- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോയ്‌ലറ്റ് സീറ്റിൽ കൈതൊട്ട നിങ്ങൾ കൈ കഴുകാതെ ഭക്ഷണം കഴിക്കുമോ? എങ്കിൽ മൊബൈൽ ഫോൺ തൊട്ടാൽ ഏഴുതവണ കൈകഴുകേണ്ടിവരും; ടോയ്‌ലറ്റ് സീറ്റിനെക്കാൾ 17 ഇരട്ടിയോളം വൃത്തികെട്ടതാണ് മൊബൈൽ ഫോൺ എന്നറിയാമോ?
ആയിരങ്ങൾ മുടക്കി പുതിയ മോഡൽ മൊബൈൽ ഫോണുകൾ സ്വന്തമാക്കാൻ എല്ലാവരും മത്സരിക്കാറുണ്ട്. എന്നാൽ, ഏത് ബ്രാൻഡ് ന്യൂ ഹാൻഡ് സെറ്റാണെങ്കിലും ഉപയോഗിക്കുംതോറും അത് ബാക്ടീരികളടക്കമുള്ള അണുക്കളുടെ ആവാസലോകമായി മാറുമെന്ന കാര്യം നിങ്ങളറിയുന്നുണ്ടോ? ടോയ്‌ലറ്റ് സീറ്റിനെക്കാൾ ഏഴിരട്ടിയിലധികം വൃത്തികെട്ടതാണ് മൊബൈൽ ഫോണുകൾ എന്നാണ് ഗവേഷകർ പറയുന്നത്. വീഡിയോ കാണാനും ചാറ്റ് ചെയ്യാനും ഫോൺ ചെയ്യാനുമൊക്കെയായി ദിവസത്തിലേറെ നേരവും ഫോണിനൊപ്പമാണ് എല്ലാവരും. ഇതുവഴി വലിയ തോതിലുള്ള അണുവാഹകർക്കൊപ്പമാണ് നാം കഴിയുന്നതെന്നോർക്കണം. മനോഹരങ്ങളായ ലെതർ കവറുകളിട്ട് സൂക്ഷിക്കുന്ന മൊബൈൽ ഫോണുകളിലാണ് കൂടുതൽ ബാക്ടീരിയകൾ കാണപ്പെടുന്നത്. കണ്ടാൽ വൃത്തിയാണെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് കവറിലിട്ട ഫോണുകലിലും ടോയ്‌ലറ്റ് സീറ്റിനെക്കാൾ ആറുമടങ്ങ് ബാക്ടീരിയകൾ കാണുമെന്ന് ഗവേഷകർ പറയുന്നു. ബാത്ത് റൂമിൽ പോകുമ്പോഴും മൊബൈൽ ഫോണുകൾ കൂടെ കരുതുന്നവരും ഏറെയാണ്. ഗവേഷണത്തിന്റെ ഭാഗമായി നടന്ന സർവേ അനുസരിച്ച് അഞ്ചിൽ രണ്ടുപേരും ഇത്തരത്തിൽ ടോയ്‌ലറ്റിലേക്ക് മൊബൈൽ
ആയിരങ്ങൾ മുടക്കി പുതിയ മോഡൽ മൊബൈൽ ഫോണുകൾ സ്വന്തമാക്കാൻ എല്ലാവരും മത്സരിക്കാറുണ്ട്. എന്നാൽ, ഏത് ബ്രാൻഡ് ന്യൂ ഹാൻഡ് സെറ്റാണെങ്കിലും ഉപയോഗിക്കുംതോറും അത് ബാക്ടീരികളടക്കമുള്ള അണുക്കളുടെ ആവാസലോകമായി മാറുമെന്ന കാര്യം നിങ്ങളറിയുന്നുണ്ടോ? ടോയ്‌ലറ്റ് സീറ്റിനെക്കാൾ ഏഴിരട്ടിയിലധികം വൃത്തികെട്ടതാണ് മൊബൈൽ ഫോണുകൾ എന്നാണ് ഗവേഷകർ പറയുന്നത്.
വീഡിയോ കാണാനും ചാറ്റ് ചെയ്യാനും ഫോൺ ചെയ്യാനുമൊക്കെയായി ദിവസത്തിലേറെ നേരവും ഫോണിനൊപ്പമാണ് എല്ലാവരും. ഇതുവഴി വലിയ തോതിലുള്ള അണുവാഹകർക്കൊപ്പമാണ് നാം കഴിയുന്നതെന്നോർക്കണം. മനോഹരങ്ങളായ ലെതർ കവറുകളിട്ട് സൂക്ഷിക്കുന്ന മൊബൈൽ ഫോണുകളിലാണ് കൂടുതൽ ബാക്ടീരിയകൾ കാണപ്പെടുന്നത്. കണ്ടാൽ വൃത്തിയാണെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് കവറിലിട്ട ഫോണുകലിലും ടോയ്‌ലറ്റ് സീറ്റിനെക്കാൾ ആറുമടങ്ങ് ബാക്ടീരിയകൾ കാണുമെന്ന് ഗവേഷകർ പറയുന്നു.
ബാത്ത് റൂമിൽ പോകുമ്പോഴും മൊബൈൽ ഫോണുകൾ കൂടെ കരുതുന്നവരും ഏറെയാണ്. ഗവേഷണത്തിന്റെ ഭാഗമായി നടന്ന സർവേ അനുസരിച്ച് അഞ്ചിൽ രണ്ടുപേരും ഇത്തരത്തിൽ ടോയ്‌ലറ്റിലേക്ക് മൊബൈൽ ഫോണുമായി പോകുന്നവരാണ്. ഇതിലൂടെ മൊബൈൽ ഫോണുകളിലേക്ക് അണുക്കൾ കടന്നുവരാനും അവിടെ താമസമുറപ്പിക്കാനുമുള്ള സാഹചര്യമൊരുങ്ങുന്നുണ്ട്. മറ്റൊന്ന് നമ്മൾ പോകുന്നിടത്തെല്ലാം മൊബൈൽ ഫോൺ ഉണ്ടാകാറുണ്ട്. ഇതിലൂടെയും അണുക്കൾ കയറാനുള്ള സാധ്യതയേറെയാണ്.
കമ്പനി ഇനിഷ്യൽ വാഷ്‌റൂം ഹൈജീനാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയത്. ഒരു ടോയ്‌ലറ്റ് സീറ്റിൽ ബാക്ടീരിയകൾ അധിവസിക്കുന്ന 220 ഇടങ്ങളാണ് കണ്ടെത്തിയതെങ്കിൽ മൊബൈൽ ഫോണിൽ ഇത് 1479 ഇടത്താണെന്ന് ഗവേഷകർ പറയുന്നു. സ്മാർട്ട്‌ഫോണിൽ ബാക്ടീരിയകളെ തിരയുന്നത് ഉപയോഗിച്ച തൂവാലയിൽ ബാക്ടീരിയകളെ തേടുന്നതുപോലെയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ അബർഡീൻ സർവകലാശാലയിലെ ബാക്ടീരിയോളജി പ്രൊഫസ്സർ ഹ്യൂ പെന്നിങ്ടൺ പറഞ്ഞു.
മൊബൈൽ ഫോണുകൾ ബാക്ടീരിയകളുടെ ആവാസകേന്ദ്രങ്ങളാണെന്ന് 2011-ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻ്ഡ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകരും കണ്ടെത്തിയിരുന്നു. ഇ-കോളിയടക്കമുള്ള ബാക്ടീരിയകൾ ആറിലൊരു ഫോണിൽ വീതം കൂടുകൂട്ടിയിരിക്കുന്നുവെന്നാണ് അന്നത്തെ കണ്ടെത്തൽ. കഴിഞ്ഞവർഷം വിച്ച്? നടത്തിയ ഗവേഷണത്തിലും ഉടമയുടെ വയർ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള ബാക്ടീരിയകൾ മൊബൈൽ ഫോണിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.