- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണികളും കുട്ടികളും ഇനി തൽക്കാലം താജ്മഹൽ കാണേണ്ട; രാജസ്ഥാനിൽ പടർന്നുപിടിക്കുന്ന സിക്ക വൈറസിന്റെ പേരിൽ ഇന്ത്യയിലേക്കുള്ള യാത്രാ വിലക്കേർപ്പെടുത്തി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ്
മാരകമായ സിക്ക വൈറസ് രോഗം രാജസ്ഥാനിൽ പടർന്നുപിടിക്കുന്നതിനിടെ, ഗർഭിണികളും കുട്ടികളും ഇന്ത്യയിലേക്ക് പോകുന്നത് തൽക്കാലം ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പൊതുജനാരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗം പടരുന്നത് രാജസ്ഥാനിലാണെങ്കിലും അതിനോട് ചേർന്ന ആഗ്രയിൽപ്പോയി താജ്മഹൽ സന്ദർശിക്കുന്നതും രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശം. മൂന്നാഴ്ചയ്ക്കിടെ 80 ആളുകൾക്കാണ് രാജസ്ഥാനിൽ സിക്ക വൈറസ് പിടിപെട്ടത്. ഗർഭിണികളെയാണ് ഈ രോഗം പ്രധാനമായും പിടിപെടുന്നത്. രോഗം ബാധിച്ചാൽ ഗർഭസ്ഥ ശിശുവിനെയും അത് ബാധിക്കും. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെപ്പോലും ഇല്ലാതാക്കും. ഗർഭിണികൾ അത്യാവശ്യമല്ലാത്ത യാത്രകൾ പ്രസവംവരെ നീട്ടിവെക്കണമെന്ന് നാഷണൽ ട്രാവൽ ഹെൽ്ത്ത് നെറ്റ്‌വർക്ക് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. രാജസ്ഥാനൊഴികെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് കുഴപ്പമില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും, രാജസ്ഥാനോടു ചേർന്നുള്ള താജ്മഹൽ സന്ദർശനത്തിന് നിയന്ത്രണമു
മാരകമായ സിക്ക വൈറസ് രോഗം രാജസ്ഥാനിൽ പടർന്നുപിടിക്കുന്നതിനിടെ, ഗർഭിണികളും കുട്ടികളും ഇന്ത്യയിലേക്ക് പോകുന്നത് തൽക്കാലം ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പൊതുജനാരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗം പടരുന്നത് രാജസ്ഥാനിലാണെങ്കിലും അതിനോട് ചേർന്ന ആഗ്രയിൽപ്പോയി താജ്മഹൽ സന്ദർശിക്കുന്നതും രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
മൂന്നാഴ്ചയ്ക്കിടെ 80 ആളുകൾക്കാണ് രാജസ്ഥാനിൽ സിക്ക വൈറസ് പിടിപെട്ടത്. ഗർഭിണികളെയാണ് ഈ രോഗം പ്രധാനമായും പിടിപെടുന്നത്. രോഗം ബാധിച്ചാൽ ഗർഭസ്ഥ ശിശുവിനെയും അത് ബാധിക്കും. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെപ്പോലും ഇല്ലാതാക്കും. ഗർഭിണികൾ അത്യാവശ്യമല്ലാത്ത യാത്രകൾ പ്രസവംവരെ നീട്ടിവെക്കണമെന്ന് നാഷണൽ ട്രാവൽ ഹെൽ്ത്ത് നെറ്റ്‌വർക്ക് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. രാജസ്ഥാനൊഴികെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് കുഴപ്പമില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും, രാജസ്ഥാനോടു ചേർന്നുള്ള താജ്മഹൽ സന്ദർശനത്തിന് നിയന്ത്രണമുണ്ട്.
ജയ്‌പ്പുരിൽ രോഗത്തെ പ്രതിരോധിക്കുന്നതിന് സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്. 330 പ്രത്യേക സംഘങ്ങളാണ് പ്രതിരോധപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 4,40,000 പേർ നിരീക്ഷണത്തിലാണ്. കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാണെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജഗത് പ്രകാശ് നദ്ദ പറയുന്നത്.
ഇന്ത്യയിൽ 2017-ലും സിക്ക വൈറസ് കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലായിരുന്നു അന്ന് രോഗബാധ. 2020-നുള്ളിൽ സിക്ക വൈറസിനുള്ള പ്രതിരോധമരുന്ന് സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇന്ത്യക്കുപുറമെ, എട്ടുരാജ്യങ്ങൾകൂടി സിക്ക ബാധയ്ക്ക് സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബെലിസ്, ബൊളീവിയ, കോസ്റ്റാറിക്ക, ക്യൂബ, ഇക്വഡോർ, നിക്കരാഗ്വ, പെറു, പ്യൂർട്ടോറിക്ക എന്നിവയാണ് ആ രാജ്യങ്ങൾ.
കൊതുകുകളിലൂടെയാണ് പ്രധാനമായും സിക്ക വൈറസ് പടരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും ഗർഭിണികളിൽനിന്് കുട്ടികളിലേക്കും രോഗം പടരാം. ഈ രോഗത്തിന് ഇതേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. മുതിർന്നവർക്ക് രോഗം കാര്യമായ അപകടമുണ്ടാക്കുന്നില്ലെങ്കിലും, ഗർഭസ്ഥശിശുക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഗർഭസ്ഥ ശിശുക്കളുടെ തലച്ചോറിനെയാണ് സിക്ക വൈറസ് ബാധിക്കുക.