- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബോട്ടുകളെ കൊണ്ട് മാലിന്യക്കുഴികളും ഓവുചാലുകളും അരിച്ച് പെറുക്കിച്ച് തുർക്കി; 18 പ്രതികളെയും വിട്ട് തരണമെന്ന് സൗദിയോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ്; ജമാൽ ഖഷോഗിയുടെ ശരീരം കണ്ടെത്തി സൗദിയെ പ്രതികൂട്ടിൽ നിർത്തുമെന്ന വാശി വിടാതെ തുർക്കി; മാധ്യമങ്ങളുടെ അനാവശ്യ താൽപര്യത്തെ വിമർശിച്ച് സൗദിയും
ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊല ചെയ്യപ്പെട്ട വാഷിങ്ടൺപോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായി ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നിൽ സൗദിയാണെന്ന് ലോകത്തിന് മുന്നിൽ തെളിവ് സഹിതം തുറന്ന് കാട്ടുന്നതിനുള്ള കടുത്ത ശ്രമങ്ങളുമായി തുർക്കി മുന്നോട്ട് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഖഷോഗിയുടെ മൃതദേഹം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ തുർക്കി റോബോട്ടുകളെ കൊണ്ട് മാലിന്യക്കുഴികളും ഓവുചാലുകളും അരിച്ച് പെറുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഖഷോഗിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി സൗദിയെ പ്രതിക്കൂട്ടിൽ നിർത്തുമെന്ന വാശിയിലാണ് തുർക്കി.ഇതിനിടെ ഖഷോഗി കൊലക്കേസിൽ അറസ്റ്റിലായ 18 പ്രതികളെയും തങ്ങൾക്ക് വിട്ട് തരണമെന്ന് തുർക്കി പ്രസിഡന്റ് റികെപ് തയിപ് എർഡോഗൻ സൗദിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഖഷോഗി കേസിൽ മാധ്യമങ്ങളുടെ അനാവശ്യ താൽപര്യത്തെ നിശിതമായി വിമർശിച്ച് സൗദി അറേബ്യ രംഗത്തെത്തിയിട്ടുമുണ്ട്.ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ നിന്നും ഖഷോഗിയെ ക്രൂരമായി വധിച്ച് ഭൗതികാവശിഷ്ടങ്ങൾ
ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊല ചെയ്യപ്പെട്ട വാഷിങ്ടൺപോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായി ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നിൽ സൗദിയാണെന്ന് ലോകത്തിന് മുന്നിൽ തെളിവ് സഹിതം തുറന്ന് കാട്ടുന്നതിനുള്ള കടുത്ത ശ്രമങ്ങളുമായി തുർക്കി മുന്നോട്ട് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഖഷോഗിയുടെ മൃതദേഹം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ തുർക്കി റോബോട്ടുകളെ കൊണ്ട് മാലിന്യക്കുഴികളും ഓവുചാലുകളും അരിച്ച് പെറുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഖഷോഗിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി സൗദിയെ പ്രതിക്കൂട്ടിൽ നിർത്തുമെന്ന വാശിയിലാണ് തുർക്കി.ഇതിനിടെ ഖഷോഗി കൊലക്കേസിൽ അറസ്റ്റിലായ 18 പ്രതികളെയും തങ്ങൾക്ക് വിട്ട് തരണമെന്ന് തുർക്കി പ്രസിഡന്റ് റികെപ് തയിപ് എർഡോഗൻ സൗദിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഖഷോഗി കേസിൽ മാധ്യമങ്ങളുടെ അനാവശ്യ താൽപര്യത്തെ നിശിതമായി വിമർശിച്ച് സൗദി അറേബ്യ രംഗത്തെത്തിയിട്ടുമുണ്ട്.ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ നിന്നും ഖഷോഗിയെ ക്രൂരമായി വധിച്ച് ഭൗതികാവശിഷ്ടങ്ങൾ സമീപത്ത് എവിടെയെങ്കിലും കുഴിച്ച് മൂടിയിരിക്കാമെന്ന കണക്ക് കൂട്ടലിന്റെ വെളിച്ചത്തിലാണ് തുർക്കി അത് കണ്ടു പിടിക്കുന്നതിനുള്ള ത്വരിതഗതിയിലുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
മണ്ണിൽ ആഴത്തിൽ കുഴിച്ച് മൂടിയിരിക്കുന്ന വസ്തുക്കൾ പോലും കണ്ടു പിടിക്കാനായി ക്യാമറസഹിതമുള്ള റോബോട്ടിക് ആം ഉപയോഗിച്ചുള്ള ഖനനം നടക്കുന്നുവെന്നും ഇത് വാനിലുള്ള സ്‌ക്രീനിലൂടെ മേൽനോട്ടം നടത്തി വരുന്നുണ്ടെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സൗദി ഫോറൻസിക് വിദഗ്ധൻ ഖഷോഗിയുടെ മൃതദേഹം മൂന്ന് ഭാഗങ്ങളാക്കി മുറിച്ചിട്ടുണ്ടെന്നും കൊലപാതകത്തിന് മുന്നോടിയായി ഇയാൾ ഇസ്താംബുളിലെത്തിയതിന്റെ ചിത്രങ്ങൾ പകർത്തപ്പെട്ടിട്ടുണ്ടെന്നുമാണ് തുർക്കിഷ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.
ഖഷോഗി വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരെ സൗദിയിൽ തന്നെ വിചാരണ ചെയ്യുമെന്നാണ് ഇവരെ വിട്ട് കൊടുക്കണമെന്ന തുർ്ക്കിയുടെ ആവശ്യം തള്ളിക്കളഞ്ഞ് കൊണ്ട് സൗദി സ്ഥിരീകരിച്ചിരിക്കുന്നത്. ഖഷോഗിയെ വധിക്കുന്നതിനായി സൗദി നിയോഗിച്ച 15 സ്ട്രോംഗ് ഹിറ്റ് ഗാർഡിലുള്ളവരാണ് പ്രതികളെന്നാണ് തുർക്കി പറയുന്നത്. ഖഷോഗിയുടെ മൃതദേഹം മുറിച്ച സൗദി ഫോറൻസിക് വിഗദ്ധനും ഈ ടീമിൽ ഉൾപ്പെടുന്നു.
ഖഷോഗിയുടെ വധം അന്വേഷിക്കുന്നതിന് സമയമെടുക്കുമെന്നും എന്നാൽ ഇതിന്റെ പേരിൽ മാധ്യമങ്ങൾ അനാവശ്യ താൽപര്യമെടുത്ത് വെറുതെ ബഹളവും പ്രശ്നങ്ങളുമുണ്ടാക്കുകയുമാണെന്ന ആരോപണം ഉന്നയിച്ച് സൗദി വിദേശകാര്യ മന്ത്രി അഡെൽ അൽ-ജുബെയിറാണ് ഇന്നലെ രംഗത്തെത്തിയത്.