- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്യൂണസ് ഐറിസിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് യുദ്ധക്കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടയിൽ കൂസലില്ലാതെ എത്തിയ മുഹമ്മദ് ബിൻ സൽമാൻ; സർവ രാജ്യങ്ങൾകകും നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളുമായി സൗദി രാജകുമാരൻ; മുഖം കറുപ്പിച്ചെങ്കിലും കൈകൊടുത്ത് ട്രംപ് മുതൽ തെരേസ മെയ് വരെ; ശ്രദ്ധ നേടിയത് സമാന ആരോപണം നേരിടുന്ന എംബിഎസിന്റെയും പുട്ടിന്റെയും ഷേക്ക്ഹാൻഡ്
മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സംശയമുനയിൽ നിൽക്കുമ്പോഴും അക്ഷോഭ്യനായി ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഒക്ടോബർ രണ്ടിന് തുർക്കിയിലെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽവെച്ച് ഖഷോഗി കൊല്ലപ്പെട്ടത് സൗദിയിൽനിന്നെത്തിയ കൊലയാളിസംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണെന്ന് വ്യക്തമായതോടെയാണ് എംബിഎസിനുനേർക്കും സംശയമുയർന്നത്. സംഭവവുമായി സൗദി രാജകുമാരന് ബന്ധമില്ലെന്ന് സമ്മതിക്കുമ്പോഴും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾക്ക് സംശയം തീർത്തുമകന്നിട്ടില്ല. സൗദി രാജകുടുംബത്തിന്റെ അറിവോടെയാണ് ഖഷോഗി വധിക്കപ്പെട്ടതെന്ന ആരോപണത്തിൽ തുർക്കി ഉറച്ചുനിൽക്കുകയും ചെയ്യുന്നു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. അവിടെയെത്തിയ ലോകനേതാക്കളുമായി സംസാരിക്കവെ, ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സൗദി സ്വീകരിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ ഉറപ്പുനൽകിയതായി സൂചനയുണ്ട്. ഖഷോഗിയുടെ കൊലപാ
മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സംശയമുനയിൽ നിൽക്കുമ്പോഴും അക്ഷോഭ്യനായി ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി.
ഒക്ടോബർ രണ്ടിന് തുർക്കിയിലെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽവെച്ച് ഖഷോഗി കൊല്ലപ്പെട്ടത് സൗദിയിൽനിന്നെത്തിയ കൊലയാളിസംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണെന്ന് വ്യക്തമായതോടെയാണ് എംബിഎസിനുനേർക്കും സംശയമുയർന്നത്. സംഭവവുമായി സൗദി രാജകുമാരന് ബന്ധമില്ലെന്ന് സമ്മതിക്കുമ്പോഴും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾക്ക് സംശയം തീർത്തുമകന്നിട്ടില്ല. സൗദി രാജകുടുംബത്തിന്റെ അറിവോടെയാണ് ഖഷോഗി വധിക്കപ്പെട്ടതെന്ന ആരോപണത്തിൽ തുർക്കി ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. അവിടെയെത്തിയ ലോകനേതാക്കളുമായി സംസാരിക്കവെ, ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സൗദി സ്വീകരിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ ഉറപ്പുനൽകിയതായി സൂചനയുണ്ട്. ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിൽപ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽക്കൊണ്ടുവരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് എംബിഎസിനോട് നേരിട്ടാവശ്യപ്പെടുകയും അക്കാര്യത്തിൽ അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ജമാൽ ഖഷോഗിയുടെ കൊലപാതകത്തോടെയാണ് സൗദിയോടുള്ള പാശ്ചാത്യരാജ്യങ്ങളുടെ നിലപാട് കർക്കശമായത്. അമേരിക്കയുടെ സഖ്യരാജ്യമാണെങ്കിലും സൗദി മേഖലയിൽ നടത്തുന്ന ഇടപെടലുകളോട് മറ്റു രാജ്യങ്ങൾക്ക് ശക്തമായ വിയോജിപ്പുണ്ട്. ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി രാജകുമാരന് യാതൊരു മുന്നറിവുമില്ലെന്നാണ് സൗദി അറേബ്യ ആവർത്തിക്കുന്നത്. എന്നാൽ, യെമനിലെ സൈനിക ഇടപെടലിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്ന് യൂറോപ്യൻ നേതാക്കൾ കരുതുന്നു. സൗദി പിന്തുണയോടെ വിമതർ നടത്തുന്ന ആഭ്യന്തരയുദ്ധം ദശലക്ഷക്കണക്കിനാളുകളെയാണ് യെമനിൽ മരണമുഖത്തെത്തിച്ചിരിക്കുന്നത്.
സ്‌കൂളുകൾക്കും സ്‌കൂൾ ബസുകൾക്കും ആശുപത്രികൾക്കും നേരെയുണ്ടായ ആക്രമണങ്ങളും സാധാരണക്കാരുടെയും കുട്ടികളുടെയും മരണത്തിനിടയാക്കിയതും സൗദിയോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമീപനത്തിൽ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ജി-20 ഉച്ചകോടിക്കെത്തിയ നേതാക്കളിൽ പലരും എംബിഎസിനോട് ഖഷോഗി വധവും യെമനിലെ ഇടപെടലും നേരിട്ട് സംസാരിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എംബിഎസിനനെ നേരിൽക്കണ്ട് ഖഷോഗി വധത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവന്ന് മാതൃക കാട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സൗദി യെമനിൽ നടത്തുന്നതുപോലെ യുക്രൈനിൽ അസ്ഥിരതയുണ്ടാക്കുന്ന റഷ്യയുടെ നടപടികളും പാശ്ചാത്യരാജ്യങ്ങൾക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്. സമാനമായ ആരോപണം നേരിടുന്ന മുഹമ്മദ് ബിൻ സൽമാനും വ്‌ളാദിമിർ പുട്ടിനും ജി-20 ഉച്ചകോടി വേദിയിൽ കണ്ടുമുട്ടിയതും ഷേക്ക് ഹാൻഡ് കൊടുത്തതും അതിവേഗം ലോകശ്രദ്ധ നേടുകയും ചെയ്തു. പഴയ സുഹൃത്തുക്കളെന്ന മട്ടിലാണ് ഇരുനേതാക്കളും കണ്ടുമുട്ടിയതും സൗഹൃദം പങ്കുവെച്ചതും. ലോകകപ്പ് വേദിയിലും ഇരുനേതാക്കളും വളരെ അടുത്തിടപഴകിയിരുന്നു. സമാനമായ രീതിയിലാണ് ഉച്ചകോടിക്കിടെയും പുട്ടിനും സൽമാനും സൗഹൃദം പങ്കുവെച്ചത്.
ഖഷോഗി സംഭവത്തിൽ ആശങ്കയില്ലെന്നും സൗദിയുമായുള്ള ബിസിനസ് ബന്ധങ്ങൾക്കും ഇറാനോടുള്ള എതിർപ്പിനുമാണ് താൻ മുൻതൂക്കം നൽകുന്നതെന്ന് ആവർത്തിച്ചുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജി-20 ഉച്ചകോടിക്കെത്തിയത്. ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാനെ കണ്ടെങ്കിലും ഒരുവിഷയത്തിലും ഇരുവരും ചർച്ച നടത്തിയില്ലെന്ന് യുഎസ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാാക്കി. ഉപചാരം ചൊല്ലി പിരിയുകയാണുണ്ടായതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എംബിഎസുമായി ചർച്ച നടത്താനൊരുക്കമാണെന്നും എന്നാൽ, ജി-20 ഉച്ചകോടിയിൽ അതുതന്റെ അജൻഡയിലില്ലെന്നുമാണ് ട്രംപ് നേരത്തെ വിശദീകരിച്ചത്.