- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാമും വാട്‌സാപ്പും കരുത്ത് പ്രഖ്യാപിക്കുമ്പോൾ ഫേസ്ബുക്കിന് പൂട്ടുവീഴും; സുക്കർബർഗിന്റെ ആദ്യ സംരംഭം ഉറപ്പായും പൂട്ടുമെന്ന സൂചനകൾ പുറത്ത്
സാമൂഹികമാധ്യമമെന്ന് കേൾക്കുമ്പോൾ ഇന്ന് ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഫേസ്‌ബുക്കാണ്. എന്നാൽ, ഫേസ്‌ബുക്കിന്റെ ഈ അപ്രമാദിത്തം അധികകാലം തുടരില്ലെന്നാണ് സൂചന. സാമൂഹികമാധ്യമമെന്ന നിലയ്ക്ക് അതിജീവിക്കുക ഇൻസ്റ്റഗ്രാമും വാട്‌സാപ്പും മെസ്സഞ്ജറുമായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. 2012-ലാണ് നൂറു കോടി ഡോളർ മുടക്കി ഇൻസ്റ്റഗ്രാമിനെ ഫേസ്‌ബുക്ക് സ്വന്തമാക്കിയത്. അന്ന് അത്രയ്‌ക്കൊന്നും പ്രശസ്തമല്ലാതിരുന്ന ഇൻസ്റ്റഗ്രാം വാങ്ങാൻ ഫേസ്‌ബുക്ക് തീരുമാനിച്ചത് ഈ രംഗത്ത് ഭാവിയിൽ ഒരു മത്സരം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പിന്നീട് വാട്‌സാപ്പും ഇതേ ഉദ്ദേശ്യത്തോടെ ഫേസ്‌ബുക്കിന്റെ ഭാഗമായി. എന്നാൽ, ഇൻസ്റ്റഗ്രാമും വാട്‌സാപ്പും മുന്നേറുമ്പോൾ ഫേസ്‌ബുക്കിനെ ഉപയോക്താക്കൾ കൈവിടുന്ന കാലം വിദൂരമല്ലെന്നാണ് സൂചനകൾ. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്ന കേംബ്രിഡ്്ജ് അനലിറ്റിക്ക വിവാദത്തോടെയാണ് ഫേസ്‌ബുക്കിന്റെ ഗ്രാഫ് താഴേക്ക് പതിക്കാൻ തുടങ്ങിയത്. സുരക്ഷാ വീഴ്ചയാണ് ഫെയ്‌സ്്ബുക്കിനെ കൈവിടാൻ ആളുകളെ പ്രേരിപ്പിക്കു
സാമൂഹികമാധ്യമമെന്ന് കേൾക്കുമ്പോൾ ഇന്ന് ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഫേസ്‌ബുക്കാണ്. എന്നാൽ, ഫേസ്‌ബുക്കിന്റെ ഈ അപ്രമാദിത്തം അധികകാലം തുടരില്ലെന്നാണ് സൂചന. സാമൂഹികമാധ്യമമെന്ന നിലയ്ക്ക് അതിജീവിക്കുക ഇൻസ്റ്റഗ്രാമും വാട്‌സാപ്പും മെസ്സഞ്ജറുമായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു.
2012-ലാണ് നൂറു കോടി ഡോളർ മുടക്കി ഇൻസ്റ്റഗ്രാമിനെ ഫേസ്‌ബുക്ക് സ്വന്തമാക്കിയത്. അന്ന് അത്രയ്‌ക്കൊന്നും പ്രശസ്തമല്ലാതിരുന്ന ഇൻസ്റ്റഗ്രാം വാങ്ങാൻ ഫേസ്‌ബുക്ക് തീരുമാനിച്ചത് ഈ രംഗത്ത് ഭാവിയിൽ ഒരു മത്സരം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പിന്നീട് വാട്‌സാപ്പും ഇതേ ഉദ്ദേശ്യത്തോടെ ഫേസ്‌ബുക്കിന്റെ ഭാഗമായി. എന്നാൽ, ഇൻസ്റ്റഗ്രാമും വാട്‌സാപ്പും മുന്നേറുമ്പോൾ ഫേസ്‌ബുക്കിനെ ഉപയോക്താക്കൾ കൈവിടുന്ന കാലം വിദൂരമല്ലെന്നാണ് സൂചനകൾ.
ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്ന കേംബ്രിഡ്്ജ് അനലിറ്റിക്ക വിവാദത്തോടെയാണ് ഫേസ്‌ബുക്കിന്റെ ഗ്രാഫ് താഴേക്ക് പതിക്കാൻ തുടങ്ങിയത്. സുരക്ഷാ വീഴ്ചയാണ് ഫെയ്‌സ്്ബുക്കിനെ കൈവിടാൻ ആളുകളെ പ്രേരിപ്പിക്കുന്നതും. ഇതിനുപുറമെ, ഫേസ്‌ബുക്കിലൂടെയുള്ള വിദ്വേഷപ്രചാരണവും വ്യാജവാർത്തകളുടെ പ്രചാരണവും അതിന്റെ സ്വീകാര്യത കുറയ്ക്കുന്നു.
ഫേസ്‌ബുക്കിന്റെ സ്വീകാര്യത തകർന്നടിയാമെന്ന് അതിന്റെ ആദ്യകാല ചരിത്രമെഴുതിയ ഡേവിഡ് കിർക്്പാട്രിക്ക് 2010-ൽത്തന്നെ പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പുകളിൽ ഫേസ്‌ബുക്കിനെ ആയുധമാക്കുന്നുവെന്നത് അതിനെ ജനങ്ങളിൽനിന്ന് അകറ്റും. പരസ്യദാതാക്കൾ പിനന്മാറാൻ തുടങ്ങുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. ആ പ്രവണത തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഫേസ്‌ബുക്കിന്റെ സമീപകാല പ്രകടനം വ്യക്തമാക്കുന്നത്.
നിലവിൽ 223 കോടി ആളുകൾ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴും അതിൽ പുതിയ ആളുകൾ ചേർന്നുകൊണ്ടിരിക്കുകയാണ്. 2018-ൽ ഫേസ്‌ബുക്കിന്റെ വരുമാനം 5500 കോടി ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ വരുമാനത്തിൽ മറ്റ് ആപ്പുകളുടെ പങ്ക് കൂടിവരികയാണെന്നാണ് സൂചന. നിലവിൽ ഫേസ്‌ബുക്കിന്റെ പരസ്യവരുമാനത്തിൽ 16 ശതമാനവും ഇൻസ്റ്റഗ്രാമിന്റെ സംഭാവനയാണ്. 2020 ആകുന്നതോടെ, ഇത് 25 ശതമാനമായി ഉയരുമെന്നാണ് സൂചന.
പരസ്യദാതാക്കൾ ഫേസ്‌ബുക്കിനെക്കാളും പ്രാധാന്യത്തോടെ കാണുന്നത് ഇൻസ്റ്റഗ്രാമിനെയാണെന്ന് ഇമാർക്കറ്റർ അനലിസ്റ്റ് ഡ്‌ബ്രെ അഹോ വില്യംസൺ പറയുന്നു. പല ബ്രാൻഡുകളുടെയും പ്രധാന പ്രചാരണോപാധി ഇൻസ്റ്റഗ്രാമായി മാറിക്കഴിഞ്ഞു. ഫേസ്‌ബുക്കിനെക്കാൾ എണ്ണത്തിൽ കുറവാണെങ്കിലും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ കൂടുതലായി ഇടപെടുന്നവരും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായവരുമാണെന്ന് വിലയിരുത്തപ്പെടുന്നു.