- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്കോയിൻ തകർന്ന് തരിപ്പണമായി; കഴിഞ്ഞ വർഷം ഈ സമയത്ത് 20,000 ഡോളർ വില ഉണ്ടായിരുന്ന ഡിജിറ്റൽ കറൻസി 4000ത്തിലേക്ക് വീഴുന്നു; ഒരാഴ്ച കൊണ്ട് വിപണി മൂല്യം പോയത് 700 ബില്യൺ ഡോളറിന്റെ; ക്രൈപ്റ്റോ കറൻസിയുടെ പേരിൽ കാശ് പിടുങ്ങിയവർ മിടുക്കന്മാരായിരിക്കുമ്പോൾ മോഹവലയത്തിൽ വീണ് പണം നഷ്ടപ്പെട്ടത് അനേകം പേർക്ക്
ക്രൈപ്റ്റോ കറൻസിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഈ മേഖലയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ബിറ്റ്കോയിൻ തകർന്ന് തരിപ്പണമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 20,000 ഡോളർ വില ഉണ്ടായിരുന്ന ഡിജിറ്റൽ കറൻസി 4000ത്തിലേക്ക് വീഴുന്നുവെന്നും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഒരാഴ്ച കൊണ്ട് ക്രൈപ്റ്റോ കറൻസിയുടെ വിപണി മൂല്യം പോയത് 700 ബില്യൺ ഡോളറിന്റെതാണ്. ക്രൈപ്റ്റോ കറൻസിയുടെ പേരിൽ കാശ് പിടുങ്ങിയവർ മിടുക്കന്മാരായിരിക്കുമ്പോൾ മോഹവലയത്തിൽ വീണ് പണം നഷ്ടപ്പെട്ടത് അനേകം പേർക്കാണെന്നും റിപ്പോർട്ടുണ്ട്. 2018 ൽ ക്രൈപ്റ്റോ കറൻസി നേരിട്ടിരിക്കുന്ന ഏറ്റവും വലിയ തകർച്ചയുമാണിത്.ബിറ്റ് കോയിനെ പോലുള്ള മറ്റ് ക്രൈപ്റ്റോ കറൻസികളുടെ മൂല്യവും വെള്ളിയാഴ്ച് ഇടിഞ്ഞ് താണിരുന്നു. തൽഫലമായി ബ്ലൂംബർഗ് ഗാലക്സി ക്രൈപ്റ്റോ കറൻസി ഇൻഡെക്സിൽ 25 ശതമാനമാണ് വാരാന്ത്യ ഇടിവുണ്ടായിരിക്കുന്നത്. ക്രൈപ്റ്റോ മാനിയ അതിന്റെ മൂർധന്യത്തിലെത്തിയ ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും കടുത്ത വാര
ക്രൈപ്റ്റോ കറൻസിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഈ മേഖലയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ബിറ്റ്കോയിൻ തകർന്ന് തരിപ്പണമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 20,000 ഡോളർ വില ഉണ്ടായിരുന്ന ഡിജിറ്റൽ കറൻസി 4000ത്തിലേക്ക് വീഴുന്നുവെന്നും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഒരാഴ്ച കൊണ്ട് ക്രൈപ്റ്റോ കറൻസിയുടെ വിപണി മൂല്യം പോയത് 700 ബില്യൺ ഡോളറിന്റെതാണ്. ക്രൈപ്റ്റോ കറൻസിയുടെ പേരിൽ കാശ് പിടുങ്ങിയവർ മിടുക്കന്മാരായിരിക്കുമ്പോൾ മോഹവലയത്തിൽ വീണ് പണം നഷ്ടപ്പെട്ടത് അനേകം പേർക്കാണെന്നും റിപ്പോർട്ടുണ്ട്.
2018 ൽ ക്രൈപ്റ്റോ കറൻസി നേരിട്ടിരിക്കുന്ന ഏറ്റവും വലിയ തകർച്ചയുമാണിത്.ബിറ്റ് കോയിനെ പോലുള്ള മറ്റ് ക്രൈപ്റ്റോ കറൻസികളുടെ മൂല്യവും വെള്ളിയാഴ്ച് ഇടിഞ്ഞ് താണിരുന്നു. തൽഫലമായി ബ്ലൂംബർഗ് ഗാലക്സി ക്രൈപ്റ്റോ കറൻസി ഇൻഡെക്സിൽ 25 ശതമാനമാണ് വാരാന്ത്യ ഇടിവുണ്ടായിരിക്കുന്നത്. ക്രൈപ്റ്റോ മാനിയ അതിന്റെ മൂർധന്യത്തിലെത്തിയ ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും കടുത്ത വാരാന്ത്യ തകർച്ചയുമാണിത്. കഴിഞ്ഞ വർഷം ക്രൈപ്റ്റോ കറൻസി മൂല്യത്തിൽ തുടർച്ചയായി റെക്കോർഡ് വർധനവുണ്ടായതിന് ശേഷമാണ് ഇതിന്റെ മൂല്യം സമീപകാലത്ത് ഇടിയാൻ തുടങ്ങിയിരിക്കുന്നത്.
70 ശതമാനം വെർച്വൽ കറൻസികളുടെയും മൂല്യം ഇടിഞ്ഞ് താഴുന്ന പ്രവണയതാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും നിരവധി പേർ ക്രൈപ്റ്റോ കറൻസിയെന്ന ചൂതാട്ടത്തിനായി പണം നിക്ഷേപിക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയുണ്ടെന്നാണ് ഓൺഡ കോർപ്സ് ഏഷ്യ പസിഫിക്കിന്റെ ട്രേഡിങ് ഹെഡായ സ്റ്റീഫൻ ഇന്നെസ് എടുത്ത് കാട്ടുന്നത്. ബിറ്റ്കോയിന് പുറമെ എതെർ, റിപ്പിൾ, ലിറ്റ്കോയിൻ എന്നിവയുടെ വിലയിലും കുറഞ്ഞത് 4.8 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. എല്ലാ ക്രൈപ്റ്റോ കറൻസികളുടെയും മാർക്ക് വാല്യൂ കോയിന്മാർക്കറ്റ്കാപ്.കോം ട്രാക്ക് ചെയ്തിട്ടുണ്ട്.
ഇത് പ്രകാരം നിലവിൽ അത് വെറും 1.3 ബില്യൺ ഡോളർ മാത്രമാണ്. ക്രൈപ്റ്റോ കറൻസി മാർക്കറ്റ് അതിന്റെ മൂർധന്യത്തിലെത്തിയ ജനുവരിയിൽ ഇത് 835 ബില്യൺ ഡോളറായിരുന്നുവെന്ന് അറിയുമ്പോഴാണ് നാശത്തിന്റെ ആഴം മനസിലാക്കാൻ സാധിക്കുന്നത്.ഇക്കഴിഞ്ഞ ജനുവരിയിൽ ബിറ്റ്കോയിന്റെയും മറ്റ് ഡിജിറ്റൽ കറൻസികളുടെയും പെട്ടെന്നുള്ള വളർച്ചയുണ്ടായതിനെ തുടർന്ന് സെൻട്രൽ ബാങ്കുകളും റെഗുലേറ്റർമാരും ഈ മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു.
ഇവയുടെ വളർച്ച എപ്പോഴും തകരാവുന്ന കുമിളയാണെന്നും അതിനാൽ ഇതിൽ നിക്ഷേപിച്ച് നിരവധി പേർക്ക് പണം നഷ്ടപ്പെടാതിരിക്കാൻ വാച്ച്ഡോഗുകൾ ഇതിൽ ഇടപെടണമെന്നും എംപിമാർ മുന്നറിയിപ്പേകിയിരുന്നു. ഇത്തരം കറൻസികൾ ഫിനാൻഷ്യൽ കണ്ടക്ട് അഥോറിറ്റിയുടെ കീഴിൽ വരുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. ഇത് കാരണം ഇത്തരം കറൻസികൾക്ക് തകർച്ചയുണ്ടായാൽ ഇൻവെസ്റ്റർമാർക്ക് സംരക്ഷണം ലഭിക്കുന്നുമില്ല.