- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനുമായുള്ള എല്ലാ ഇടപാടുകളും നാളെ മുതൽ അവസാനിപ്പിക്കും; ശ്വാസം മുട്ടിച്ച് ഇസ്ലാമിക രാജ്യത്തെ കൊല്ലാൻ ഇസ്രയേലുമായി ചേർന്ന് കരാറുറപ്പിച്ച് ട്രംപ്; ഇന്ത്യ അടക്കമുള്ള സഖ്യകക്ഷികൾക്ക് ഇറാൻ ബന്ധം അവസാനിപ്പിക്കാൻ കുറച്ച് മാസങ്ങൾ കൂടി നീട്ടി നൽകും; ഒരു കാരണവും ഇല്ലാതെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ഇറാനെ തളർത്തുമോ....?
യുഎസ് ഇറാന് മേൽ അടിച്ചേൽപ്പിക്കുന്ന ഉപരോധം നാളെ മുതൽ നിലവിൽ വരുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഒബാമ ഭരണകൂടം ഇറാന് മേൽ നിന്നും എടുത്ത് മാറ്റിയ എല്ലാ വിധ സാമ്പത്തിക ശിക്ഷകളും പുനഃസ്ഥാപിക്കുമെന്നാണ് ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്.ചുരുക്കിപ്പറഞ്ഞാൽ പുതിയ ഉപരോധം അനുസരിച്ച് ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ശ്വാസം മുട്ടിച്ച് ഇസ്ലാമിക രാജ്യത്തെ കൊല്ലാൻ ഇസ്രയേലുമായി ചേർന്ന് ഒരു കരാറിലും ട്രംപ് ഒപ്പ് വച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള സഖ്യകക്ഷികൾക്ക് ഇറാൻ ബന്ധം അവസാനിപ്പിക്കാൻ കുറച്ച് മാസങ്ങൾ കൂടി നീട്ടി നൽകാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു കാരണവും ഇല്ലാതെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ഇറാനെ തളർത്തുമോ....? എന്ന ചോദ്യവും അതിനിടെ ഉയരുന്നുണ്ട്. ഇറാന് മേൽ യുഎസ് നാളിതുവരെ അടിച്ചേൽപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത ചട്ടങ്ങളോടെയാണ് നാളെ മുതൽ പുതിയ ഉപരോധം പ്രാബല്യത്തിൽ വരുന്നതെന്ന് വൈറ്റ്
യുഎസ് ഇറാന് മേൽ അടിച്ചേൽപ്പിക്കുന്ന ഉപരോധം നാളെ മുതൽ നിലവിൽ വരുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഒബാമ ഭരണകൂടം ഇറാന് മേൽ നിന്നും എടുത്ത് മാറ്റിയ എല്ലാ വിധ സാമ്പത്തിക ശിക്ഷകളും പുനഃസ്ഥാപിക്കുമെന്നാണ് ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്.ചുരുക്കിപ്പറഞ്ഞാൽ പുതിയ ഉപരോധം അനുസരിച്ച് ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ശ്വാസം മുട്ടിച്ച് ഇസ്ലാമിക രാജ്യത്തെ കൊല്ലാൻ ഇസ്രയേലുമായി ചേർന്ന് ഒരു കരാറിലും ട്രംപ് ഒപ്പ് വച്ചിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള സഖ്യകക്ഷികൾക്ക് ഇറാൻ ബന്ധം അവസാനിപ്പിക്കാൻ കുറച്ച് മാസങ്ങൾ കൂടി നീട്ടി നൽകാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു കാരണവും ഇല്ലാതെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ഇറാനെ തളർത്തുമോ....? എന്ന ചോദ്യവും അതിനിടെ ഉയരുന്നുണ്ട്. ഇറാന് മേൽ യുഎസ് നാളിതുവരെ അടിച്ചേൽപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത ചട്ടങ്ങളോടെയാണ് നാളെ മുതൽ പുതിയ ഉപരോധം പ്രാബല്യത്തിൽ വരുന്നതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിക്കുന്നു. ' സാങ്ക്ഷൻസ് ആർ കമിങ്' എന്നെഴുതിയ സ്വന്തം ഫോട്ടോ ട്വിറ്ററിൽ പങ്ക് വച്ച് കൊണ്ടാണ് ട്രംപ് പുതിയ ഉപരോധം സ്ഥിരീകരിച്ചിരിക്കുന്നത്.
ഗെയിം ഓഫ് ത്രോൺസ് എന്ന സുപ്രസിദ്ധ ടിവി പരമ്പരയുടെ പരസ്യവാചകമായ വിന്റർ ഈ സ് കമിംഗിന്റെ ബാനറിനെ അനുകരിച്ചാണ് ട്രംപ് തന്റെ ഈ ഫോട്ടോ ഡിസൈൻ ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇറാന്റെ നിലപാടുകളിൽ അടിസ്ഥാനപരമായി മാറ്റം വരുത്തുകയാണ് പുതിയ ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ വെളിപ്പെടുത്തുന്നത്. ഇറാന്റെ ഷിപ്പിങ്, എനർജി, ഫിനാൻഷ്യൽ മേഖളകളെ പുതിയ ഉപരോധത്തിൽ യുഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായി വ്യാപാരബന്ധത്തിലേർപ്പെടുന്ന മിക്ക രാജ്യങ്ങളെയും അധികം വൈകാതെ ബുദ്ധിമുട്ടിക്കാൻ പുതിയ ഉപരോധത്തിന്റെ ഭാഗമായി യുഎസ് ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ ഇറാനെ അടിമുടി സമ്മർദത്തിലാഴ്‌ത്തുകയാണ് യുഎസിന്റെ ലക്ഷ്യം. ഇന്ത്യ, ജപ്പാൻ, സൗത്തുകൊറിയ അടക്കുമുള്ള .യുഎസിന്റെ എട്ട് സഖ്യ രാജ്യങ്ങൾക്ക് ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഏതാനും മാസങ്ങൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇനിയും കുറച്ച് കാലം കൂടി ഇവയ്ക്ക് ഇറാനിൽ നിന്നും എണ്ണ കൊണ്ടു വരാൻ സാധിക്കുമെന്ന് ചുരുക്കം.
ഇറാനുമായുള്ള നിർണായകമായ കരാറിൽ നിന്നും മെയ് മാസത്തിൽ ട്രംപ് പിന്മാറിയതിന് ശേഷം ആ രാജ്യത്തിന് നേരെ അനുവർത്തിക്കുന്ന മറ്റൊരു കടുത്ത നടപടിയാണ് ഈ ഉപരോധം.ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്താത്ത രാജ്യങ്ങളെയും ഇറാനുമായി ബിസിനസ് ചെയ്യുന്ന വിദേശ കമ്പനികളെയും ശിക്ഷിക്കാനും പുതിയ ഉപരോധത്തിന്റെ ഭാഗമായി അമേരിക്ക പദ്ധതിയിടുന്നുണ്ട്. അതായത് ഇറാന്റെ സെൻട്രൽ ബാങ്ക്, നിരവധി പ്രൈവറ്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകൾ, ഇറാന്റെ ഉടമസ്ഥതയിലുള്ള തുറമുഖം, ഷിപ്പിങ് കമ്പനികൾ തുടങ്ങിയവയുമായും ബിസിനസ് ചെയ്യുന്നവരെ കടുത്ത സാമ്പത്തിക ശിക്ഷക്ക് വിധേയരാക്കാൻ അമേരിക്ക ഒരുങ്ങുന്നുണ്ട്.
യുഎസ് മുന്നോട്ട് വച്ചിരിക്കുന്ന 12 ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചാൽ മാത്രമേ ഈ കടുത്ത ഉപരോധം റദ്ദാക്കുകയുള്ളൂവെന്നാണ് പോംപിയോ എടുത്ത് കാട്ടുന്നത്. തീവ്രവാദത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കുക,സിറിയയിലെ സൈനിക ഇടപെടൽ തീർത്തും അവസാനിപ്പിക്കുക, ന്യൂക്ലിയർ-ബാലിസ്റ്റിക് മിസൈലുകൾ വികലസിപ്പിക്കുന്നത് തീർത്തും അവസാനിപ്പിക്കുക തുടങ്ങിയവ ഈ ആവശ്യങ്ങളിൽ പെടുന്നു.
ഇറാൻ ആണവക്കരാർ പ്രാബല്യത്തിൽ വന്ന 2015ൽ അന്നത്തെ പ്രസിഡന്റ് ഒബാമയാണ് ഇറാന്റെ മേലുള്ള ഉപരോധ വ്യവസ്ഥകളിൽ അയവുണ്ടാക്കിയത്. ഇതിന് പകരം ഇറാൻ തങ്ങളുടെ ആണവസമ്പുഷ്ടീകരണ പദ്ധതികൾ അവസാനിപ്പിക്കണമെന്നതായിരുന്നു ഡീലിലെ മുഖ്യ വ്യവസ്ഥ. എന്നാൽ ഇത് കാറ്റിൽ പറത്തി ഇറാൻ ആണവ പദ്ധതികൾ തുടരുന്നുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു മേയിൽ ട്രംപ് കരാർ റദ്ദാക്കിയത്.