനങ്ങളുടെ പ്രവർത്തനം തന്നെ അസാധ്യമാക്കുന്ന അവസ്ഥയാക്കും ഉണ്ടാക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.