- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റിനുള്ള തയ്യാറെടുപ്പുകൾ തിരക്കിട്ടുതുടങ്ങി; 120 ബിസിനസ് സംരംഭകരുമായി ചർച്ച നടത്തി തെരേസ മെയ്; ഒരുവർഷം കൂടി നീട്ടി നൽകുന്നതിനെതിരേ എങ്ങും പ്രതിഷേധം; ഈ ദിവസങ്ങളിൽ ബ്രിട്ടന്റെ ഭാവിയറിയാം
യൂറോപ്യൻ യൂണിയനുമായി രമ്യതയിൽപിരിഞ്ഞ് ബ്രെ്ക്‌സിറ്റ് കരാറുണ്ടാക്കാമെന്ന പ്രതീക്ഷ നശിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ഒരുവർഷം കൂടി നീട്ടിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്, സമയം വല്ലാതെ കടന്നുപോയെന്ന തെരേസയുടെ പരാമർശം. സ്വന്തം നിലയ്ക്ക് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് തെരേസ സർക്കാർ കടക്കുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി 120 വ്യവസായ സംരംഭകരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. യൂറോപ്യൻ യൂണിയനുമായുള്ള ചർ്ചകൾ അനിശ്ചിതമായി തുടരുന്നത് ബ്രി്ട്ടന് തിരിച്ചടിയായിട്ടുണ്ടെന്ന് തെരേസ മെയ് പറഞ്ഞു. ഇക്കൊല്ലം അവസാനത്തോടെ ബ്രെക്‌സിറ്റ് കരാറിലെത്തിച്ചേരാനുള്ള സാധ്യത അവർ തള്ളിക്കളഞ്ഞില്ല. ഏകപക്ഷീയമായ വേർപിരിയൽ ഒഴിവാക്കാൻ ഇതുസഹായിക്കുമെന്നും അവർ പറഞ്ഞു. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കേണ്ടിവന്നാൽ ബ്രി്ട്ടന്റെ സമ്പദ്‌വ്യവസ്ഥ തകരാതിരിക്കുന്നതിന് ഖജനാവിൽ വേണ്ട മുൻകരുതലുകളെടുക്കണമെന്ന നിർദ്ദേശം ചാൻസലർ ഫിലിപ്പ് ഹാമണ്ടിന് നൽകണമെന്ന് വ്യവസായ പ്രതിനിധി
യൂറോപ്യൻ യൂണിയനുമായി രമ്യതയിൽപിരിഞ്ഞ് ബ്രെ്ക്‌സിറ്റ് കരാറുണ്ടാക്കാമെന്ന പ്രതീക്ഷ നശിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ഒരുവർഷം കൂടി നീട്ടിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്, സമയം വല്ലാതെ കടന്നുപോയെന്ന തെരേസയുടെ പരാമർശം. സ്വന്തം നിലയ്ക്ക് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് തെരേസ സർക്കാർ കടക്കുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി 120 വ്യവസായ സംരംഭകരുമായി പ്രധാനമന്ത്രി ചർച്ച നടത്തി.
യൂറോപ്യൻ യൂണിയനുമായുള്ള ചർ്ചകൾ അനിശ്ചിതമായി തുടരുന്നത് ബ്രി്ട്ടന് തിരിച്ചടിയായിട്ടുണ്ടെന്ന് തെരേസ മെയ് പറഞ്ഞു. ഇക്കൊല്ലം അവസാനത്തോടെ ബ്രെക്‌സിറ്റ് കരാറിലെത്തിച്ചേരാനുള്ള സാധ്യത അവർ തള്ളിക്കളഞ്ഞില്ല. ഏകപക്ഷീയമായ വേർപിരിയൽ ഒഴിവാക്കാൻ ഇതുസഹായിക്കുമെന്നും അവർ പറഞ്ഞു. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കേണ്ടിവന്നാൽ ബ്രി്ട്ടന്റെ സമ്പദ്‌വ്യവസ്ഥ തകരാതിരിക്കുന്നതിന് ഖജനാവിൽ വേണ്ട മുൻകരുതലുകളെടുക്കണമെന്ന നിർദ്ദേശം ചാൻസലർ ഫിലിപ്പ് ഹാമണ്ടിന് നൽകണമെന്ന് വ്യവസായ പ്രതിനിധികൾ തെരേസയോട് ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയനുമായി കരാറിലെത്താനുള്ള തീവ്രശ്രമം പ്രധാനമന്ത്രി നടത്തുന്നുണ്ടെന്നാണ് ചർച്ചകളിൽനിന്ന് മനസ്സിലായതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സിന്റെ ഡയറക്ടർ ജനറൽ സ്റ്റീഫൻ മാർട്ടിൻ പറഞ്ഞു. എന്നാൽ, കരാറില്ലാതെ വേർപിരിയുന്ന അവസ്ഥയും മുന്നിൽക്കാണണമെന്ന് തെരേസയോട് വ്യവസായ ലോകം ആവശ്യപ്പെട്ടു. ബ്രിട്ടന്റെ വ്യവസായ ലോകത്ത് അനിശ്ചിതത്വം നിലവിലുണ്ടെന്നും അതിന്റെ പ്രത്യാഘാതം വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.
ബ്രെക്‌സിറ്റ് ഒരുവർഷം കൂടി നീട്ടിവെക്കുമെന്ന റിപ്പോർട്ടുകൾ തെരേസയ്‌ക്കെതിരേ കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു. സ്വന്തം പാർട്ടിയിൽനിന്നുതന്നെ ബ്രെക്‌സിറ്റിനെച്ചൊല്ലി വിമർശനമേറിയതോടെയാണ് വ്യവസായ പ്രമുഖരുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. വ്യവസായ ലോകത്തെ ആശങ്കകൾ തീർക്കാനും ഏത് സാഹചര്യത്തെയും നേരിടാനുള്ള ആത്മവിശ്വാസം അവർക്ക് പകരാനുമായിരുന്നു ഇത്തരമൊരു യോഗം വിളിച്ചുചേർത്തത്.
ബ്രെക്‌സിറ്റ് കരാർ ഉണ്ടാനാക്കുമെന്ന ശുഭപ്രതീക്ഷയിലാണ് തെരേസ ഇപ്പോഴുമുള്ളത്. എന്നാൽ, മറിച്ചുള്ള സാഹചര്യത്തെയും നേരിടാൻ വ്യവസായ ലോകം തയ്യാറായാകണമെന്ന് മാർട്ടിൻ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത സ്ഥാപനങ്ങളിൽ മൂന്നിലൊരു ഭാഗം മാത്രമാണ് കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലായാലുള്ള സാഹചര്യങ്ങൾക്കായി തയ്യാറെയുത്തിട്ടുള്ളത്. ചെറുകിട സ്ഥാപനങ്ങൾക്ക് അത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള ആത്മവിശ്വാസം ഇനിയുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, പഴയ ബ്രിട്ടീഷ് സാമ്രാജ്യമെന്ന നൊസ്റ്റാൾജിയയുടെ പേരിലാണ് ബ്രിട്ടൻ ബ്രെക്‌സിറ്റിന് മുതിർന്നതെന്ന് യൂറോപ്യൻ യൂണിയനുവേണ്ടി ചർച്ചകൾ നയിക്കുന്ന മൈക്കൽ ബാർണിയേർ പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പിലാക്കിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താതെയായിരുന്നു ഹിതപരിശോധന നടത്തിയത്. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ബ്രെക്‌സിറ്റ് കരാറിൽ സുഗമമായി എത്തിച്ചേരാനാവുമെന്ന് താൻ കരുതുന്നില്ലെന്നും ബാർണിയേർ പറഞ്ഞു.