- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർച്ചയിലായ ജെറ്റ് എയർവേസിനെ ടാറ്റ ഏറ്റെടുക്കുമെന്ന് ഉറപ്പായി; ജെറ്റിലെ 25 ശതമാനം ഉടമസ്ഥാവകാശം എത്തിഹാദ് വിറ്റൊഴിയും; സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനവും ടാറ്റയ്ക്ക് 51 ശതമാനവും ഉടമസ്ഥാവകാശവുമായി വിസ്താരയും ജെറ്റും ലയിക്കും
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റത്തിനും ഏറ്റെടുക്കലിനും ലയനത്തിനും അവസരമൊരുങ്ങി. ജെറ്റ് എയർവേസിനെ ടാറ്റ സൺസ് ഏറ്റെടുക്കുമെന്നുറപ്പായി. ഇതുസംബന്ധിച്ച രൂപരേഖ നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അവതരിപ്പിക്കും. വ്യോമയാന മേഖലയിൽ ടാറ്റയുടെ താത്പര്യങ്ങൾക്ക് കരുത്താകുന്നതാകും ഈ നീക്കമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണെങ്കിലും ജെറ്റ് എയർവേസ് ഇപ്പോൾ നല്ല നിലയിലല്ല. ഓഹരികൾ വിറ്റൊഴിക്കാൻ മറ്റ് ഓഹരിയുടമകൾ തയ്യാറായത് അതുകൊണ്ടാണ്. എന്നാൽ, ്സ്ഥാപനത്തിൽ നിയന്ത്രണമുള്ള ഉടമസ്ഥാവകാശവുമായാണ് ടാറ്റ സൺസ് ഈരംഗത്തേക്ക് പ്രവേശിക്കുന്നത്. ടാറ്റ സൺസ് ഡയറക്ടർ ബോർഡിന്റെയും മാതൃസ്ഥാപനമായ ടാറ്റ ട്രസ്റ്റിന്റെയും അനുമതി ലഭിക്കുന്നതോടെ ജെറ്റ് ഏറ്റെടുക്കൽ ശ്രമങ്ങൾ പൂർണതോതിലെത്തും. വ്യോമയാന രംഗത്ത് ടാറ്റ കണ്ണുവെയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 2013-ൽ എയർ ഏഷ്യ ഇന്ത്യ തുടങ്ങിയപ്പോൾത്തന്നെ അതിൽ മുതൽമുടക്കാൻ ടാറ്റ തയ്
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റത്തിനും ഏറ്റെടുക്കലിനും ലയനത്തിനും അവസരമൊരുങ്ങി. ജെറ്റ് എയർവേസിനെ ടാറ്റ സൺസ് ഏറ്റെടുക്കുമെന്നുറപ്പായി. ഇതുസംബന്ധിച്ച രൂപരേഖ നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അവതരിപ്പിക്കും. വ്യോമയാന മേഖലയിൽ ടാറ്റയുടെ താത്പര്യങ്ങൾക്ക് കരുത്താകുന്നതാകും ഈ നീക്കമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തൽ.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണെങ്കിലും ജെറ്റ് എയർവേസ് ഇപ്പോൾ നല്ല നിലയിലല്ല. ഓഹരികൾ വിറ്റൊഴിക്കാൻ മറ്റ് ഓഹരിയുടമകൾ തയ്യാറായത് അതുകൊണ്ടാണ്. എന്നാൽ, ്സ്ഥാപനത്തിൽ നിയന്ത്രണമുള്ള ഉടമസ്ഥാവകാശവുമായാണ് ടാറ്റ സൺസ് ഈരംഗത്തേക്ക് പ്രവേശിക്കുന്നത്. ടാറ്റ സൺസ് ഡയറക്ടർ ബോർഡിന്റെയും മാതൃസ്ഥാപനമായ ടാറ്റ ട്രസ്റ്റിന്റെയും അനുമതി ലഭിക്കുന്നതോടെ ജെറ്റ് ഏറ്റെടുക്കൽ ശ്രമങ്ങൾ പൂർണതോതിലെത്തും.
വ്യോമയാന രംഗത്ത് ടാറ്റ കണ്ണുവെയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 2013-ൽ എയർ ഏഷ്യ ഇന്ത്യ തുടങ്ങിയപ്പോൾത്തന്നെ അതിൽ മുതൽമുടക്കാൻ ടാറ്റ തയ്യാറായി. പിന്നീട് ബജറ്റ് വിമാനക്കമ്പനിയായ വിസ്താരയിലും ടാറ്റ ഉടമസ്ഥാവകാശം നേടി. ജെറ്റ് എയർവേസിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതോടെ, വ്യോമയാന മേഖലയിൽ ടാറ്റയുടെ മൂന്നാമത്തെ വലിയ നിക്ഷേപമായി ഇതുമാറും.
ജെറ്റ് എയർവേസിൽ പിടിമുറുക്കാനുള്ള ടാറ്റയുടെ നീക്കത്തെ ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയൽ തുടക്കത്തിൽ എതിർത്തിരുന്നു. സ്ഥാപനത്തിൽ നിയന്ത്രണമുള്ള ഓഹരിയുടമയെന്ന നിലയിലേക്ക് ടാറ്റ വളരുന്നതിനെയാണ് അദ്ദേഹം എതിർത്തത്. ഈ നിലപാടിൽനിന്ന് ഇപ്പോൾ അദ്ദേഹം പിന്നോട്ടുപോയിട്ടുണ്ട്. എങ്കിലും 25 വർഷം മുമ്പ് താൻ സ്ഥാപിച്ച സ്ഥാപനത്തിൽ ചില നിയന്ത്രണങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ജെറ്റ് എയർവേസിൽ 24 ശതമാനം ഓഹരികൾ അബുദാബിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസിന്റെ പക്കലാണ്. ഇതവർ ടാറ്റ സൺസിന് കൈമാറുമെന്നാണ് സൂചന. ഇതുകൂടി പൂർ്ത്തിയായാൽ ജെറ്റ് എയർവേസും വിസ്താരയും ലയിക്കാനുള്ള നടപടികളിലേക്ക് നീങ്ങും. ടാറ്റ സൺസിന് 51 ശതമാനവും സിംഗപ്പുർ എയർലൈൻസിന് 49 ശതമാനവും ഉടമസ്ഥാവകാശമുള്ള സ്ഥാപനമായി അതുമാറും. ജെറ്റ് എയർവേസ് ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് ടിപിജി എന്ന സ്ഥാപനവും രംഗത്തുണ്ടെങ്കിലും ടാറ്റയുമായുള്ള ചർച്ചകൾ ഏറെ മുന്നറിയതായാണ് സൂചന.
ജെറ്റ് എയർവേസിൽക്കൂടി ഉടമസ്ഥാവകാശം ലഭിക്കുന്നതോടെ, ടാറ്റയ്ക്ക് ആഭ്യന്തര വ്യോമയാന മേഖലയിൽ 24 ശതമാനത്തോളം വിപണിവിഹിതം സ്വന്തമാകും. 124 വിമാനങ്ങൾ സ്വന്തമായുള്ള ജെറ്റിന് ആഭ്യന്തര വ്യോമയാന വിപണിയിൽനിന്ന് 16 ശതമാനം സ്വന്തമാക്കാൻ കഴിയുന്നുണ്ട്. അന്താരാഷ്ട്ര റൂട്ടുകളിൽനിന്ന് 14 ശതമാനവും. ടാറ്റയ്ക്ക് ഉടമസ്ഥാവകാശമുള്ള വിസ്താരയ്ക്കും എയർ ഏഷ്യ ഇന്ത്യക്കും ആഭ്യന്തര വിപണിയിൽ നാലുശതമാനം വീതമാണ് ലഭിക്കുന്നത്. വിപണിയിൽനിന്ന് 43.2 ശതമാനവും സ്വന്തമാക്കുന്ന ഇൻഡിഗോയാണ് മേഖലയിൽ ബഹുദൂരം മുന്നിലുള്ളത്.