ലണ്ടൻ: ഇന്നലെ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലുള്ള വീട്ടിൽ വച്ച് അമ്പേറ്റ് മരിച്ച 35കാരി സന മുഹമ്മദിന്റെ വയറ്റിൽ നിന്നും എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. വളരെ നാടകീയമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്ന് വന്ന സ്ത്രീയാണ് സന. മൗറീഷ്യസിലെ ഹിന്ദുകുടുംബത്തിൽ ജനിച്ച് ഭർത്താവിനൊപ്പം ഇംഗ്ലണ്ടിൽ എത്തിയ രണ്ട് കുട്ടികളുടെ അമ്മ പാക്കിസ്ഥാനിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്നാണ് ആദ്യ ഭർത്താവിന് ഇവരോടുള്ള പക അനുദിനം വളർന്നത്. തുടർന്ന് രണ്ട് കുട്ടികൾ കൂടി ഉണ്ടായിട്ടും കലി അടങ്ങാത്ത ആദ്യ ഭർത്താവ് പതിയിരുന്ന് അമ്പെയ്ത് മുൻ ഭാര്യയുടെ ജീവനെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സിസേറിയനിലൂടെയാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചത്. വീട്ടുജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മുൻ ഭർത്താവ് സനെയ അമ്പെയ്തുകൊന്നിരിക്കുന്നത്. വീടിന് സമീപത്തെ ഷെഡിൽ ഒളിച്ചിരുന്നായിരുന്നു സന അനകൂലമായ സാഹചര്യമുണ്ടായപ്പോൾ സനയ്ക്ക് നേരെ അമ്പ ്തൊടുത്തതെന്നും വെളിപ്പെട്ടിട്ടുണ്ട്.സംഭവത്തെ തുടർന്ന് സനയുടെ മുൻ ഭർത്താവായ റാമനോഡ്ജ് അൺമാത്തല്ലെഗാഡൂവിന് മേൽ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.സനയുടെ വയറിന് മേലാണ് അമ്പ് തറച്ചതെങ്കിലും തലനാരിഴ വ്യത്യാസത്തിന് കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

തന്റെ മറ്റ് അഞ്ച് കുട്ടികളുടെ കൺമുന്നിൽ വച്ചായിരുന്നു സന അമ്പേറ്റ് പിടഞ്ഞ് മരിച്ചത്.സനയുടെ ഭർത്താവ് ഇംതിയാസ് മുഹമ്മദ് വീടിനടുത്തുള്ള ഷെഡിലേക്ക് രാവിലെ 7.30ന് ചെല്ലുകയും അവിടെ മുൻ ഭർത്താവ് ഒളിഞ്ഞിരിക്കുന്നത് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാനൊരുങ്ങിയ ഇംതിയാസിനെ പിന്തുടരുകയും അടുക്കളയിലുണ്ടായിരുന്ന സനയെ അമ്പെയ്തുകൊല്ലുകയുമായിരുന്നു. അമ്പേറ്റ ഉടൻ സനയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വയറ്റിൽ കുഞ്ഞ് കിടക്കുന്ന ഭാഗത്തിൽ നിന്നും തലനാരിഴ വ്യത്യാസത്തിനായിരുന്നു വയറിന് മേൽ അമ്പ് തറച്ചിരുന്നത്.

വയറ്റിൽ നിന്നും ആൺകുട്ടിയെയാണ് ഓപ്പറേറ്റ് ചെയ്തെടുത്തിരിക്കുന്നത്.കുട്ടിക്ക് ഇബ്രാഹിം എന്ന് പേരിടുകയും ചെയ്തിട്ടുണ്ട്. കുട്ടിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തുന്നത്.തനിക്ക് തടയാൻ സാധിക്കുന്നതിന് മുമ്പ് ആക്രമണം നടന്നിരുന്നുവെന്നാണ് സനയുടെ ഭർത്താവ് വെളിപ്പെടുത്തുന്നത്. കുട്ടികളുടെ മുന്നിൽ വച്ച് പൈശാചികമായ ഈ ആക്രമണം നടത്തിയത് കടുത്ത ഞെട്ടലുണ്ടാക്കുന്നുവെന്നും ഇംതിയാസ് പറയുന്നു. സനയുടെ ഹൃദയത്തിലാണ് അമ്പ് തറച്ചതെങ്കിലും ഉദരത്തിലെ കുട്ടിയെ ബാധി്ച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.അമ്പെയ്ത് മുൻ ഭർത്താവ് പൊലീസ് കസ്റ്റഡയിലാണ്.

മൗറീഷ്യസിലെ ഹിന്ദു കുടുംബത്തിൽ പിറന്ന സന പിന്നീട് മുസ്ലീമായി മതം മാറുകയായിരുന്നു. ഇംതിയാസിനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മതംമാറൽ. ആദ്യ ബന്ധത്തിൽ 12 ഉം 14ഉം 18ഉം വയസുള്ള കുട്ടികളും രണ്ടാം ബന്ധത്തിൽ രണ്ടും അഞ്ചും വയസുള്ള കുട്ടികളുമാണ് സനക്കുള്ളത്.സനയുടെ രണ്ടാമത്തെ ഭർത്താവ് ഇംതിയാസ് പാക്കിസ്ഥാൻകാരനാണ്.

യുകെയിലെത്തി ഇംതിയാസുമായി പ്രണയത്തിലായതിന് ശേഷം സന ആദ്യ ഭർത്താവുമായി അകലുകയും പിന്നീട് ഇംതിയാസിനെ വിവാഹം കഴിക്കുകയുമായിരുന്നു.