- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയും യൂറോപ്പും ഒരുമിച്ച് നിന്നപ്പോൾ റഷ്യയ്ക്ക് അപ്രതീക്ഷിതമായ പരാജയം; ചൈന അറസ്റ്റ് ചെയ്ത പ്രസിഡന്റിന് പകരമായി ഇന്റർപോൾ തെരഞ്ഞെടുത്തത് ദക്ഷിണ കൊറിയക്കാരനായ പുതിയ പ്രസിഡന്റിനെ; ഇന്റർപോൾ തലവനാകാൻ കാത്തിരുന്ന റഷ്യയ്ക്ക് കടുത്ത പ്രതിഷേധം
ന്യൂയോർക്ക്: ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷനായ ഇന്റർപോളിന്റെ പുതിയ പ്രസിഡന്റായി ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജോങ് യാങ്ങിനെ തെരഞ്ഞെടുത്തുവെന്ന് റിപ്പോർട്ട്. അഴിമതിക്കേസിൽ ചൈനയിൽ ജയിലിൽ അടക്കപ്പെട്ട മുൻ ഇന്റർപോൾ പ്രസിഡന്റ് മെങ് ഹോങ് വെ രാജി വച്ച ശേഷം ആക്ടിങ് പ്രസിഡന്റായി പ്രവർത്തിച്ച് വരുകയായിരുന്നു കിം. പുതിയ തീരുമാനമനുസരിച്ച് 2020 വരെ അദ്ദേഹമായിരിക്കും സ്ഥാനം വഹിക്കുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ അമേരിക്കയും യൂറോപ്പും ഒരുമിച്ച് നിന്നതോടെയാണ് റഷ്യയ്ക്ക് ഇക്കാര്യത്തിൽ അപ്രതീക്ഷിത പരാജയം സംഭവിച്ചിരിക്കുന്നത്. ഇന്റർ പോൾ തലവൻ സ്ഥാനം പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന റഷ്യ ഇതോടെ കടുത്ത പ്രതിഷേധവുമായിട്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്. വാശിയേറിയ വോട്ടെടുപ്പിൽ ഇന്റർപോൾ വൈസ് പ്രസിഡന്റും റഷ്യക്കാരനുമായ അലക്സാണ്ടർ പ്രൊക്രോപ്ചുക്കിനെ തോൽപ്പിച്ചാണ് കിം പ്രസിഡന്റായിരിക്കുന്നത്. റഷ്യക്കാർ ഈ അത്യുന്നത പദവി നേടാതിരിക്കാൻ യുഎസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ ആസൂത്രിതമായ നീക്കമായിരുന്നു നടത്തിയിരുന്നത്. റ
ന്യൂയോർക്ക്: ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷനായ ഇന്റർപോളിന്റെ പുതിയ പ്രസിഡന്റായി ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജോങ് യാങ്ങിനെ തെരഞ്ഞെടുത്തുവെന്ന് റിപ്പോർട്ട്. അഴിമതിക്കേസിൽ ചൈനയിൽ ജയിലിൽ അടക്കപ്പെട്ട മുൻ ഇന്റർപോൾ പ്രസിഡന്റ് മെങ് ഹോങ് വെ രാജി വച്ച ശേഷം ആക്ടിങ് പ്രസിഡന്റായി പ്രവർത്തിച്ച് വരുകയായിരുന്നു കിം.
പുതിയ തീരുമാനമനുസരിച്ച് 2020 വരെ അദ്ദേഹമായിരിക്കും സ്ഥാനം വഹിക്കുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ അമേരിക്കയും യൂറോപ്പും ഒരുമിച്ച് നിന്നതോടെയാണ് റഷ്യയ്ക്ക് ഇക്കാര്യത്തിൽ അപ്രതീക്ഷിത പരാജയം സംഭവിച്ചിരിക്കുന്നത്. ഇന്റർ പോൾ തലവൻ സ്ഥാനം പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന റഷ്യ ഇതോടെ കടുത്ത പ്രതിഷേധവുമായിട്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്.
വാശിയേറിയ വോട്ടെടുപ്പിൽ ഇന്റർപോൾ വൈസ് പ്രസിഡന്റും റഷ്യക്കാരനുമായ അലക്സാണ്ടർ പ്രൊക്രോപ്ചുക്കിനെ തോൽപ്പിച്ചാണ് കിം പ്രസിഡന്റായിരിക്കുന്നത്. റഷ്യക്കാർ ഈ അത്യുന്നത പദവി നേടാതിരിക്കാൻ യുഎസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ ആസൂത്രിതമായ നീക്കമായിരുന്നു നടത്തിയിരുന്നത്. റഷ്യ ഇന്റർപോൾ പ്രസിഡന്റ് സ്ഥാനം നേടിയാൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഈ സ്ഥാനം ദുരുപയോഗിക്കുമെന്നായിരുന്നു റഷ്യയുടെ എതിരാളികൾ എടുത്ത് കാട്ടിയിരുന്നത്. ലോക പൊലീസ് ഓർഗനൈസേഷനായ ഇന്റർപോൾ ഫ്രാൻസിലെ ലിയോ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഇന്റർപോളിന്റെ ദൈനംദിന പ്രവർത്തികൾക്ക് ചുക്കാൻ പിടിക്കുന്നത് സെക്രട്ടറി ജനറലാണ്. അതിനാൽ പ്രസിഡന്റ് സ്ഥാനം പേരിന് മാത്രമുള്ളതാണ്. മെങ് ഹോങ് വെയെ തന്നെ ആ സ്ഥാനത്ത് എത്തിക്കാൻ ലക്ഷ്യം വച്ച് കൊണ്ടുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പെന്നും ഇത് ഒട്ടും സുതാര്യമല്ലായിരുന്നുവെന്നുമാണ് റഷ്യ കടുത്ത ആരോപണമുന്നയിച്ചിരിക്കുന്നത്. പ്രൊക്രോപ്ചുക്ക് ഇന്റർപോൾ പ്രസിഡന്റായാൽ ആ സ്ഥാനം റഷ്യയുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനായി ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക യുകെയും യുഎസും ഉയർത്തിക്കാട്ടിയിരുന്നു. പ്രൊക്രോപ്ചുക്കിനെ ഈ ചുമതല ഏൽപ്പിക്കുന്നത് കുറുക്കനെ കോഴിക്കൂടിന്റെ നിയന്ത്രണം ഏൽപ്പിക്കുന്നതിന് തുല്യമാണെന്നാണ് നാല് യുഎസ് സെനറ്റർമാർ മുന്നറിയിപ്പേകിയിരുന്നത്.
എന്നാൽ യുകെയും യുഎസും മുമ്പില്ലാത്ത വിധത്തിൽ തികച്ചും നീതിരഹിതമായി ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടതിനെ തുടർന്നാണ് റഷ്യക്കാരന് ഇന്റർപോൾ പ്രസിഡന്റാകാൻ സാധിക്കാതെ പോയതെന്ന കടുത്ത ആരോപണമാണ് റഷ്യ ഉന്നയിക്കുന്നത്. പുറത്ത് നിന്നുമുള്ള കടുത്ത സമ്മർദം വോട്ടെടുപ്പിനെ ബാധിച്ചിരുന്നുവെന്നാണ് റഷ്യൻ പ്രസിഡൻര് വ്ലാദിമെർ പുട്ടിന്റെ വക്താവ് ഇന്നലെ ആരോപിച്ചിരിക്കുന്നത്.റഷ്യൻ സെക്യൂരിറ്റി സർവീസുകളിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുകയും റഷ്യൻ ഇന്റീരിയർ മിനിസ്ട്രിയിൽ ജനറലുമായി പ്രവർത്തിച്ച് പരിചയമുള്ള പ്രൊക്രോപ്ചുക്കിനെ തോൽപ്പിക്കാൻ അരയും തലയും മുറുക്കിയാണ് യുഎസും യുകെയും രംഗത്തിറങ്ങിയിരുന്നത്.
പ്രൊക്രോപ്ചുക്ക് ഇന്റർപോൾ പ്രസിഡന്റാകുന്നതിനെതിരെ യുഎസും യൂറോപ്യൻ പങ്കാളികളും ശക്തമായി നിലകൊണ്ടതിനെ തുടർന്നായിരുന്നു കിം ജോങ് യാങ്ങ് പ്രസിഡന്റായിത്തീർന്നത്. പുതിയ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ സ്വാഗതം ചെയ്ത് ഇന്നലെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോയും മുന്നോട്ട് വന്നിരുന്നു.