കേരളത്തിനെ ആകമാനം ആടിയുലച്ച സംഭവമായിരുന്നു പ്രളയക്കെടുതി. പാവപ്പെട്ട ജനങ്ങളുടെ ജീവിത സമ്പാദ്യങ്ങളെല്ലാം കവർന്നെടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് അനവധി നിരവധി സഹായ സഹായഹസ്തങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. പ്രധാനമായും പ്രവാസികളായ മലയാളി സംഘടനകളാണ് ഏറ്റവും കൂടുതൽ സഹായം കേരളത്തിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ, ബ്രിട്ടനിലെ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയും കേരളത്തിന് ഒരു സഹായവുമായി എത്തിയിരിക്കുകയാണ്.

വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ട നാലു മലയാളി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി. നാല് എക്സ്‌ക്ലൂസിവ് സ്‌കോളർഷിപ്പുകളാണ് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നത്. വെള്ളപ്പൊക്കത്തിൽപ്പെട്ട് ബിരുദാനന്തര ബിരുദ പഠനത്തിന് തടസം നേരിടുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. 20190 - 2020 കാലഘട്ടത്തിൽ ഏതെങ്കിലും ഒരു സർവകലാശാലയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും.

പ്രധാനമായും നാലു കാര്യങ്ങളാണ് യോഗ്യതയായി പരിഗണിക്കുന്നത്.

  • മികച്ച അക്കാദമിക നിലവാരം ഉണ്ടായിരിക്കുകയും യുകെയിലെ 2: 1 ഹോണുകളേയോ അല്ലെങ്കിൽ മികച്ചതെങ്കിലുമോ തുല്യമായ ഗ്രേഡുകൾ നേടിയെടുക്കുകയോ ചെയ്യണം
  • ഏതെങ്കിലും നാലു യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദാനന്തര ബിരുദ പഠനത്തിന് ലഭിച്ച ഓഫർ ഉണ്ടാകണം
  • ഫീസ് ആവശ്യകതകൾക്കായി ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയായി വർത്തിക്കണം
  • അപേക്ഷിക്കുന്ന സമയത്ത് ഇന്ത്യയിൽ താമസിക്കുന്നതും (കേരളത്തിൽ നിന്നുള്ളതും) ആയിരിക്കണം

4 x £ 10,000 (ASBS പ്രോഗ്രാമുകൾക്ക് 2 x £ 10,000 ഉൾപ്പെടെ) എന്ന രീതിയിലായിരിക്കും സ്‌കോളർഷിപ്പ് ലഭിക്കുക. യോഗ്യതയുള്ള വിദ്യാർത്ഥികൾ ഓൺലൈൻ സ്‌കോളർഷിപ്പ് ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യപ്പെടുന്ന എല്ലാ രേഖകളും അടക്കം സമർപ്പിക്കേണ്ടതാണ്. mrio-scholarships@glasgow.ac.uk എന്ന മെയിൽ ഐഡിയിലേക്കാണ് രേഖകളും മുഴുവൻ പേരും സ്റ്റുഡന്റ് ഐഡിയും സഹിതം അയക്കേണ്ടത്.

യൂട്ടിലിറ്റി ബിൽ, ഫോൺ ബിൽ, മോർട്ട്ഗേജ് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ വാടക എഗ്രിമെന്റ്, പെർമനന്റ് ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണമാണ് അഡ്രസ് പ്രൂഫായി സമർപ്പിക്കേണ്ട ഡോക്യുമെന്റുകൾ. ഈ രേഖകൾ ഒന്നുമില്ലാതെ, ഓൺലൈൻ ആപ്ലിക്കേഷൻ അയക്കുന്നവരെ പരിഗണിക്കുന്നതല്ല.

2016 ഏപ്രിൽ 30 വരെയാണ് ആപ്ലിക്കേഷൻ അയക്കാനുള്ള സമയം. കൃത്യം ഒരു മാസത്തിനുള്ളിൽ മെയ് 30നകം സ്‌കോഷർഷിപ്പ് യോഗ്യത നേടിയോ എന്നു വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കും.