- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിനൊരുങ്ങി ഇന്ത്യൻ വേഷം ധരിച്ച് അമേരിക്കൻ പോപ്പ് സ്റ്റാർ നിക്ക് ജോനാസും വീട്ടുകാരും ഇന്ത്യയിലെത്തി; പ്രിയങ്ക ചോപ്രയെ ജോധ്പൂരിൽ ഈ ആഴ്ച മിന്ന് കെട്ടും; ബോളിവുഡ് താരത്തിന്റെയും പോപ്പ് ഗായകന്റെയും വിവാഹം ആഘോഷമാക്കാൻ പാശ്ചാത്യ രാജ്യങ്ങളിലെ പാപ്പരാസികൾ എത്തിക്കഴിഞ്ഞു
മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് സ്റ്റാർ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ഈ ആഴ്ച ജോധ്പൂരിൽ വച്ച് നടക്കും. വിവാഹത്തിനൊരുങ്ങി ജോനാസും വീട്ടുകാരും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളണിഞ്ഞ് ഇന്ത്യയിലെത്തിയതിന്റെ അപൂർവ ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്. ബോളിവുഡ് താരത്തിന്റെയും പോപ്പ് ഗായകന്റെയും വിവാഹം ആഘോഷമാക്കാൻ പാശ്ചാത്യ രാജ്യങ്ങളിലെ പാപ്പരാസികൾ എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. 36 വയസുള്ള പ്രിയങ്ക 26 കാരനെയാണ് വിവാഹം കഴിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അടുത്ത ഞായറാഴ്ച ഇരുവരും വിവാഹിതരാവുന്നതിനോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും ചേർന്നുള്ള ഫോട്ടോസ് പുറത്ത് വന്നിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ഗണേശപൂജയിൽ ഇരുവരും ഒന്നിച്ചാണ് ഭാഗഭാക്കായിരിക്കുന്നത്. ഇരുവരുടെയും അടുത്ത കുടുംബക്കാരായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. ഇതോട് അനുബന്ധിച്ച് മുംബൈയിൽ ബ്രൈഡൽ പാർട്ടിയും നടന്നിരുന്നു. ലൈറ്റ് ബ്ലൂ എംബ്രോയ്ഡഡ് വസ്ത്രവും അതിനോട് യോജിക്കുന്ന പാന്റുമാണ് പ്രിയങ്ക ഈ ചടങ്ങിൽ ധരിച്ച
മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് സ്റ്റാർ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ഈ ആഴ്ച ജോധ്പൂരിൽ വച്ച് നടക്കും. വിവാഹത്തിനൊരുങ്ങി ജോനാസും വീട്ടുകാരും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളണിഞ്ഞ് ഇന്ത്യയിലെത്തിയതിന്റെ അപൂർവ ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്. ബോളിവുഡ് താരത്തിന്റെയും പോപ്പ് ഗായകന്റെയും വിവാഹം ആഘോഷമാക്കാൻ പാശ്ചാത്യ രാജ്യങ്ങളിലെ പാപ്പരാസികൾ എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. 36 വയസുള്ള പ്രിയങ്ക 26 കാരനെയാണ് വിവാഹം കഴിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
അടുത്ത ഞായറാഴ്ച ഇരുവരും വിവാഹിതരാവുന്നതിനോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും ചേർന്നുള്ള ഫോട്ടോസ് പുറത്ത് വന്നിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ഗണേശപൂജയിൽ ഇരുവരും ഒന്നിച്ചാണ് ഭാഗഭാക്കായിരിക്കുന്നത്. ഇരുവരുടെയും അടുത്ത കുടുംബക്കാരായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. ഇതോട് അനുബന്ധിച്ച് മുംബൈയിൽ ബ്രൈഡൽ പാർട്ടിയും നടന്നിരുന്നു. ലൈറ്റ് ബ്ലൂ എംബ്രോയ്ഡഡ് വസ്ത്രവും അതിനോട് യോജിക്കുന്ന പാന്റുമാണ് പ്രിയങ്ക ഈ ചടങ്ങിൽ ധരിച്ചിരുന്നത്. പിങ്ക് കുർത്ത ധരിച്ചായിരുന്നു ജോനാസ് ചടങ്ങിൽ തിളങ്ങിയത്. ഇരുവരുടെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നത് മനീഷ് മൽഹോത്രയാണ്.
പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങളും പ്രിയങ്ക ധരിച്ചിരുന്നു. ചടങ്ങിൽ വച്ച് ജോനാസ് പ്രിയങ്കയുടെ കൈ പിടിച്ചത് വൻ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. ജോനാസിന്റെ സഹോദരൻ ജോയ് ജോനാസ്, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സോഫി ടേണർ, ജോനാസിന്റെ മൂത്ത സഹോദരൻ കെവിനും ഭാര്യ ഡാനിയെല്ല തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. ജോനാസും പ്രിയങ്കയും ചടങ്കിൽ കുങ്കുമക്കുറി അണിഞ്ഞിരുന്നു. ചടങ്ങിന് ശേഷം എയർപോർട്ടിലേക്ക് പോകാനായി പ്രിയങ്കയുടെ വീടിന് മുന്നിൽ നിൽക്കുന്ന വരന്റെയും സംഘത്തിന്റെയും ഫോട്ടകളും പുറത്ത് വന്നിരുന്നു.
ചടങ്ങിൽ ഭാഗഭാക്കായ പ്രിയങ്കയുടെ മാതാപിതാക്കളായ മധു ചോപ്ര അശോക് ചോപ്ര എന്നിവരുടെയും ഫോട്ടോകളും പുറത്ത് വന്നിരുന്നു. ഇരുവരും ഇന്ത്യൻ ആർമിയിൽ ഫിസിഷ്യന്മാരാണ്. പൂജയ്ക്ക് ശേഷം പ്രിയങ്ക വൈകുന്നേരം മുംബൈയിലെ ജെഡബ്ല്യൂ മാരിയട്ടിലെത്തിച്ചേർന്നിരുന്നു. പരിപാടിക്ക് രണ്ട് ദിവസം മുമ്പ് പ്രിയങ്കയും ജോനാസും ജോയ്ക്കും സോഫിക്കുമൊപ്പം ജൂഹൂവിലെ ഒരു റസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനെത്തിയിരുന്നു. ഇതിന്റെ ഫോട്ടോഗ്രാഫുകളും പുറത്ത് വന്നിരുന്നു.
ജോനാസും പ്രിയങ്കയും നിരവധി പാർട്ടികളിലും ഇവന്റുകളിലും മറ്റും ഒരുമിച്ച് പങ്കെടുത്തിരുന്നു. എന്നാൽ അവസാനം ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള ചടങ്ങുകളിലൂടെ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. ഡിസംബർ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ചാണ് ഇവരുടെ വിവാഹം.