- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പൗരത്വം ലഭിച്ചാൽ എന്തുതോന്യാസവും ആവാമെന്ന് കരുതേണ്ട; ക്രിക്കറ്റ് വാതുവെപ്പിനു കൂട്ടുനിന്ന ഇന്ത്യൻ ബിസിനസുകാരനെ നാടുകടത്താൻ ലണ്ടൻ ഹൈക്കോടതിയുടെ അനുമതി; തീഹാർ ജയിലിന് ഒരു കുഴപ്പവുമില്ലെന്ന് വിധിച്ച് ഹൈക്കോടതി; വിജയ് മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യൻ ശ്രമത്തിനും ഗുണകരം
ലണ്ടൻ: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത് ബ്രിട്ടനിൽ അഭയം തേടിയാൽ രക്ഷപ്പെട്ടുവെന്ന് ഇനിയാരും കരുതില്ല. ഇന്ത്യൻ കുറ്റവാളികളെ നാടുകടത്തുന്നതിൽ കുഴപ്പമില്ലെന്നും ഡൽഹിയിലെ തീഹാർ ജയിലിൽ എല്ലാ സൗകര്യമുണ്ടെന്നും വിധിച്ച് ലണ്ടൻ ഹൈക്കോടതി. ക്രിക്കറ്റ് വാതുവെപ്പുകേസിലെ പ്രതി സഞ്ജീവ് ചൗളയെ നാടുകടത്താൻ വിധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ശക്തിപകരുന്നതാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ് കുമാർ ചൗള ക്രിക്കറ്റ് വാതുവെപ്പുകേസിൽ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളിൽ മതിയായ സൗകര്യമില്ലെന്നുമാണ് വാദിച്ചിരുന്നത്. എന്നാൽ, കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാൻസ് എന്നിവർ ഈ വാദം പൂർണമായും തള്ളി. തീഹാർ ജയിലിന് യാതൊരു കുഴപ്പവുമില്ലെന്നും ജയിലിൽ കാര്യമായ പരിഗണന നൽകാമെനന്് ഇന്ത്യൻ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സഞ്ജീവ്
ലണ്ടൻ: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത് ബ്രിട്ടനിൽ അഭയം തേടിയാൽ രക്ഷപ്പെട്ടുവെന്ന് ഇനിയാരും കരുതില്ല. ഇന്ത്യൻ കുറ്റവാളികളെ നാടുകടത്തുന്നതിൽ കുഴപ്പമില്ലെന്നും ഡൽഹിയിലെ തീഹാർ ജയിലിൽ എല്ലാ സൗകര്യമുണ്ടെന്നും വിധിച്ച് ലണ്ടൻ ഹൈക്കോടതി. ക്രിക്കറ്റ് വാതുവെപ്പുകേസിലെ പ്രതി സഞ്ജീവ് ചൗളയെ നാടുകടത്താൻ വിധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ശക്തിപകരുന്നതാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ് കുമാർ ചൗള ക്രിക്കറ്റ് വാതുവെപ്പുകേസിൽ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളിൽ മതിയായ സൗകര്യമില്ലെന്നുമാണ് വാദിച്ചിരുന്നത്. എന്നാൽ, കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാൻസ് എന്നിവർ ഈ വാദം പൂർണമായും തള്ളി. തീഹാർ ജയിലിന് യാതൊരു കുഴപ്പവുമില്ലെന്നും ജയിലിൽ കാര്യമായ പരിഗണന നൽകാമെനന്് ഇന്ത്യൻ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സഞ്ജീവ് ചൗളയെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ട് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരേയാണ് ഇന്ത്യ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായതോടെ, ഇന്ത്യക്ക് വീണ്ടും വെസ്റ്റ്മിൻസ്റ്റർ കോടതിയെ സമീപിക്കാം. ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇതിനെതിരെ ഹൈക്കോടതിയിലും സൂപ്രീം കോടതിയിലും അപ്പീൽ പോകാനുള്ള അവസരം സഞ്ജീവ് ചൗളയ്ക്കുണ്ട്.
ഡൽഹിയിൽ ജനിച്ച ചൗള 1996 വരെ ഇന്ത്യയിലാണ് ജീവിച്ചത്. 1996-ൽ ബിസിനസ് വിസയിൽ ബ്രിട്ടനിലേക്ക് കടന്ന ചൗളയുടെ പാസ്‌പോർ്ട് 2000-ൽ ഇന്ത്യ മരവിപ്പിച്ചു. 2005-ൽ യുകെ പാസ്‌പോർട്ട് ലഭിച്ചു. ഭാര്യയും രണ്ടുമക്കളുമായി ലണ്ടനിൽ കഴിയുന്ന സഞ്ജീവ് ചൗളയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരി ഒന്നിനാണ് ഇന്ത്യ ബ്രിട്ടനോട് അഭ്യർത്ഥിച്ചത്. 2000-ലെ കുപ്രസിദ്ധമായ ക്രിക്കറ്റ വാതുവെപ്പിൽ ചൗളയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് കാട്ടിയായിരുന്നു ഇത്. ഹാൻസി ക്രോണ്യെ, മുഹമ്മദ് അസ്ഹറുദീൻ, അജയ് ജഡേജ തുടങ്ങിയവർക്കെതിരേ നടപടികൾ വന്നത് ഈ വാതുവെപ്പുകേസിലാണ്.
കേസ് പരിഗണിച്ച വെസ്റ്റ്മിൻസ്റ്റർ കോടതി ജഡ്ജി റെബേക്ക ക്രേൻ, ചൗള കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിധിച്ചു. എന്നാൽ, തീഹാർ ജയിലിൽ താൻ പീഡിപ്പിക്കാനിടയുണ്ടെന്ന ചൗളയുടെ വാദം അംഗീകരിച്ച കോടതി നാടുകടത്താൻ വിസമ്മതിച്ചു. ഇതിനെതിരെ ഇന്ത്യ അപ്പീലുമായി ഹൈക്കോടതിയെ സമീപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ ജയിലുകളിൽ മതിയായ സൗകര്യമില്ലെന്നതാണ് തന്നെ നാടുകടത്താതിരിക്കാനുള്ള പ്രധാനകാരണമായി വിജയ് മല്യയും ഉന്നയിക്കുന്നത്. ലണ്ടൻ ഹൈക്കോടതിയുടെ നിരീക്ഷണം ഈ കേസിലും ഇന്ത്യക്ക് പ്രയോഗിക്കാനാവുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.