- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും ആരോഗ്യമുള്ള ജനത സിംഗപ്പൂരിലേത്; ഖത്തറും യുഎഇയും ഓസ്ട്രേലിയയും ആദ്യ പത്ത് രാജ്യങ്ങളുടെ ലിസ്റ്റിൽ; ബ്രിട്ടന് 26ാം സ്ഥാനവും അമേരിക്കയ്ക്ക് 35ാം സ്ഥാനവും മാത്രം; ഏറ്റവും ആരോഗ്യമില്ലാത്ത രാജ്യം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളും; ശ്രീലങ്ക 49ാമത് എത്തിയപ്പോൾ ഇന്ത്യയ്ക്ക് 109-ാം സ്ഥാനം മാത്രം
ലോകത്തിൽ ഏറ്റവും ആരോഗ്യമുള്ള ജനത സിംഗപ്പൂരാണെന്ന് ഇത് സംബന്ധിച്ച ഗ്ലോബൽ ലീഗ് ടേബിൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഖത്തറും യുഎഇയും ഓസ്ട്രേലിയയും ഏറ്റവും ആരോഗ്യമുള്ള ജനതയുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ ലിസ്റ്റിൽ സ്ഥാനം നേടിയിരിക്കുന്നു. ഇക്കാര്യത്തിൽ ബ്രിട്ടന് 26ാം സ്ഥാനവും അമേരിക്കയ്ക്ക് 35ാം സ്ഥാനവും മാത്രമാണ് നേടാൻ സാധിച്ചിരിക്കുന്നത്. ഏറ്റവും ആരോഗ്യമില്ലാത്ത രാജ്യം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുമാണെന്നും വെളിപ്പെട്ടിരിക്കുന്നു. ആരോഗ്യ കാര്യത്തിൽ ശ്രീലങ്ക 49ാമത് എത്തിയപ്പോൾ ഇന്ത്യയ്ക്ക് 109ാം സ്ഥാനം മാത്രം നേടാനേ സാധിച്ചിട്ടുള്ളൂ. ഇക്കാര്യത്തിൽ സിംഗപ്പൂർ കഴിഞ്ഞാൽ രണ്ടാം സ്ഥാനം ലക്സംബർഗിനാണ്. ആരോഗ്യകാര്യത്തിൽ ഏറ്റവും പുറകിലുള്ള പത്ത് രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളാണ്. ഈ വിഷയത്തിൽ ടോപ് ടെൻ ലിസ്റ്റിൽ കയറിക്കൂടാൻ യുകെ, യുഎസ്, ഓസ്ട്രേലിയ എന്നീ സമ്പന്നരാജ്യങ്ങൾക്ക് സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണെന്ന് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയ ലെഗാതും ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്
ലോകത്തിൽ ഏറ്റവും ആരോഗ്യമുള്ള ജനത സിംഗപ്പൂരാണെന്ന് ഇത് സംബന്ധിച്ച ഗ്ലോബൽ ലീഗ് ടേബിൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഖത്തറും യുഎഇയും ഓസ്ട്രേലിയയും ഏറ്റവും ആരോഗ്യമുള്ള ജനതയുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ ലിസ്റ്റിൽ സ്ഥാനം നേടിയിരിക്കുന്നു. ഇക്കാര്യത്തിൽ ബ്രിട്ടന് 26ാം സ്ഥാനവും അമേരിക്കയ്ക്ക് 35ാം സ്ഥാനവും മാത്രമാണ് നേടാൻ സാധിച്ചിരിക്കുന്നത്. ഏറ്റവും ആരോഗ്യമില്ലാത്ത രാജ്യം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുമാണെന്നും വെളിപ്പെട്ടിരിക്കുന്നു. ആരോഗ്യ കാര്യത്തിൽ ശ്രീലങ്ക 49ാമത് എത്തിയപ്പോൾ ഇന്ത്യയ്ക്ക് 109ാം സ്ഥാനം മാത്രം നേടാനേ സാധിച്ചിട്ടുള്ളൂ.
ഇക്കാര്യത്തിൽ സിംഗപ്പൂർ കഴിഞ്ഞാൽ രണ്ടാം സ്ഥാനം ലക്സംബർഗിനാണ്. ആരോഗ്യകാര്യത്തിൽ ഏറ്റവും പുറകിലുള്ള പത്ത് രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളാണ്. ഈ വിഷയത്തിൽ ടോപ് ടെൻ ലിസ്റ്റിൽ കയറിക്കൂടാൻ യുകെ, യുഎസ്, ഓസ്ട്രേലിയ എന്നീ സമ്പന്നരാജ്യങ്ങൾക്ക് സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണെന്ന് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയ ലെഗാതും ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തുന്നു. മിക്ക രാജ്യങ്ങളും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന നടപടികൾ തികച്ചും അപര്യാപ്തമാണെന്നാണ് വിദഗ്ദ്ധർ ഇന്നലെ ഇതോടനുബന്ധിച്ച് മുന്നറിയിപ്പേകിയിരിക്കുന്നത്.
ഓരോ രാജ്യത്തെയും ഹെൽത്ത് കെയർ സിസ്റ്റങ്ങൾ, രോഗങ്ങളുടെ ലെവൽ, പൊണ്ണത്തടിയുടെ നിരക്ക്, മറ്റ് മാനദണ്ഡങ്ങൾ തുടങ്ങിവയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് ഇന്നലെ പ്രസിദ്ധീകരിച്ച് ഇത് സംബന്ധിച്ച റിപ്പോർട്ട് എടുത്ത് കാട്ടുന്നത്. ഒമ്പത് കാറ്റഗറികളുടെ അടിസ്ഥാനത്തിൽ ലോകത്തിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായതും അല്ലാത്തതുമായ രാജ്യങ്ങളുടെ ഇൻഡെക്സാണ് ഇതോടനുബന്ധിച്ചുള്ള ആന്വൽ പ്രോസ്പെരിറ്റി ഇൻഡെക്സ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ ഒരു കാറ്റഗറിയാണ് ആരോഗ്യം. ആരോഗ്യ കാര്യത്തിൽ പടിഞ്ഞാറൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും നല്ല പ്രകടനമാണ് ഓസ്ട്രേലിയ കാഴ്ച വച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ 12ാം റാങ്കാണ് രാജ്യത്തിന് നേടാനായിരിക്കുന്നതെന്ന് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എഡ്യുക്കേഷൻ ചാരിറ്റി എടുത്ത് കാട്ടുന്നു. ഇക്കാര്യത്തിൽ 17ാം റാങ്കുമായി ന്യൂസിലാൻഡും 21ാം റാങ്കുമായി കാനഡയും 26ാം റാങ്കുമായി യുകെയും 35ാം റാങ്കുമായി യുഎസും പുറകിലാണുള്ളത്. ആരോഗ്യകാര്യത്തിൽ ജപ്പാന് മുൻനിരയിലാണ് സ്ഥാനം. ഖത്തർ, ഹോംഗ് കോംഗ്,യുഎഇ, സ്വിറ്റ്സർലാണ്ട്, സ്വീഡൻ ഓസ്ട്രിയ, നോർവേ, തുടങ്ങിയ രാജ്യങ്ങൾ ടോപ് ടെൻ ലിസ്റ്റിൽ സ്ഥാനം നേടിയിരിക്കുന്നു.ആഗോളതലത്തിൽ ആളുകളുടെ ജീവിതത്തിന്റെ ഗുണമേന്മ ഉയരുന്നുവെങ്കിലും ആരോഗ്യ വിഷയത്തിൽ ഏറ്റവും മികച്ചതും മോശമായതും തമ്മിലുള്ള വിടവ് മുമ്പെത്തേക്കാൾ വർധിച്ച് വരുന്നുവെന്നും പുതിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നു.
ആരോഗ്യം, സാമ്പത്തിക, രാഷ്ട്രീയം, വിദ്യാഭ്യാസം , സുരക്ഷ എന്നീ രംഗങ്ങളിൽ അസമത്വം പെരുകുന്നുവെന്നും ഗവേഷണത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. മൊത്തത്തിലെടുത്താൽ യുകെ ലോകത്തെ ഏറ്റവും വിജയിച്ച ഏഴാമത്തെ രാജ്യമാണ്. എന്നാൽ ആരോഗ്യകാര്യം വരുമ്പോൾ രാജ്യത്തിന്റെ കാര്യം പരിതാപകരമാണ്. സുരക്ഷയുടെ കാര്യത്തിൽ യുഎസിന് 43ാം റാങ്കുണ്ടെങ്കിലും ആരോഗ്യ കാര്യത്തിൽ സ്ഥിതി അബദ്ധമാണ്.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ചാഡ്, ഗിനിയ, മഡഗസ്സ്‌കർ, ബെനിൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, നൈജീരിയ, സിയറ ലിയോൺ, ഉഗാണ്ട എന്നിവ ആരോഗ്യ കാര്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇന്ത്യ, ലാവോസ്, ടാജിക്കിസ്ഥാൻ എന്നിവയ്ക്ക് ആരോഗ്യ കാര്യത്തിൽ റാങ്ക് പുറകിലാണെങ്കിലും സമീപകാലത്ത് ഹെൽത്ത് കെയർ സിസ്റ്റങ്ങളുടെ ഗുണമേന്മ മെച്ചപ്പെട്ടിരിക്കുന്നുവെന്നും പുതിയ റാങ്കിങ് എടുത്ത് കാട്ടുന്നു.