- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്കാബ് നിരോധിക്കുകയും ധരിച്ചവരെ ജയിലിലടയ്ക്കുകയും ചെയ്ത യൂറോപ്യൻ രാജ്യങ്ങളെല്ലാം നഷ്ടപരിഹാരം നൽകേണ്ടിവരും; ഫ്രാൻസിന്റെ നിരോധനം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകാൻ വിധിച്ച് യു.എൻ; അനേകം രാജ്യങ്ങളുടെ നിയമം അസാധുവാകും
ശരീരമാസകലം മറയ്ക്കുന്ന നിക്കാബ് ധരിക്കുന്നത് വിലക്കിയ ഫ്രാൻസിന്റെ നടപടി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി. നിക്കാബ് ധരിച്ചതിന് പിഴയടയ്‌ക്കേണ്ടിവന്ന രണ്ട് യുവതികളാണ് യു.എൻ.മനുഷ്യാവകാശ സമിതിയെ സമീപിച്ചത്. ഇവർക്ക് നഷ്ടപരിഹാരം നൽകാനും സമിതി നിർദ്ദേശിച്ചു. ഫ്ാൻസിനെ പിന്തുടർന്ന് നിക്കാബിനും ബുർഖയ്ക്കും വിലക്കേർപ്പെടുത്തിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളും നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് സൂചന. 2012-ലാണ് ഈ യുവതികൾക്കെതിരേ ഫ്രാൻസ് നിയമനടപടി സ്വീകരിച്ചത്. ഈ നിയമനടപടി അസാധുവാണെന്നും ബുർഖ നിരോധിച്ച നിയമനിർമ്മാണം പുനപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതിയുടെ തീരുമാനത്തിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാൻ ഫ്രാൻസിന് ആറുമാസത്തെ സമയവും സമിതി അനുവദിച്ചിട്ടുണ്ട്. സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിയമപരമായി ഫ്രാൻസിന് ബാധ്യയില്ലെങ്കിലും, ഫ്രഞ്ച് കോടതികളുടെ തുടർന്നുള്ള വിധികളെ ഇത് സ്വാധീനിച്ചേക്കും. പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം 2010-ലാണ് ഫ്രാൻ
ശരീരമാസകലം മറയ്ക്കുന്ന നിക്കാബ് ധരിക്കുന്നത് വിലക്കിയ ഫ്രാൻസിന്റെ നടപടി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി. നിക്കാബ് ധരിച്ചതിന് പിഴയടയ്‌ക്കേണ്ടിവന്ന രണ്ട് യുവതികളാണ് യു.എൻ.മനുഷ്യാവകാശ സമിതിയെ സമീപിച്ചത്. ഇവർക്ക് നഷ്ടപരിഹാരം നൽകാനും സമിതി നിർദ്ദേശിച്ചു. ഫ്ാൻസിനെ പിന്തുടർന്ന് നിക്കാബിനും ബുർഖയ്ക്കും വിലക്കേർപ്പെടുത്തിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളും നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് സൂചന.
2012-ലാണ് ഈ യുവതികൾക്കെതിരേ ഫ്രാൻസ് നിയമനടപടി സ്വീകരിച്ചത്. ഈ നിയമനടപടി അസാധുവാണെന്നും ബുർഖ നിരോധിച്ച നിയമനിർമ്മാണം പുനപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതിയുടെ തീരുമാനത്തിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാൻ ഫ്രാൻസിന് ആറുമാസത്തെ സമയവും സമിതി അനുവദിച്ചിട്ടുണ്ട്. സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിയമപരമായി ഫ്രാൻസിന് ബാധ്യയില്ലെങ്കിലും, ഫ്രഞ്ച് കോടതികളുടെ തുടർന്നുള്ള വിധികളെ ഇത് സ്വാധീനിച്ചേക്കും.
പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം 2010-ലാണ് ഫ്രാൻസ് നിരോധിച്ചത്. എന്നാൽ, ഈ നിയമം പരാതിക്കാരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് യു.എൻ. സമിതി അഭിപ്രായപ്പെട്ടു. സാമൂഹികമായും സുരക്ഷാപരമായുമുള്ള കാരണങ്ങളാൽ ഈ വിലക്ക് അത്യന്താപേക്ഷിതമാണെന്ന ഫ്രാൻസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കണ്ണുമാത്രം പുറമെയ്‌ക്ക് കാണുന്നവിധത്തിൽ മുഖം മറച്ച് വ്ത്രം ധരിച്ചതിനാണ് യുവതികൾക്കെതിരേ 2012-ൽ നടപടി എടുത്തത്.
ഫ്രാൻസിന് പിന്നാലെ, മറ്റു പല യൂറോപ്യൻ രാജ്യങ്ങളും മുഖം മറച്ചുള്ള വസ്ത്രധാരണരീതി നിരോധിച്ചിരുന്നു. ഫ്രാൻസിലും ഓസ്ട്രിയയിലുമാണ് പൂർണമായും ഇത്തരം വസ്ത്രധാരണരീതി വിലക്കിയിട്ടുള്ളത്. നെതർലൻഡ്‌സ്, ബെൽജിയം, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, തുർക്കി എന്നീ യൂറോപ്യൻ രാജ്യങ്ങളിലും നൈജർ, ചാഡ്, കാമറോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലും ഭാഗീകമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുഖം മറയ്ക്കുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നതിന് 150 യൂറോ പിഴയാണ് ഫ്രാൻസിൽ ഈടാക്കുന്നത്. അത്തരം വസ്ത്രം ധരിക്കുന്നതിന് പ്രേരിപ്പിക്കുന്നയാൾക്ക് 30,000 യൂറോ വരെ പിഴ ലഭിക്കാം.