തം എത്രത്തോളം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും ആനന്ദത്തെയും സ്വാധീനിക്കുന്നുണ്ട്? ലോകത്ത് എല്ലായിടത്തും പടർന്നു പന്തലിച്ചിരിക്കുന്ന മതമെന്ന വികാരം മാറ്റി നിർത്തിയാൽ ജനങ്ങളുടെ ജീവിതത്തിന് സന്തോഷം പ്രാപ്യമാകില്ല? മതത്തേയും രാഷ്ട്രത്തേയും രണ്ടായി കാണാത്തിടത്തോളം കാലം സന്തോഷം ജനതയ്ക്ക് അപ്രാപ്യമാണെന്ന് തെളിയിക്കുന്നതാണ് വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സ്. ഐക്യരാഷ്ട്രസഭയുടെ 2018ലെ ദ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യർ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങളെടുത്താൽ അവയുടെ പൊതുസ്വഭാവം മതരഹിത സമൂഹം എന്നതാണ്. ശബരിമല സംബന്ധിച്ച വൻ വിശ്വാസ വിവാദങ്ങൾ ഉയർന്ന് മതം കത്തിജ്ജ്വലിച്ചിരിക്കുന്ന സമയത്ത് ഐക്യരാഷ്ട്ര സഭയുടെ ദ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് ചർച്ചയാക്കുകയാണ് സ്വതന്ത്ര ചിന്തകർ.

ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിൻലാൻഡ് ആണുള്ളത്. രണ്ടാം സ്ഥാനത്ത് നോർവേയും മൂന്നാം സ്ഥാനത്ത് ഡെമാർക്കും നിൽക്കുന്നു. 156 രാജ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിലാണ് ഫിൻലാൻഡ് ഒന്നാമതെത്തിയിരിക്കുന്നത്. നാലാം സ്ഥാനത്ത് ഐസ് ലാൻഡും അഞ്ചാം സ്ഥാനത്ത് സ്വിറ്റ്‌സർലൻഡും ആറാം സ്ഥാനത്ത് നെതർലാൻഡ്‌സും ഏഴാം സ്ഥാനത്ത് കാനഡയും ആണുള്ളത്. ന്യൂസിലാൻഡ് എട്ടാം സ്ഥാനവും സ്വീഡൻ ഒമ്പതാം സ്ഥാനവും ഓസ്‌ട്രേലിയ പത്താം സ്ഥാനവും കൈയടക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ പ്രതീശീർഷ ആഭ്യന്തര ഉത്പാദനം, ആരോഗ്യം, ആയുസ്, വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സഹകരണം, അഴിമതി തുടങ്ങിയ ഘടകങ്ങൾ പരിഗണനയ്‌ക്കെടുത്താണ് ഹാപ്പിനസ് റിപ്പോർട്ട് തയാറാക്കുന്നത്. ഫിൻലാൻഡ് ജനസംഖ്യയിൽ 30 ശതമാനത്തോളം പേർ നിരീശ്വരവിശ്വാസികളാണ്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും പേരിന് മാത്രമാണ് വിശ്വാസികൾ. വിവാഹം മരണം എന്നിവയല്ലാതെ ഭൂരിഭാഗംപേരും പള്ളികളിൽപോവാറില്ല. ഞായറാഴ്ചപോലും. ഇവിടെ പലയിടത്തും പള്ളികളും മറ്റും കാലങ്ങളായി അടഞ്ഞുകിടക്കുയും ചെയ്യുകയാണ്.യൂറോപ്പിൽ വിശ്വാസത്തിൽ ഏറെ ചോർച്ച സംഭവിക്കുന്ന കാലം കൂടിയാണിത്. മിക്ക രാജ്യങ്ങളിലും മതം ഒരു ശക്തിയായി നിലനിൽക്കുന്നുണ്ടെങ്കിലും മതത്തിന്റെ സ്വാധീനത്തിൽ നിന്ന് അകന്നു നിൽക്കുന്ന രാജ്യങ്ങളിലാണ് ജനങ്ങൾ സന്തോഷത്തെ ജീവിക്കുന്നതെന്നും റിപ്പോർ്ട്ടുകൾ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തുരാജ്യങ്ങളിലും മതാധിഷ്ഠതമായ രാജ്യവുമില്ല. മതത്തിന്റെ സ്വാധീനവും ഈ രാജ്യങ്ങളിൽ ഏറെ കുറവാണ്. പേരിന് മതം നിലനിൽക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ആരാധനാലയങ്ങളും മറ്റും ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലും മറ്റും കാണാം. ചിലയിടങ്ങളിൽ ആരാധനാലയങ്ങൾ മറ്റു പല സ്ഥാപനങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെ മതഭൂരിപക്ഷമുള്ള 156 രാജ്യങ്ങൾ ഉളപ്പടെയുള്ളതിൽ നിന്നാണ് നിന്നാണ് ഈ തിരഞ്ഞെടുപ്പ് എന്നുകൂടി ഓർക്കുമ്പോൾ മതവിശ്വാസികൾ കുറയുന്ന ഈ രാജ്യങ്ങൾ ഈ ലിസ്റ്റിൽ വന്നതിന്റെ തിളക്കം കൂടുന്നു. അതിശയകരമായി മതവിശ്വാസികളുടെ എണ്ണം കുറയുകയും മതം താമസിയാതെ പടിക്ക് പുറത്തേക്കു പോകുന്നതുമായ ഒൻപതു രാജ്യങ്ങളാണ് സ്വിറ്റ്‌സർലാൻഡ്, ഐസ്ലൻഡ്, ചെക് റിപ്പബ്ലിക്, ഫിൻലാൻഡ്, കാനഡ, നെതർലൻഡ്സ്, ന്യൂസിലാന്റ്, ഓസ്ട്രേലിയ, സ്വീഡൻ എന്നിവ.ഇതിലെ എട്ടു രാജ്യങ്ങളും സമാധാനവും സന്തോഷവുമുള്ള ലോകത്തെ ആദ്യത്തെ പത്തു രാജ്യങ്ങളുടെ സ്ഥാനം പിടിച്ചിരിക്കുന്നു.

ഹാപ്പിനസ് ഇൻഡക്‌സിൽ ഏറ്റവും അവസാനം ബറുണ്ടിയാണ്. രാഷ്ട്രീയ കലാപങ്ങളും അക്രമങ്ങളും നിലനിൽക്കുന്ന ബറുണ്ടിയാണ് അശാന്തിയുടെ ദിനങ്ങളാണ് എപ്പോഴും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രണ്ടര ലക്ഷത്തോളം പേർ ആഭ്യന്തരകലാപത്തെ തുടർന്ന് കൊല്ലപ്പെട്ട സിറിയ പോലും ലിസ്റ്റിൽ ബറുണ്ടിയെക്കാൾ മുന്നിലാണ്. മതത്തിന്റെ സ്വാധീനം ഏറെയുള്ള ബറുണ്ടിയിൽ എഴുപതു ശതമാനത്തോളം പേർ ക്രൈസ്തവ മതത്തിൽ വിശ്വസിക്കുന്നവരാണ്. മതസ്വാതന്ത്ര്യം ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അന്ധവിശ്വാസത്തിന്റെ ചട്ടക്കൂടിൽ നിന്ന് ബറുണ്ടി ജനത ഇനിയും മോചിതരായിട്ടില്ല.

ഇനി ലോകത്തെ ഏറ്റവും കൂടുതൽ സമാധാനത്തോടെ ജീവിക്കുന്ന ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നതും ഏതാണ്ട് ഇതേ രാജ്യങ്ങൾ തന്നെയാണ്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐസ്ലാൻഡും രണ്ടാം സ്ഥാനത്ത് ന്യൂസിലാൻഡും മൂന്നാം സ്ഥാനത്ത് ഓസ്ട്രിയയും നിൽക്കുന്നു. നാലാം സ്ഥാനം പോർച്ചുഗലിനും അഞ്ചാം സ്ഥാനം ഡെൻാർക്കും ആറാം സ്ഥാനം കാനഡയ്ക്കും ഏഴാം സ്ഥാനം ചെക്ക് റിപ്പബ്ലിക്കിനുമാണ്. സിംഗപ്പൂർ എട്ടാം സ്ഥാനവും ജപ്പാൻ ഒമ്പതാം സ്ഥാനവും അയർലണ്ട് പത്താം സ്ഥാനവും നേടിയിട്ടുണ്ട്. ഇതിൽ മതം ഏറെ സ്വാധീനം ചെലുത്തുന്ന ഏക രാജ്യമാണ് അയർലണ്ട്. കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ പോലും നിലവിൽ ഗർഭഛിദ്രവും സ്വവർഗ വിവാഹവും മറ്റും നിയമവിധേയമാക്കുകയും ചെയ്തു.

മതവിശ്വാസം ഇവിടെ കാലാകാലങ്ങളായി അനുഷ്ഠിച്ചു പോരുകയാണെങ്കിലും മതത്തിന്റെ ചട്ടക്കൂടിൽ നിന്നു മാറി ചിന്തിക്കാൻ ആളുകൾ തുടങ്ങിയിട്ടുമുണ്ട്. മതത്തേയും രാഷ്ട്രത്തേയും രണ്ടു തട്ടിൽ നോക്കി കാണാൻ തുടങ്ങിയതിന്റെ ലക്ഷണമാണ് അയർലണ്ടിലെ നിയമഭേദഗതികൾ.

മതം നിർണായക സ്വാധീനം ചെലുത്തുന്ന അമേരിക്കയും ബ്രിട്ടനും പട്ടികയിൽ പതിനെട്ടും പത്തൊമ്പതും സ്ഥാനമാണ് നേടിയിട്ടുള്ളത്. മതത്തിന്റെ പേരിൽ കലാപങ്ങളും കൊലപാകങ്ങളും അരങ്ങേറുന്ന ഇന്ത്യയ്ക്ക് ഹാപ്പിനസ് പട്ടികയിൽ 133-ാം സ്ഥാനമാണുള്ളത്. മതേതര രാഷ്ട്രമെന്ന് ഉറക്കെപ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യയിൽ പോലും മതത്തിന്റെ പേരിൽ എത്രയെത്ര വിവാദങ്ങളും കൊലപാതകങ്ങളും കലാപങ്ങളും അരങ്ങേറുന്നു.മതം ജനതയുടെ സന്തോഷം കെടുത്തുന്നതിന് ഏറ്റവും നല്ല ഉദാഹരണം കൂടിയാണ്.