- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് രാവിലെ പോർഷെ തകർത്തു; വൈകുന്നേരം മേഴ്സിഡസും; ഓർത്തെടുക്കാൻ കഴിയാത്ത വിധം നൂറുകണക്കിന് വേശ്യകൾക്കൊപ്പം അന്തിയുറങ്ങി; ഒരുവർഷം കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കാൻ 20 ലക്ഷം ഡോളർ ചെലവ്; ജാക്കി ചാന്റെ ജീവിതം ചർച്ചയാകുമ്പോൾ വീട്ടിൽനിന്നിറക്കിവിട്ട മകളെക്കുറിച്ച് മൗനം
എതിരാളികളെ പറന്നടിച്ചുവീഴ്‌ത്തി ആരാധകരുടെ കൈയടി നേടിയിരുന്ന ജാക്കി ചാൻ തന്റെ വ്യക്തിജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് തുറന്നുപറയുകയാണ് പുതിയ ആത്മകഥയിൽ. നെവർ ഗ്രോ അപ്പ് എന്ന ആത്മകഥയിലെ പല ഭാഗങ്ങളും ഈ ഹോളിവുഡ് സൂപ്പർസ്റ്റാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ തകിടംമറിക്കുന്നതാണെന്നാണ് വിലയിരുത്തൽ. സ്ത്രീകളോട് താനെത്രത്തോളം മോശമായാണ് പെരുമാറിയിരുന്നതെന്നും ജാക്കി ചാൻ വെളിപ്പെടുത്തുന്നു. ബോധം കെടുന്നതുവരെ മദ്യപിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയുമായിരുന്നു തന്റെ രീതിയെന്ന് ജാക്കി ചാൻ പറയുന്നു. ഒരുദിവസം മദ്യപിച്ച് ലക്കുകെട്ട താൻ, രാവിലെ പോർഷെ കാർ അടിച്ചുതകർത്തു. അന്ന് വൈകിട്ട് മേഴ്‌സിഡസ് ബെൻസ് കാറും നശിപ്പിച്ചു. വേശ്യകൾക്കൊപ്പം അന്തിയുറങ്ങുകയെന്നതായിരുന്നു മറ്റൊരു ശീലം. പങ്കാളി ജോവാൻ ലിന്നിനോട് യാതൊരു തരത്തിലും വിശ്വസ്തത പുലർത്തിയില്ലെന്നും ജാക്കി ചാൻ തുറന്നുപറയുന്നു. ജോവാൻ ലിന്നിനെ പരിചയപ്പെട്ടപ്പോൾ തന്റെ പണവും സ്വർണവും തട്ടിയെടുക്കാൻ വന്നയാളെന്നാണ് ആദ്യം കരുതിയത്. ഭാര്യയായശേഷവും പണം ജോവാനിൽനിന്ന് മറച്
എതിരാളികളെ പറന്നടിച്ചുവീഴ്‌ത്തി ആരാധകരുടെ കൈയടി നേടിയിരുന്ന ജാക്കി ചാൻ തന്റെ വ്യക്തിജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് തുറന്നുപറയുകയാണ് പുതിയ ആത്മകഥയിൽ. നെവർ ഗ്രോ അപ്പ് എന്ന ആത്മകഥയിലെ പല ഭാഗങ്ങളും ഈ ഹോളിവുഡ് സൂപ്പർസ്റ്റാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ തകിടംമറിക്കുന്നതാണെന്നാണ് വിലയിരുത്തൽ. സ്ത്രീകളോട് താനെത്രത്തോളം മോശമായാണ് പെരുമാറിയിരുന്നതെന്നും ജാക്കി ചാൻ വെളിപ്പെടുത്തുന്നു.
ബോധം കെടുന്നതുവരെ മദ്യപിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയുമായിരുന്നു തന്റെ രീതിയെന്ന് ജാക്കി ചാൻ പറയുന്നു. ഒരുദിവസം മദ്യപിച്ച് ലക്കുകെട്ട താൻ, രാവിലെ പോർഷെ കാർ അടിച്ചുതകർത്തു. അന്ന് വൈകിട്ട് മേഴ്‌സിഡസ് ബെൻസ് കാറും നശിപ്പിച്ചു. വേശ്യകൾക്കൊപ്പം അന്തിയുറങ്ങുകയെന്നതായിരുന്നു മറ്റൊരു ശീലം. പങ്കാളി ജോവാൻ ലിന്നിനോട് യാതൊരു തരത്തിലും വിശ്വസ്തത പുലർത്തിയില്ലെന്നും ജാക്കി ചാൻ തുറന്നുപറയുന്നു.
ജോവാൻ ലിന്നിനെ പരിചയപ്പെട്ടപ്പോൾ തന്റെ പണവും സ്വർണവും തട്ടിയെടുക്കാൻ വന്നയാളെന്നാണ് ആദ്യം കരുതിയത്. ഭാര്യയായശേഷവും പണം ജോവാനിൽനിന്ന് മറച്ചുവെച്ചു. പിന്നീട് മിസ് ഏഷ്യയും നടിയുമായ എലെയ്ൻ എൻഗെയുമായി ബന്ധം പുലർത്തിയും ഭാര്യയെ വഞ്ചിച്ചു. കരിയറിൽ തിരക്കേറിയതോടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം തീരെകിട്ടാതായെന്നും ജാക്കി ചാൻ പറഞ്ഞു. ഭാര്യയുമായുള്ള വഴക്കിനിടെ ഒരിക്കൽ മകൻ ജേസിയെ സോഫയിലേക്ക് എടുത്തെറിയുകയുണ്ടായെന്നും വെളിപ്പെടുത്തുന്നു.
താനൊരു തികഞ്ഞ തെമ്മാടിയായിരുന്നുവെന്ന് തുറന്നുപറയുകയാണ് ജാക്കി ചാൻ ഈ പുസ്തകത്തിൽ. സിനിമയിൽ സൂപ്പർത്താരമായപ്പോഴും തീരുമാനങ്ങളെടുക്കുന്നതിൽ താനൊരു പക്വമതിയായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, താൻ വീട്ടിൽനിന്നിറക്കിവിട്ട 19-കാരിയായ മകളെക്കുറിച്ച് ഇതിലെവിടെയും പരാമർശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. താനൊരു സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതിനെത്തുടർന്ന് മാതാപിതാക്കൾ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് മകൾ ഈറ്റ എൻഗെയുടെ ആരോപണം.
തായ്‌വാൻകാരിയായ ജോവാൻ ലിന്നിനെ വിവാഹം കഴിച്ചശേഷം എലെയ്ൻ എൻഗെയുമായുണ്ടായ ബന്ധത്തിലാണ് ഈറ്റയുടെ ജനനം. എലെയ്ൻ ഗർഭിണിയായിരുന്ന സമയത്ത് തനിക്കൊരു തെറ്റുപറ്റിയെന്ന് ജാക്കി ചാൻ പത്രസമ്മേളനം വിളിച്ച് തുറന്നുപറഞ്ഞിരുന്നു. മകളെന്ന നിലയിൽ തന്നെ ജാക്കി ചാൻ ഒരിക്കലും പരിഗണിച്ചിട്ടില്ലെന്ന് ഈറ്റ പറയുന്നു. കഴിഞ്ഞയാഴ്ച കാനഡക്കാരിയായ കാമുകി ആൻഡി ഔട്ട്മനെ ഈറ്റ വിവാഹം ചെയ്തിരുന്നു.
താൻ ജാക്കി ചാന്റെ മകളാണെന്നും മാതാപിതാക്കൾ പുറത്താക്കിയതിനെത്തുടർന്ന് ഒരുമാസമായി പെരുവഴിയിലാണെന്നും പറഞ്ഞുകൊണ്ട് ഏപ്രിലിൽ ഈറ്റ പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു. തന്റെ കാമുകി ആൻഡിക്കൊപ്പമാണ് ഈറ്റ ഈ വീഡിയോ പുറത്തുവിട്ടത്. വീടില്ലാത്തതിനാൽ പാലങ്ങൾക്കടിയിലും അതുപോലുള്ള സ്ഥലങ്ങളിലുമാണ് അന്തിയുറങ്ങുന്നതെന്നും വീഡിയോയിൽ ഈറ്റ പറഞ്ഞു. മകൾ ലെസ്‌ബിയനായി ജീവിക്കുന്നതിൽ തനിക്ക് എതിർപ്പിലിലെന്ന് ജാക്കി ചാനും ഒരുഘട്ടത്തിൽ പറഞ്ഞിരുന്നു.
ഹോങ്‌കോങ്ങുകാരനായ ജാക്കി ചാൻ ആയോധന കലകളിലെ അസാമാന്യ പാടവത്തിലൂടെയാണ് ഹോളിവുഡ് കീഴടക്കിയ നടനായി മാറിയത്. ലോകത്തേറ്റവും വരുമാനം പറ്റുന്ന രണ്ടാമത്തെ നടനാണ് അദ്ദേഹമെന്ന് ഫോബ്‌സ് മാസിക വിലയിരുത്തുന്നു. കഴിഞ്ഞവർഷം അഞ്ചുകോടി ഡോളറാണ് പ്രതിഫലമായി അദ്ദേഹത്തിന് ലഭിച്ചത്. റോബർട്ട് ഡൗണി ജൂനിയർ മാത്രമാണ് ജാക്കി ചാനെക്കാൾ വരുമാനം നേടുന്ന നടൻ.