- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാൽ ഖഷോഗിയെ കൊന്നുവെന്ന് തുറന്ന് സമ്മതിച്ച് സൗദി അറേബ്യ; ചോദ്യം ചെയ്യലിനിടയിൽ കൈയബദ്ധം പറ്റിയെന്ന് സമ്മതിച്ച് 18 പേര അറസ്റ്റ് ചെയ്തു; രഹസ്യാന്വേഷണ സംഘത്തിലെ ഉപമേധാവിയെ പുറത്താക്കി; കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് ഉത്തരവ് നൽകിയ കൊലപാതകം എന്നാരോപിച്ച് തുർക്കി ആക്രമണത്തിന് മൂർച്ച കൂട്ടി; അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധവും വഷളായേക്കുമെന്ന ആശങ്ക അറബ് ലോകത്ത് ശക്തം
ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽനിന്ന് ഒക്ടോബർ രണ്ടിന് കാണാതായ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോദി കൊല്ലപ്പെട്ടതാണെന്ന് ഒടുവിൽ സൗദി അറേബ്യ സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ കൈബയബദ്ധം പറ്റിയെന്നും കഷോഗി കൊല്ലപ്പെട്ടുവെന്നുമാണ് സൗദിയുടെ അറ്റോണി ജനറൽ ഇറക്കിയ വാർത്താക്കുറിപ്പിലുള്ളത്. ഖഷോഗി കോൺസുലേറ്റിൽനിന്ന് എത്തുന്ന വിവരം അറിഞ്ഞ് സൗദിയിൽനിന്ന് വന്ന പ്രത്യേക കൊലയാളി സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന തുർക്കിയുടെയും മറ്റു രാജ്യങ്ങളുടെയും ആരോപണം ഇതോടെ സത്യമാവുകയാണ്. ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കിയെന്നും തുർക്കി ആരോപിച്ചിരുന്നു. മൃതദേഹം എന്തുചെയ്തുവെന്ന കാര്യം സൗദി വെളിപ്പെടുത്തിയിട്ടില്ല. തന്റെ വിവാഹത്തിനാവശ്യമായ രേഖകൾ ശരിയാക്കുന്നതിനാണ് ഖഷോഗി കോൺസുലേറ്റിലെത്തിയത്. സെപ്റ്റംബർ 28-ന് കോൺസുലേറ്റിലെത്തിയ അദ്ദേഹത്തോടെ നാലുദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം ഒക്ടോബർ രണ്ടിന് വീണ്ടുമെത്തിയത്. അന
ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽനിന്ന് ഒക്ടോബർ രണ്ടിന് കാണാതായ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോദി കൊല്ലപ്പെട്ടതാണെന്ന് ഒടുവിൽ സൗദി അറേബ്യ സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ കൈബയബദ്ധം പറ്റിയെന്നും കഷോഗി കൊല്ലപ്പെട്ടുവെന്നുമാണ് സൗദിയുടെ അറ്റോണി ജനറൽ ഇറക്കിയ വാർത്താക്കുറിപ്പിലുള്ളത്. ഖഷോഗി കോൺസുലേറ്റിൽനിന്ന് എത്തുന്ന വിവരം അറിഞ്ഞ് സൗദിയിൽനിന്ന് വന്ന പ്രത്യേക കൊലയാളി സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന തുർക്കിയുടെയും മറ്റു രാജ്യങ്ങളുടെയും ആരോപണം ഇതോടെ സത്യമാവുകയാണ്. ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കിയെന്നും തുർക്കി ആരോപിച്ചിരുന്നു. മൃതദേഹം എന്തുചെയ്തുവെന്ന കാര്യം സൗദി വെളിപ്പെടുത്തിയിട്ടില്ല.
തന്റെ വിവാഹത്തിനാവശ്യമായ രേഖകൾ ശരിയാക്കുന്നതിനാണ് ഖഷോഗി കോൺസുലേറ്റിലെത്തിയത്. സെപ്റ്റംബർ 28-ന് കോൺസുലേറ്റിലെത്തിയ അദ്ദേഹത്തോടെ നാലുദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം ഒക്ടോബർ രണ്ടിന് വീണ്ടുമെത്തിയത്. അന്നേദിവസം രാവിലെ രണ്ട് പ്രത്യേക വിമാനങ്ങളിലായി സൗദിയിൽനിന്നുള്ള കൊലയാളി സംഘവും ഇസ്താംബുളിലെത്തി. ഇവർ രാവിലെ കോൺസുലേറ്റിലെത്തി. ഉച്ചയോടെ കോൺസുലേറ്റിനകത്തേക്ക് കയറിപ്പോയ ഖഷോഗി പിന്നീട് ഇറങ്ങിവന്നില്ല. വാഷിങ്ടൺ പോസ്റ്റിലടക്കം പംക്തികൾ കൈകാര്യം ചെയ്തിരുന്ന ഖഷോഗി അമേരിക്കയിലായിരുന്നു താമസിച്ചിരുന്നത്. ഖഷോഗിയുടെ തിരോധാനത്തിൽ സൗദിയെയാണ് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ സൗദി പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ, ഖഷോഗി കൊല്ലപ്പെട്ട വിവരം സൗദി സ്ഥിരീകരിച്ചതോടെ, അമേരിക്ക നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം സ്ഥിരീകരിച്ചത് നല്ല നടപടിയാണെന്നും സൗദി നേതാക്കൾ തന്നോട് കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെ നേരിടുന്നതിന് സൗദി നിർണായക പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖഷോഗിയുടെ മരണത്തിൽ അമേരിക്ക ഖേദിക്കുന്നതായും ട്രംപിന്റെ പ്രസ് സെക്രട്ടറി സാറ സാൻഡേഴ്‌സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സൗദി നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്താരാഷ്ട്ര ഏജൻസികൾ നടത്തുന്ന അന്വേഷണം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാറ സാൻഡേഴ്‌സ് പറഞ്ഞു.
ഖഷോഗി കൊല്ലപ്പെട്ടതുസംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും 18 പേർ അറസ്റ്റിലായിട്ടുണ്ടെന്നും സൗദി അറ്റോണി ജനറൽ അറിയിച്ചു. ഇവരെല്ലാം സൗദി പൗരന്മാരാണ്. ഇവരാരുടെയും പേരുവിവരങ്ങൾ സൗദി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സന്തത സഹചാരികളായ ഫസ്റ്റ് ലെഫ്റ്റനന്റ് ധാർ ഘലീബ് ധാർ അൽ ഹർബി, സെർജന്റ് മേജർ വാലീദ് അബ്ദുള്ള അൽ ഷിഹ്‌റി, അബ്ദുൾ അസീസ് മുഹമ്മദ് മൂസ അൽ ഹാസാവി എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ടന്നാണ് സൂചന. മാർച്ചിൽ ഇംഗ്ലണ്ട് സന്ദർശിച്ച മുഹമ്മദ് ബിൻ സൽമാന്റെ സംഘത്തിലംഗമായിരുന്ന മേജർ ജനറൽ മാഹിർ അബ്ദുൾ അസീസ് മുഹമ്മദ് മുത്രിബാണ് അറസ്റ്റിലായ മറ്റൊരാൾ. മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് നിർദ്ദേശിച്ചതനുസരിച്ചാണ് ഖഷോഗിയുടെ കൊലപാതകം നടപ്പാക്കിയതെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ അറസ്റ്റുകളെന്നും വിലയിരുത്തപ്പെടുന്നു.
അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകിയ തുർക്കിക്ക് സൗദി നന്ദി പറഞ്ഞു. സൗദിയിൽനിന്ന് അമേരിക്കയിലേക്ക് രാഷ്ട്രീയ അഭയം തേടിയ ഖഷോഗിയെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കാനാണ് സംഘം ഇസ്താംബൂളിലേക്ക് പോയതെന്ന് സൗദി അറ്റോണി പറഞ്ഞു. ഇവർ നടത്തിയ ചർച്ച പതുക്കെ വാഗ്വാദത്തിലേക്കും കൈയാങ്കളിയിലേക്കും നീളുകയായിരുന്നു. ഇതിനിടെയേറ്റ പരിക്കാണ് മരണകാരണമെന്നാണ് സൗദിയുടെ വിശദീകരണം. മരണത്തെക്കുറിച്ചോ അതിനുശേഷം നടന്ന കാര്യങ്ങളെക്കുറിച്ചോ വ്യക്തമായ വിശദീകരണം സൗദി നൽകിയിട്ടില്ല.
ഖഷോഗിയുടെ കൊലപാതകം ഗത്യന്തരമില്ലാതെ സൗദി സ്ഥിരീകരിച്ചതാണെന്നാണ് സൂചന. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരിൽ പലരും തെറിച്ചത് അതിന്റെ സൂചനയാണ്. ഡപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അസീരി, റോയൽ കോടതിയുടെ ഉപദേഷ്ടാവ് സൗദ് അൽ ഖ്വാത്തമി, രഹസ്യാന്വേഷണവിഭാഗം പ്രസിഡന്റിന്റെ സഹായികളായ മുഹമ്മദ് ബിൻ സലേ അൽ റുമേയ, റച്ചാദ് ബിൻ ബഹമദ് അൽ മുഹമ്മദി തുടങ്ങിയവരും പുറത്തായവരിൽപ്പെടുന്നു. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ തുർക്കി പൊലീസ് കഴിഞ്ഞദിവസം ഒമ്പത് മണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു.
മൃതദേഹം ഇസ്താംബുളിന് പുറത്തുള്ള വനപ്രദേശത്ത് മറവുചെയ്തതായി സംശയിക്കുന്നതായും തുർക്കി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സൗദി സ്ഥിരീകരണവുമായി രംഗത്തെത്തിയതെന്നാണ് കരുതുന്നത്.